2023 ഓഗസ്റ്റ് 5, ശനിയാഴ്‌ച

കുട്ടിക്കവിതകൾ


         
1. തൻകുഞ്ഞ്, പൊൻകുഞ്ഞ്!
                      *
കുയിലമ്മക്കൊരു കുഴലുണ്ട്
കൂകിപ്പാടാൻ കഴിവുണ്ട്
കാടും,കൂടും അറിയാതെ  
കാവിൽ പാടാൻ കൊതിയുണ്ട്

കാക്കകളൊന്നും കാണാതെ
കാക്കക്കൂട്ടിൽ മുട്ടയിടും
കണ്ണുമടച്ചു പറന്നകലും 
കാക്കകൾ കരുതും തൻമുട്ട!  

കൂട്ടിലെ മുട്ട വിരിഞ്ഞാലോ 
കുയിലിനെപ്പോലൊരു കുഞ്ഞല്ലോ 
കാക്കക്കുഞ്ഞാണെന്നു നിനച്ച്
കാക്ക വളർത്തും കുഞ്ഞല്ലോ 

"കൂകൂ" എന്നു കരഞ്ഞാലും
കൂടതുവിട്ടു പറന്നാലും
കാക്കമ്മക്കതു പൊൻകുഞ്ഞ്
കുയിലിൻകുഞ്ഞും തൻകുഞ്ഞ്
കുയിലിൻകുഞ്ഞും പൊൻകുഞ്ഞ്!



      2. മാനത്തൊരു തേര്
                       *

മാനത്തുണ്ടൊരു പൊൻതേര്
മായത്തേര്, മണിത്തേര്

ഏഴുനിറത്തിൽ ഒരുതേര്
ഏഴഴകുള്ളോരു പൊൻതേര്

മഴവിൽത്തേര്, മണിത്തേര്
മനം മയക്കും പൊൻതേര്

മഴയിൽ വിരിയും പൊൻതേര്
മിഴികൾ വിടർത്തും വർണ്ണത്തേര്

മാടിവിളിക്കും കുളിരിൻ തേര് 
മാലാഖയ്ക്കു കളിത്തേര്

മാനത്തൂന്നു മറഞ്ഞാലും
മനസ്സിൽ മായില്ലാ തേര്!
മനസ്സിൽ മായില്ലാ തേര്





         
3.  മലയിലെ മാംഗല്യം!
                 *
മൈനപ്പെണ്ണിന് മറ്റന്നാള്
മലയുടെ മുകളിൽ മാംഗല്യം
മഞ്ഞായാലും മഴയായാലും
മറ്റന്നാളാ മാംഗല്യം

മറ്റേ മലയിലെ മാരനണഞ്ഞാൽ
മൈനപ്പെണ്ണിൻ മാംഗല്യം
മൈനകളൊത്തു താലമെടുക്കും
മാറ്റേറുന്നൊരു മാംഗല്യം

മലയിലെ ദേവിയെ തൊഴുതുവണങ്ങി
മൈനപ്പെണ്ണവൾ വന്നെത്തും
മാനും മയിലും കുയിലും കൂടും
മാംഗല്യത്തിനു തിരിതെളിയും

മറ്റേ മലയിലെ മാരനുമൊത്ത് 
മറ്റുള്ളോരും വന്നെത്തും
മടികൂടാതെ മാളോരെല്ലാം 
മാംഗല്യത്തിനു വന്നോളൂ!
മാംഗല്യത്തിനു വന്നോളൂ!

===============(===========

'പ്ലാവി'ൻ ചുവട്ടിലായൊത്തുകൂടിയേഴു-
പേരൊരുമിച്ചു, പുതുക്കുവാൻ സൗഹൃദം
കേന്ദ്രത്തിന്റെ ശ്രമമന്ത്രാലയത്തിൽ 

ഓർമ്മകളുമൊപ്പം പങ്കിട്ടു, പോരെങ്കിൽ
ഒപ്പമുണ്ടായിരുന്നോരെയുമോർക്കായായ്
കേന്ദ്രത്തിലെ ശ്രമമന്ത്രാലയം തന്നിൽ

Former Labourians, we four oldies, 
Not to mention, alongwith our ladies,
Whom we still consider to be so pretty;
Sudhakaran, Michael, me N Josekutty,
Met and lunched at Restaurent 'PLAV',
Behold, literally there stands a 'plav',
The realtime Jackfruit tree, so tall,
Providing pleasant shade to one and all!

No doubt, we exchanged pleasantries
Sure, we remembered contemporaries
Of those times, of the Ministry of labour,
All oldies, who no more do any labour!

And we did not fail at all to remember
So sadly, few coleagues who left forever
This world, it was really a time to mourn,
And remember, it is forever, not a sojourn

We expressed hope, before departing,
To meet again and it is sure so pleasing!
We were only Seven in number this time
Hope it would be more than ten next time!
Remembering that two months back only
We eleven exDelhites met, it was all jolly!