2024 നവംബർ 12, ചൊവ്വാഴ്ച

സുഭാഷിത മാലിക ( ഭാഗം 2 )

സുഭാഷിത മാലിക ( ഭാഗം 2 )

.                          അ

അന്നവും ദീപനവും പോലെതന്നെയാം 
ചിന്തനം പാടവത്തിന്നുമെന്നറിയൂ
ചേതനയുമൊട്ടുദിക്കവേണം അനു-
സ്യൂതമീ രണ്ടു ക്രിയകളിൽ നിന്നുമേ 

അർദ്ധസത്യങ്ങൾ പലപ്പൊഴും പിറകേ
പൂർണമായും കള്ളമാണെന്നു വന്നിടും
തെറ്റുകൾ അന്യന്റെയൊക്കെ കണ്ടിട്ടു,ത ൻ
തെറ്റുംതിരുത്തിടും ബുദ്ധിമാനാമൊരാൾ

ആരുമേ കണ്ടീടിലൊന്നുനോക്കിപ്പോകും ആകാരമല്ലേ ഉദിക്കും സൂര്യബിംബം 
സായന്തനത്തിലേയസ്തമയ ബിംബം   
സാകൂതമല്ലയോ നോക്കിനിന്നീടുന്നെ 

ഉത്തമൻ എന്നുള്ളതേക്കാളുമപ്പുറം 
ഒറ്റയാനെന്നതല്ലോ യോജ്യമായിടും
ഉത്തമനെന്നതൊന്നാമനെന്നാണെങ്കിൽ
ഒറ്റയാനെന്നതൊരേയൊരാളെന്നല്ലോ!

ഉള്ളവനുമൊട്ടുമില്ലാത്തവനുമായ് 
ഉള്ളോരു വ്യത്യാസമെന്തെന്നതറിയൂ. 
ഉള്ളവന്നവന്നുതോന്നീടവേതിന്നെ 
ഇല്ലാത്തവനോ, വല്ലപ്പോഴും, കിട്ടവേ .

ഉള്ളോരുമൊട്ടുമേയില്ലാത്തവരുമായ് 
ഉള്ളോരു വ്യത്യാസമെന്തെന്നറിഞ്ഞിടൂ. 
ഉള്ളോരവർക്കുതോന്നുമ്പോൾ കഴിച്ചിടും
ഇല്ലാത്തവനോ, വല്ലപ്പോഴും, കിട്ടിടേ


കത്തിച്ചിടുകിൽ ദീപം വേറെയൊരുദീ-
പത്തിൽനിന്നുമെന്നാലും നഷ്ടമായിടാ 
ആദ്യദീപത്തിൻ വെളിച്ചമൊരിക്കലു മെന്നപോലായിടും സ്നേഹം പകരുകിൽ

തെറ്റുകളിലേക്കുമേറ്റവും കൂടുതൽ 
തെറ്റായി കണ്ടിടേണ്ടീടുന്നൊരു കാര്യം 
തെറ്റുകളേപ്പറ്റി ഒട്ടും അവബോധം
തോന്നാതിരുന്നീടുകെന്നതായീടുന്നു 

തിന്മയുള്ളതാകും രണ്ടുകാര്യങ്ങളിൽ
ഒന്നും തെരഞ്ഞെടുക്കാതേയിരുന്നിടൂ.
നന്മയുള്ളതാകും രണ്ടുകാര്യങ്ങളിൽ 
നിന്നു രണ്ടും തെരഞ്ഞെടുത്തീടവേണ്ടും 

നമ്മേ മനസ്സിലാക്കുന്നയാരെപോലും 
നമ്മൾക്കു കണ്ടെത്താനാകില്ലെന്നുവരാം
എന്നാലുമെത്രയോ പേരാഗ്രഹിച്ചീടു-
ന്നെന്നോഅവരേയുംനാമൊന്നറിയുവാൻ

നേരായ പാതയിൽക്കൂടെപോയീടുകിൽ
ആരുമേ ലക്ഷ്യത്തിലെത്തുമെന്നുള്ളതാം 
കാരണം മറ്റൊന്നുമല്ലയാപാതയിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നാം 
 
സങ്കീർണതകൾ നിറഞ്ഞതാം ജീവിതം
എങ്കിലുമുത്തരം തേടിയെന്നാകിലോ
ഉത്തരം കിട്ടുമ്പോഴേയ്ക്കും ചോദ്യങ്ങൾ  
മൊത്തവും മാറ്റിയിരിക്കുമീ ജീവിതം