മാത്രതൻ സൂത്രങ്ങളെത്രയെന്നറിയു മോ?
വൃത്തത്തിനുള്ളിൽ പുനരെത്ര വൃത്തം?
പ്രാസവും ഛന്ദസ്സു,മെന്തിന്നു ലഘു ഗുരു-
പ്രേമമിന്നാർക്കും ദഹിക്കാതിരിക്കേ!
ചന്ദ്രമോഹന്റെ പോസ്റ്റിൽ
വൈരൂപ്യമെന്നതോരാപേക്ഷികമാകും
കാര്യമാം, കാര്യമില്ലതിലൊട്ടുമെന്നാം
കാണുന്നയേതു രൂപത്തിലുമുണ്ടാം വൈ- കല്യവും സൗന്ദര്യവും, നോക്കിലാഴത്തിൽ
Gs ചന്ദ്രന്റെ പോസ്റ്റിൽ
Love for sale! Love for sale! but
First come will get love free!
All and sundry rush and take
Taking or not taking, giving is rest assured
മോഹൻ പരമേശ്വരന്റെ പോസ്റ്റിൽ
ആകാശ യാനങ്ങൾ മെല്ലെ നീങ്ങീടവേ
ആറ്റിൻകടവിലെ യാനങ്ങൾ നിശ്ചലം
പ്രകൃതിതന്നുടെ വികൃതികളാകാം
പ്രപഞ്ചരഹസ്യമറിയില്ലായാർക്കും!
മങ്ങാട്ട് ശങ്കരന്റെ പോസ്റ്റിൽ
വെണ്ണിലാത്തിരിവെളിച്ചത്തിലാകൃഷ്ടനാ-മുണ്ണിയെപ്പോലെയല്ലോ മനതാരിന്റെ
നേർത്തതലങ്ങൾ പരിതപ്ത ചിന്തയാൽ
പേർത്തുമാപാത്രത്തെ കാണ്മാൻ കൊതി പ്പിതേ
ആശ നായരുടെ പോസ്റ്റിൽ
വിരഹത്തിൻ പൊരുളെത്രയാർദ്രമാം
കരുതാം കാലമതിന്നെ വെല്ലുമെ-
ന്നൊരുമാത്ര,യെങ്കിലും മനതാരിൽ
ഒരു തേങ്ങലായലഞ്ഞു നീങ്ങിടാം
മുരളീധരൻ C മുരളീധരന്റെ പോസ്റ്റിൽ
25/06/24
സ്വപ്‌നങ്ങൾ പൊലിയാതെ തളിരിട്ടു നിർത്തണം
സ്വപ്നങ്ങൾ മലരിട്ടാൽ കൊഴിയാതെ നോക്കണം
മലരിട്ട സ്വപ്‌നങ്ങൾ ഫലമായി മാറ്റണം
ഫലമായാൽ വിതച്ചേറെ സ്വപ്‌നങ്ങൾ കൊയ്യണം
ജയനാരായണൻ 26/06/24
സ്വപ്നസമാനമാം ജീവിതത്തിന്നാ യി
സ്നേഹസാഹോദര്യദയനന്മയൊക്കെ
കോർത്തിണക്കിനോക്കിയെന്നാലുമെത്രപേർ
കാത്തുസൂക്ഷിച്ചീടുമാ ധന്യജീവി തം?
Suresh Nair 26/06/24
ശിക്ഷണം കിട്ടും കുരുന്നുകളൊക്കെയും
ശിഷ്യഗണത്തിൽ മുതൽക്കൂട്ടായ് മാറിടും
ഏറെമടങ്ങുകളായവർ നൽകിടും
കൂറുമുള്ളം നിറഞ്ഞുള്ളാദരങ്ങളും
T P ഭാസ്കരപ്പൊതുവൾ 29/6/24
അമ്മമാരൊക്കെയുമിങ്ങനെയാവണം
നന്മനിറഞ്ഞ മനസ്സിന്നുടമകൾ
പിഞ്ചിളം ചുണ്ടിലെപ്പാൽനുരയോടൊപ്പം
കൊഞ്ചേയ'മ് മ'യെ,ന്നമ്മയക്കുനിർ വൃതി
T P ഭാസ്കരപ്പൊതുവൾ 29/6/24
കെട്ടിപ്പിടിച്ചു കിടന്നാൽ ജ്വരത്തെ,
കിന്നരിച്ചിരുന്നാൽ യക്ഷിയുമൊത്ത്
നീന്തിത്തുടിച്ചാൽ മത്സ്യകന്യയുമായ്
വെന്തചുടുകഞ്ഞി കിട്ടേണ്ടൂ വായിൽ!
ശിവ ഗോപാൽ. 04/07/24
🙂🌞 കാണെടോ! 🌞🙂
രാജേന്ദ്രൻ ഡി
വിന്യസിക്കുകപദങ്ങളിത്രയുമെളുപ്പമോടെയിതുസാധ്യമോ?
- u - . u. u u. -. u -. u. u. u
തിങ്കളൊ/ന്നുദയ/പൗർണ്ണമീ/തിഥിയി/
-. u. -. u. u. u. - u. -
ലംബര/ത്തിലിഹ /കാണെടോ!
തങ്കനാരുപിരിച്ചെടുത്തപടിയംഗഭംഗിയൊഴുകുന്നെടോ!
മങ്കമാരിടയിലിത്തരത്തിലൊരുകന്നൽനേർമിഴിയിതേതെടോ!
ശങ്കവേണ്ടിതിനുതുല്യരായസുരനാരിമാരിവിടെയില്ലെടോ!
പങ്കജത്തിനൊരുപൊട്ടുകുത്തിയതുപോലെയുണ്ടുമുഖമിന്നെടോ!
ചെങ്കനൽപിറവിപൂർവ്വദിക്കിലൊരുകുങ്കുമപ്രഭയുതിർത്തെടോ!
അങ്കണത്തിലെഴുദീപനാളനിറവായധന്യമിതുനന്നെടോ!
സങ്കടങ്ങളൊഴിഞ്ഞുപോകുവതിനിന്നുപുണ്യകണിയാണെടോ!
പോയകാലത്തിലെ ദുരിതക്കയങ്ങളിൽ
പോയങ്ങു മുങ്ങിപ്പെറുക്കിയെടുത്തോരു
അനുഭവത്തിന്റെ കയ്ക്കും കനിയെല്ലാം
അവസാന നാളിലെ ദാനത്തിലലിയുന്നു!!!
മുരളീ മോഹൻ
31/8/24