കാളിദാസ്സകവിയെ, മലയാളത്തിലെ മഹാകവികളിലൂടെ ...
-------------------
ദർഭാം കുരേണ ചരണം ക്ഷത ഇത്യകാണ്ഡേ
തന്വീ സ്ഥിതാ കതിചിദേവ പദാനാ ഗത്വാ
ആസീദ്വി വൃത്തവദനാ ച വിമോചയ്തീ
ശാഖാസു വല്ക്കലമസക്തമപി ദ്രമാണം.
(കാളിദാസ്സൻ )
--------=- - -
കാന്താംഗി നാലടി നടന്നഥ നിന്നുകൊണ്ടാൾ
കാലിൽത്തറഞ്ഞിതു കുശാം കുരമെന്നകാണ്ഡേ
ചീരത്തെ - വൃക്ഷ വിടപത്തിലുടക്കിയില്ലെ-
ന്നാലും - വിടുർത്തവതിനായ് മുഖവും തിരിച്ചാൾ.
(വള്ളത്തോൾ.)
-------------
ചിക്കന്ന് ദർഭമുനയേയറ്റിതു കാലിലെന്നായ്
മുഗ്ദ്ധാംഗി നിന്നു ചില ചോടുനടന്ന കാണ്ഡേ
വക്‌ത്രം തിരിച്ചു തരുശാഖകളിൽത്തടഞ്ഞു -
നില്ക്കാത്ത വല്ക്കവുമഹോവിടി വിച്ചു മന്ദം
(ആറ്റൂർകൃ...).
------------
കല്യാണാംഗി ചിലയടി നടന്നിട്ടു പിന്നീടകസ്മാൽ
പുല്ലിന്റെഗ്രം പദ ഭുവിതറച്ചെന്നപോൽ നിന്നുകൊണ്ടാൾ
ചൊല്ലാമല്ലോ തരുതതിയതിൽ ശാഖയിൽ കൊണ്ടുടക്കീ
ട്ടല്ലെന്നാലും മരവുരി വിടീയ്ക്കുന്ന പോൽ പിന്തിരിങ്ങാൾ.
(വലിയ കോ..)
-----------
കൊണ്ടൽവേണിയോരു രണ്ടു നാലടി നടന്നതി -
ല്ലതിനു, മുമ്പുതാൻ
കൊണ്ടു ദർഭമുന കാലിലെന്നു വെറുതേനടി -
ച്ചു നിലകൊണ്ടതേ
കണ്ഠവും ബത തിരിച്ചു നോക്കിയാൾ
വല്ക്കലാഞ്ചലമിലച്ചലിൽ
കൊണ്ടുടക്കുമൊരു മട്ടുകാട്ടി
വിടുവിച്ചിടുന്ന കപടത്തോടേ
(രാജരാജ വ...)
-----------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ