2023 മാർച്ച് 29, ബുധനാഴ്‌ച

സുഭാഷിതമാലിക - 1 upto 'ജ' copied upto 26/03/2024

സുഭാഷിത മാലിക 1

Total upto 25/07/24. =. 414
(2) upto 20//7/24.      =. 575**
.           total.                     989

Latest additions (29/7/24 onwards)

(ഭാഗം 2)








Above for part 2
=================================



(ഒരിക്കലും പരിശ്രമിക്കാത്ത യൊരാൾ ഒഴിവായിപ്പോയിടാംതോൽ‌വി യിൽനിന്നും
പക്ഷേ, കിട്ടിയോരവസരമൊ ക്കെയും 
പാഴാക്കിയാലോ പശ്ചാത്തപി ക്കേണ്ടിടും)

ഒട്ടുപോ/ലും പരി/ശ്രമം ചെ/യ്യാത്തവർ
ഒഴിഞ്ഞേ പോയിടാം/ തോൽവിയ



===============================




അറിവിന്റെ സാരാംശമെന്തെന്നുവച്ചാ-
ലറിവുണ്ടെങ്കിലുപയോഗിക്കെന്നതും,
അറിവില്ലയെങ്കിൽ മറ്റുള്ളവരോടത് 
തുറന്നുപറയുകയെന്നതുമാകും.

എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം





.

Incomplete (cut))
(ഈലോകമല്ലോ ഒരുത്കൃഷ്ട പുസ്തകം
ആലയത്തിങ്കൽ ഒതുങ്ങിക്കഴിയുന്നോ-🌹
രേകതാൾ മാത്രമേ)
 

.
ജീവിതമാം ചലച്ചിത്ര
 നടിച്ചു സ്വയം 
സംവിധാനം ചെയ്തു പണവുമിറക്കി     
തിരക്കഥയെഴുതി പടം പിടി ക്കിൽ  
തിരുത്തലും സ്വയം നടത്തിടാ മല്ലോ? 

സ്വയം ന/ടിച്ചും ജീ/വിതമാം സിനിമാ
സംവിധാനം ചെയ്തു പണവുമിറക്കി     
തിരക്കഥയെഴുതി പടം പിടി ക്കിൽ  
തിരുത്തലും സ്വയം നടത്തിടാ മല്ലോ?


================================((
(ഉത്തമൻ എന്നതേക്കാളുമേറെയാ-
യൊത്തയൊറ്റയാനെന്നതാമനുയോജ്യം
ഒന്നാമനെന്നാകുമുത്തമൻ എന്നാകി-
ലൊറ്റയാനെന്നാലൊരേയൊരാളെന്നതാം) 
(വൃത്തം ശരിയാക്കേണ്ടവ)

 
((പരിശുദ്ധിയോലുന്ന  ഹൃദയമെ പ്പോഴും    പെരിയോരുദേവാലയത്തിൻ സമാനം  
പുഞ്ചിരിതൂകും വദനത്തെക്കാ ളേറെ
പുഞ്ചിരിക്കുന്ന ഹൃദയമഭി കാമ്യം.))

2020

.

 .  

അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നി ശ്ശബ്ദത യുണ്ടാം



അനുഭവജ്ഞാനം നേടുന്നതി ന്നായി
അമളികൾ കാട്ടേണ്ടതായ് വരു മാദ്യം!   
സ്ഥിരമാമൊരു തീരുമാനമെടു ക്കാ,യ-
സ്ഥിരമാകുമൊരു മനോഭാവ ത്താലേ.


 കരുത്തരായ് മാറാം അഹങ്കാരി യാകാ
പരുഷരായ്‌ക്കൂടാ അഭിമാനി യാകാം   
ദയാശീലനാകാം മഹാബലി യാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാ.
 



ഇതളിലിരുന്ന് മധു നുകർന്നീ ടവേ 
ഇതളിറുന്നാലാ പൂവിനുണ്ടാകും
വേദനയെന്തെന്നറിയാതകന്നുപോം
വേറേ പൂതേടി പരാഗവുമായ് അളി

ഇരുമെയ്യുമൊറ്റയാത്മാവുമാ യിന്നു-   
വരെയുംകഴിഞ്ഞോർ പിരിയും സമയം
തമ്മിലകലാതെ കെട്ടിയിട്ടെ ന്നാലാ 
'ആത്‍മാക്ക'ളകലാതിരിക്കുമെന്നാണോ?

ഒഴുക്കുവെള്ളത്തിലഴുക്കി ല്ലെന്നുക-
ണ്ടഴുക്കുള്ളിലുള്ളതൊഴിവാക്കീടാനായ് 
വഴുക്കുള്ളോരൊക്കെയൊഴുക്കുവെള്ളത്തിൽ
 മുങ്ങിയാൽ മൊത്തവും ഒഴിവായീടുമോ ? 

അരുവിയിലൂടെയൊഴുകി-   യുരുമ്മി- 
യുരഞ്ഞു സുഭഗരാകും ശിലകൾപോൽ
മർത്ത്യനും മാറാമകമേ, കഠിനമാം 
പാതകൾ താണ്ടുകിലില്ലൊട്ടു സംശയം

അദൃശ്യമായ് തോന്നിടാം നല്ല കർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നു  വന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി.


2021

അറിവുനേടുന്നതിനായി നാമാദ്യ-
മറിയേണമജ്ഞതയുണ്ടു നമു ക്കെന്ന്.
താനാണെന്നും ശരിയെന്നു ചി ന്തിക്കില-
തിന്നർത്ഥം താനൊന്നും പഠിച്ചി ല്ലയെന്നാം.

കനിവെത്രയോ വിലപ്പെട്ടോരു കാര്യം, 
കയ്മാറിടേണമത് കിട്ടുന്നതി ലേറെ.
കനിവ് കാട്ടുന്നൊരാളെത്രയോ സുന്ദരൻ, 
കാഴ്ചയിലെത്ര വിരൂപനാണെ ങ്കിലും!


അറിയാത്ത കാര്യങ്ങളെന്തും പഠിക്കാൻ
അതിയായതാൽപ്പര്യംകാണിക്കുകെന്നത്
അറിവും വിവേകവുമേറിയെ ന്നതിന്
തീർച്ചയായും നല്ല തെളിവായി രിക്കും.

ഉറങ്ങിയെങ്കിലേ സ്വപ്‌നങ്ങൾ കണ്ടിടൂ
ഉറങ്ങാതിരുന്നാലേ ലക്ഷ്യത്തി ലെത്തൂ 
വ്യാകുലപ്പെടുവാനായൂർജ്ജം കളയാ, 
വിശ്വാസവുമാശയും കാക്കാ നായിടാം.

കണ്ടുപിടിക്കപ്പെട്ടയൊരു ചെറിയ
കള്ളം മതി സത്യത്തെ സംശയി ക്കുവാൻ.
തെറ്റുകളെ സ്വയമേറ്റെടു ക്കുന്നവർ
മുറ്റും കുറച്ചുപേരേ കാണുക യുള്ളു.

ഒരുനല്ല ദേവാലയമാകുമെന്നും 
പരിശുദ്ധിയേറെയുള്ളോരു ഹൃദയം
വിശ്വസിക്കാ മോടിയേറും വദനത്തെ
വിശ്വസിക്കൂ ശ്രദ്ധനൽകും ഹൃദയത്തെ.

ഏറെനാൾ ജീവിച്ചിരിക്കേണ മെങ്കിലോ
ഏറെപ്പതുക്കെജീവിച്ചുമുന്നേറണം. 
വർത്തമാനത്തിലേയാഗ്രഹം നേടുവാൻ
വരാനിരിക്കുന്നവയെ ഹനിച്ചിടാ.

എല്ലായ്പ്പോഴും നല്ലകാര്യങ്ങളു ണ്ടാകു 
കില്ലെന്നത് പച്ചപ്പരമാർത്ഥം മാത്രം.
സാധ്യമാകുന്നവയാകട്ടെയെ പ്പോഴും
ശരിയായിരിക്കേണമെന്നുമി ല്ലല്ലോ!


ഓരോദിവസവും വിസ്മയ കരമാ-
ണോരോ നിമിഷവും സുന്ദര കരവും
ഹൃദയസ്പന്ദനമോരോന്നുമതുപോ-
ലനുഗൃഹീതമാണി,ല്ലൊട്ടു സംശയം.


/12/2023
കൃത്യങ്ങ/ളൊരു വ്യക്തി ചെയ്ത തളക്കാൻ
കൃത്യതയേറുമൊരളവുകോല യാൾ 
ചെയ്തകാര്യങ്ങളേയല്ലെന്നു വരുകി-
ലയാളുചെയ്ത സംഭാവന കളാകാം.


ജാഗ്രതയോടെ നിരീക്ഷിച്ചു പ്രശ്നങ്ങൾ
സ്ഥിരതയോടേ പരിഹാരം കണ്ടീടു-
മോരോ വ്യക്തിയും സ്വയമറി യാതെത-
ന്നൊരു നല്ല പ്രതിഭാശാലിയായ് മാറും!

ജീവിതമെന്നും സമതുലിത മാക്കൂ.
അവഹേളിതനാകാ, ദയാവാ നാകൂ,
ചതിയ്ക്കപ്പെടായ്ക,വിശ്വാസ മർപ്പിക്കൂ
സംതൃപ്തനാകിലു,മുന്നതി കാംക്ഷിക്കൂ.

അരുതാത്തത് ചെയ്തിട്ടിളിഭ്യ നായീടും 
കുരുന്നിന്നുള്ളിലെ വികാര സാഗരം 
തിരിച്ചറിയുവാൻവിരുതുണ്ടമ്മയ്ക്ക്
തരമോടെകാര്യമൊതുക്കീടുമമ്മ

കുതിച്ചുംതെറിച്ചുമുരുണ്ടിട്ടുംപന്തു 
പതുക്കെനിന്നിട്ടുപിറകോട്ടുംപിന്നെ
വശങ്ങളിലേക്കുമുരുണ്ടിട്ടുനിക്കും
വശംകെടുകിലോമനുജനുംതുല്യം

എന്താകുംശരിയെന്നുതിരിച്ച റിഞ്ഞീ-
ടാതെയൊന്നുംശരിയായ് ചെ യ്യാത്തവൻ,
കാര്യാകാര്യങ്ങളെന്തെന്നറിയാത്തവൻ,
ധൈര്യം കൈക്കൊള്ളാനറി യാത്ത ഭീരുവാം.

ഏറ്റവും വലിയ ദാനമാരോഗ്യവു-
മേറ്റവും വലിയ ധനം സംതൃ പ്തിയും.
സ്നേഹിതൻ വിശ്വസ്ഥനോ,നല്ല ബന്ധുവാം,
സ്വതന്ത്രമാകും മനമനുഗ്രഹവും!


എത്രയോ ഹ്രസ്വമാമൊന്നാണീ ജീവിതം
എന്തിനാണതിലീ തർക്കവും യുദ്ധവും?
സ്നേഹിച്ചിടൂ ബന്ധു മിത്രങ്ങളെ യൊക്കെ
സന്തോഷമോടെക്കഴിയൂ ദിവ സവും.

ആധാരമായിട്ടെടുക്കുന്ന വസ്തുത
ആവശ്യംപോലുപകരിക്കയി ല്ലേലു-
മതിൽ നിന്നു നിർണ്ണായ കമാകും തീരു-
മാനമെടുക്കുന്നതൊരു കല തന്നെ!

ജീവിതം തരികില്ല നിങ്ങൾക്കു റപ്പോ, 
ജാമ്യമോ, അവകാശമോ, പകരമായ്, 
തരുമനുകൂല സമയവും സാധ്യ-
തയുമവ പ്രയോജനപ്പെടു ത്തീടൂ.


2021

ചെറിയകാര്യങ്ങൾക്കുപോലും നമുക്ക്
ചിലപ്പോൾ കൃതജ്ഞരാകേണ്ടി വന്നീടും
കൃതജ്ഞത കാട്ടി മരുവുന്ന ജീവിതം
സന്തുഷ്ടിയും ശാന്തതയും വരിച്ചിടും.
.
2021
അധികമായ് വിശ്വാസമർപ്പിച്ചി ടായ്ക
ആശയും സ്നേഹവുമധിക മായീടാ 
അധികമെന്നൊരാ തോന്നലു നമ്മളെ
അലട്ടീടുമെന്നത് തന്നെയാം കാരണം.

കരയും സ്വയം നാം ജീവിതാരംഭ ത്തിൽ
കരയുമന്ത്യത്തിൽ നമുക്കായി യന്യർ
ഇടയ്ക്കുള്ള വിടവ് നികത്തിടൂ നന്നായ്
ഇമ്പമോടെ ചിരിച്ചുംകൊണ്ട് കഴിവതും.

2021
പരിചയസമ്പന്നത നമുക്കു ണ്ടേൽ  
പിശകുകൾ കുറയ്ക്കുവാനാ യുതകും 
തെറ്റുകളിൽനിന്നും പാഠം പഠിക്കു കിൽ
മറ്റുള്ളോർ പാഠമാക്കും  ജയം നമ്മുടെ

(14/08/21)
.

ധൈര്യക്കുറവുള്ള കാരണം ലോകത്ത-
ധികം കഴിവുമുപയോഗിക്കു ന്നില്ല.
സാഹചര്യങ്ങളനുകൂലമാകു കിൽ 
സന്തോഷത്തോടതുപയോഗിച്ചീ ടണം 

31/07/21
ഓരോപൗരനും നീതിയ്ക്കുള്ളവകാശം
ഒന്നുപോൽത്തന്നെയാണെന്നുറപ്പാക്കണം 
ഒന്നുപോൽനീതിയെല്ലാർക്കുമെത്തിക്കുക 
എന്നതുമെന്നുംശ്രമിയ്ക്കേണ്ടുംകാര്യമാം



07/08/21
ഉറങ്ങിയുണരുക നേരത്തേയാക്കൂ
ഉറപ്പായുമാരോഗ്യവാനുമതുപോൽ
വിവേകിയുമാകാം സമ്പന്നനു മാകാം 
വലിയകാര്യമൊന്നും ചെയ്യാതെ തന്നെ.

 
 







പ്രഭാമയം തഥാ തമോവൃത മാകും
പ്രഭാതമാമൊരു ഭ്രമിപ്പിക്കു മാശ്ശിസ്സ്.
പ്രതീക്ഷതന്നുടെ, പുതുതുടക്കത്തിൻ  
പ്രതീതികൂടിയാമതെന്നും സൂചിപ്പു

അനുകമ്പയെന്നതൊരു ഭാഷയല്ലോ     
മനസ്സിലാക്കാനും ശ്രവിക്കാനു മാകും.
ബധിരരുമൂമകൾപോലും ശ്രവിക്കും 
ബോധ്യപ്പെടേയവർ പ്രതികരിച്ചീടും

കാരുണ്യമെന്നതും ദയാലു/ത്വമെന്ന 
മനസ്സിലാക്കാനും ശ്രവിക്കാനുമാകും.
ബധിരരുമൂമകൾപോലും ശ്രവിക്കും 
ബോധ്യപ്പെടേയവർ പ്രതികരിച്ചീടും.

=================================
Pending for FB
=================================


മൂഢത്വമെന്നതാകേണമെന്നില്ലോര-
ബദ്ധമെന്നാലോ ദുർവാശി കാണിച്ചിടിൽ 
തന്റെ മൂഢത്വത്തെ ബുദ്ധിയെന്നു, സമ്മ-
തിക്കെന്നതായിടാ സാദ്ധ്യമാകും പൊരു ൾ

സൌഹൃദം തരും ആശ്രയം ക്ഷീണിച്ചിടേ
സ്വാന്തനം ഏകും കരഞ്ഞീടും വേളയിൽ
മാർഗ്ഗങ്ങളിൽ മാർഗ്ഗദർശിയായും വിജ-
യങ്ങളിൽ കരുത്തായും സൗഹൃദം വരും

എന്തെങ്കിലും തെറ്റു ചെയ്തുപോയീ ടിലും
സത്യം വെളിവാക്കീടുന്നതാം മാന്യത
ആത്മാഭിമാനം വിഴുങ്ങിയിന്നേവരേ
ആരുമേ ചത്തുപോയിട്ടില്ലറിഞ്ഞിടൂ 





==================================



04/02/24


ഒരു പുത്തൻ ദിനത്തിൻ തുടക്കം ശൂന്യാ-
ക്ഷരപ്പത്രമായി,ട്ടീ ജീവിതത്തിന്റെ.
എത്ര നല്ലോരിതിവൃത്തമായാ ശൂന്യ-
പത്രത്തെ മാറ്റീടുകെന്നതാകും ജയം.


ഉള്ളൊന്നു ശൂന്യമാക്കീടിലിൽ തലേന്നാൾ
ഉണ്ടായ ദുഃഖങ്ങളൊക്കേയുപേക്ഷിച്ചു,
ഇന്നിന്റെ സന്തോഷമൊക്കെ സൂക്ഷിക്കു വാൻ
ഒന്നോടെ കിട്ടീടുമായിടം ഓർത്തിടൂ

ഓജസ്വിയാമൊരാൾക്കായിടും മാറ്റുവാൻ
ഓരോ തിരിച്ചടീയും തിരിച്ചെത്തലായ് 
പ്രമാദം പഠിപ്പായ്, ഭയം വിശ്വാസമായ് 
ക്ഷമാചോദ്യത്തെ തീരുമാനങ്ങളായും.

ആഗ്രഹങ്ങൾ പ്രവർത്തിക്കപ്പുറംപോകെ
അന്തരം തമ്മിലുണ്ടാ,മിച്ഛാഭംഗമായ്
നിനയ്ക്കൂ മറിച്ചാണുണ്ടാകുവതെങ്കിൽ 
നിരാശപ്പെടൽ മാറും കാര്യലാഭമാം 

അക്ഷോഭ്യതയെന്നും മർത്യന്നു കിട്ടുന്ന 
രക്ഷാകവചത്തിൻ തുല്യമാകും ശക്തി
ബുദ്ധിക്കു മങ്ങൽ വരാതെനോക്കു വാനും
ചിന്തക്കു ശാന്തിയേകാനും ഉതകീടും.


24/02/24
കാലവുംദേഹവും ആസ്തിയും ത്രാണി യും
കൂട്ടായിയെപ്പൊഴുംവർത്തിക്കയില്ലഹോ!
സൽസ്വഭാവം, നല്ല ഗ്രാഹ്യ,മാദർശവും 
ഉൽസാഹവുമെന്നാൽ ചേർന്നുമുന്നോട്ടു പോം







y


==================================
Pending for സുഭാഷിതം   2
==================================




U
(          )

നേത്രവും പൂട്ടി വിശ്വാസമർപ്പിച്ചിടു-
ന്നോരും ശരിയാം വിധം ഗ്രഹിപ്പവരും 
തമ്മിലുള്ള ബന്ധമായീടുമേറ്റവും
സാമ്മോഹനമ

16/02/24
ദുർബ്ബലപ്പെടുത്തീടും സാഹചര്യങ്ങൾ
===========



പ്രത്യുത്തരംനൽകുകെന്നതാകും ശക്തി-
മത്തായയായുധം ഏതോരു ഹൃത്തിനും 
ആത്മാർത്ഥമായി നമ്മെപ്പറ്റിചിന്തിപ്പോർ-
ക്കുത്തമ പ്രത്യുത്തരം കൊടുത്തീടണം

സത്യത്തെ ചോദ്യത്തിനായ് വിധേയമാ ക്കിൽ
സത്യത്തിനുണ്ടാകുകില്ലോരു മാറ്റവും
കള്ളത്തിനോ അപ്രകാരം വിധേയമാ-
ക്കുന്നതൊട്ടുംതന്നെയിഷ്ടമാകാറില്ല

ലക്ഷ്യത്തിലെത്തുവാനായിശ്രമിച്ചിടൂ
ലക്ഷ്യം അകന്നുപോയീടുന്നതിൻമുൻപെ
സമ്മർദ്ദത്തെയില്ലാതാക്കിടൂ, നിങ്ങളേ 
സംഘർഷമില്ലാതെയാക്കുന്നതിൻമുൻപെ.

വർഷപാതം തീർന്നിടേ ഛത്രം മടക്കി
വക്കുന്നതിൻ സമം ആദായമറ്റിടേ,
മൂകരാജഭക്തിക്കുമന്ത്യമായീടു-
മെന്നതാണെന്നുമുള്ളോരു ലോകതത്വം.

സാമർത്ഥ്യമുള്ളവർ സംവദിച്ചീടവേ
സങ്കല്പരൂപങ്ങൾ,സാധാരണയാൾക്കാർ
സംഭവങ്ങളേയും, ദൗർബല്യമുള്ളവർ
സാമാന്യ ജനത്തെപ്പറ്റിയും വാദിക്കും.

വ്യർത്ഥമായുള്ളോരു വസ്തുക്കളൊന്നു മേ
വാസസ്ഥലത്തോ തൻകീശയിൽതന്നി ലും 
ഹൃത്തിലായാലും വിചാരത്തിലാകിലും 
എന്തിനായ്സൂക്ഷിക്കണം, ഉപേക്ഷിച്ചിടൂ

മറ്റുള്ളവർ എടുത്തീടും വെറും തീരു-
മാനങ്ങളിൽപ്പെട്ടുഴറീടാതെ നിങ്ങൾ
സ്വന്തം ബുദ്ധിക്കനുസൃതമായ കാര്യം
സ്വയം തീരുമാനിക്കൂ നിർവ്വഹിച്ചീടു

നേതൃത്വമെന്നതായീടേണമെന്നില്ല
നല്ലപോലേ നയിച്ചീടുവാനായ്മാത്ര-
മുള്ളോരു ശേഷി,യെന്നാലതാകും കൂടെ-
യുള്ളോരെയും പ്രാപ്തരാക്കെന്ന പാടവം

സാമർത്ഥ്യമേകാൻ പരീക്ഷണത്തിനാ കും
സന്തോഷമെന്നുമേ മാധുര്യമുള്ളതാം
സന്താപമോ ദയാശീലത്തെയുണ്ടാക്കെ
കൃത്യലോപം ഗർവ്വുമില്ലാതെയാക്കിടും.

വെള്ളം സമാനം ക്രമീകരിച്ചീടുവാൻ
വേണം മനസ്സേതു സാഹചര്യത്തിലും
സ്വന്തമായ് വീഥിയുണ്ടാക്കി മുന്നേറാ നു-
മെന്തുരൂപം സ്വീകരിച്ചുവെന്നാകിലും

 ശ്രദ്ധയും സ്നേഹവും തന്നീടുമാരെയും
ശ്രദ്ധിച്ചിടാതേയിരിക്കായൊരിക്കലും
നക്ഷത്രമെണ്ണീയിരിക്കവേ ചന്ദ്രനേ  
നഷ്ടമായെന്നറിഞ്ഞീടു,മല്ലായ്കിലോ

സന്തോഷപരിത്രാണം നേടിയെന്നാലെ 
സങ്കടത്തേയകറ്റി നിർത്തുവാനായി 





=======(===(((((((==========(=((((((((
To be copied to main












=








==================================







6
=============================



മാലിക 1






 
For corrections 

(അല്ലോ സഹാനുഭൂതിയും ഭാഷതുല്യം
ആകും മനസ്സിലാക്കാനും ശ്രവിക്കാനും 
കേട്ടിടാനാകാത്തവരും ഊമപോലും 
കേട്ടുബോധ്യപ്പെട്ടു പ്രതിപ്രവർത്തിച്ചിടും)

To copy to main 


24/07/24



17/07/24






12 Nos.

9









In !





(=======((((((=============(=(==(=((==)
.....


.                          അ  
 
അച്ഛനുമമ്മക്കുമാവശ്യമേയില്ല
അശ്രു നിങ്ങൾ ഒഴുക്കുന്നതവർ ചാകെ.
ചൈതന്യമോടിരിക്കെ നിങ്ങൾ നൽകിടും
ശ്രദ്ധയും സ്നേഹവും മാത്രമാണാവശ്യം

അഞ്ചുമാത്ര മാത്രം ഹൃദ്യമായിട്ടൊന്നു 
പുഞ്ചിരിക്കേ നല്ല ഛായാപടം കിട്ടിൽ 
എപ്പൊഴും പുഞ്ചിരിച്ചേകൊണ്ടിരുന്നിടിൽ
എത്രയോ സൗന്ദര്യമുള്ളതാം ജീവിതം.

അടുപ്പം തോന്നുന്നവരോടുള്ള ബന്ധം
അടർത്തുവാനായി തുനിഞ്ഞീട വേണ്ടാ 
ഓർത്തീടവർ ചെയ്ത നല്ലകാര്യമൊക്കേ 
കാത്തിടൂ ബന്ധം പൊറുത്തിടൂ തെറ്റുകൾ

അതിർ ചാടീടുന്ന സങ്കല്പമായിടും 
അസന്തുഷ്ടിയുണ്ടാക്കിടാനുള്ള ന്യായം 
എപ്പോഴുമെന്തിലേലും വ്യാപൃതരാകൂ
എങ്കിലും വർജ്ജിച്ചിടൂ ത്യജിക്കേണ്ടവ 

അത്യന്തമാകര്‍ഷകമാകും ചാർച്ചകൾ
ആശ്രയിച്ചീടുന്ന രണ്ടുകാര്യങ്ങളാം
ഉക്തമായിട്ടുള്ള സന്ദേശവും തഥാ 
ഉക്തമാക്കീടാത്ത ചേതോവികാരവും

അത്ഭുതം തോന്നിടും സംഭവമാകില്ല
ആയിരം സൗഹൃദമുണ്ടാക്ക,യെങ്കിലോ
ആയിരം സ്നേഹിതരെതിർക്കുന്നനേരം 
ആലംബമേകുമൊരേയൊരാളത്ഭുതം!

അത്യാഗ്രഹം നിർവ്വഹണത്തിന്റെ മുന്നി-
ലായീടിലന്തരം മോഹഭംഗമല്ലോ 
അത്യാഗ്രഹം നിർവ്വഹണത്തിന്റെ പിന്നി-
ലാകുകിൽ കാര്യസിദ്ധിയാകുമന്തരം

അത്രക്കനായാസമാകില്ല ജീവിതം,
എന്തെങ്കിലും ചിലപ്പോഴൊക്കെയംഗീക-
രിച്ചും ചിലപ്പോഴതേപോലെ നാം വിസ്മ- 
രിച്ചും അനായാസമാക്കിടാം ജീവിതം.

അത്രനിസ്സാരമല്ലാത്തൊരീ ജീവിതം
എത്രനന്നാക്കിമാറ്റാമെന്നതിന്നായി 
കൈവിട്ടിടേണം ചിലകാര്യങ്ങളൊക്കെ
കൈവരിച്ചീടുവാൻ മറ്റുകാര്യങ്ങളെ

അത്രക്കു നീണ്ടയൊന്നായിടാ ജീവിതം,
അന്യോന്യമെപ്പൊഴും മല്ലിട്ടുതീർക്കുവാൻ
ആവോളവും സ്നേഹമന്യോന്യമേകിടു 
ആസ്വദിക്കൂജീവിതം വേണ്ടുവോളവും

അനുതാപവിവശതയുണ്ടാകിലനുദിനം
അകതാരിലൊരുതിരിനാളംകൊളുത്തിടൂ
ചെയ്തോരന്യായങ്ങളവിടേറ്റു ചൊല്ലിൽ 
പെയ്തൊഴിഞ്ഞീടും മനസ്സിന്റെയാധിക ൾ

അനുഭവിക്കാതെപോകുന്നെത്രയോപേർ
അവരുടേതായ സന്തോഷമെന്തെന്നാൽ
അനുഭവിക്കാനവർക്കില്ല സമയം  
അവരെന്നുമോടുന്നു സമ്പത്തിൻ പിമ്പേ.

അന്യരാകുന്നേറെ ധന്യരായുള്ളവർ
എന്നുള്ള ചിന്തയേയാവശ്യമില്ലഹോ
വേറിട്ട രീതിയിൽ നമ്മളും ധന്യരായ്
മാറിയിട്ടുണ്ടാകുമെന്നതാം വാസ്തവം

അന്യരെന്നെപ്പറ്റിപ്പറയുന്നതൊക്കെ
ഞാനെന്തിനു കാര്യമാക്കീട വേണം!
എന്നെപ്പറ്റി ഞാൻസ്വയംപറയുന്നതും
എന്റെ കർമ്മങ്ങളുമാണെന്നെ ബാധിക്ക!

അന്യരാരേലും നിരാശപ്പെടുത്തീടി-
ലാകുലപ്പെട്ടിടാ, കുറ്റപ്പെടുത്തിടാ.
കുറ്റപ്പെടുത്തൂ സ്വയം, പ്രതീക്ഷ നിങ്ങൾ 
കാത്തുസൂക്ഷിച്ചുവെച്ചീടിലായന്യരിൽ

അന്യരിൽ മാറ്റമുണ്ടാകേണമെന്നുള്ള
ആശയങ്ങൾ പലർക്കുമുണ്ടെന്നുവരാം 
എങ്കിലും തന്റെകാര്യത്തിലും അന്തരം
എന്തൊക്കെ വേണമെന്നൂഹമേയില്ലഹോ

അന്യരിൽ സ്വന്തം മതിപ്പുതോന്നിപ്പിക്കു-
വാനായിയേറെ ശ്രമിക്കാതിരുന്നിടൂ
സ്വന്തം മതിപ്പിനെപ്പറ്റിത്തനിക്കേറെ 
ബോധ്യമുണ്ടെന്നാലതാകുമേറെ യോഗ്യം

അന്യരെപ്പറ്റിപ്പരാതി ചൊല്ലീടാതെ
ആരുമേ മാറ്റം വരുത്തീടണം സ്വയം
നിഷ്പ്രയാസം തന്റെ പാദത്തെരക്ഷിക്കു
നാടുമൊത്തം നമുക്കാകാ ശരിയാക്കാൻ

അന്യരെപ്പോർവിളിച്ചീടിലെന്നെങ്കിലും
വന്നിടാം തോൽവിയെന്നറിഞ്ഞീടവേണം 
തന്നോടുതന്നൊന്നു പോർവിളിച്ചീടുകിൽ
വന്നുചേരും ജയം നിശ്ചയം എന്നതാം

അന്യരെസ്സൂക്ഷമായ്‌ ശ്രദ്ധിച്ചുവെന്നാകി ൽ
ആരും നമുക്കു ചേരുന്നതായ് തോന്നിടാ
ആരെയും നന്നായ് മനസ്സിലാക്കിയെന്നാ ൽ
ആരും നമുക്കന്യരല്ലെന്നു തോന്നിടും

അന്യരേയാദരിക്കെന്നതല്ലോ എന്നു-
മന്യൂനമാം വ്യക്തിമാഹാത്മ്യ കാരണം
ലാഭം തരുന്നോരു നിക്ഷേപമാകയാൽ 
ലോഭമില്ലാതെ കിട്ടീടും തിരിച്ചതും

അന്യരോടൊക്കെപ്പൊറുത്തിടാമേവരും 
അർഹിച്ചിടുന്നതിന്നാലല്ല,യെങ്കിലോ,
സമാധാനമെന്തെന്നതർഹിച്ചിടും നാം
സമാധാനമോടെ ജീവിക്ക വേണ്ടിടും

അന്യരോടൊത്തു സമ്പർക്കമേയില്ലാതെ
യെന്നും കഴിഞ്ഞുകൂടെന്നതാം ദുഷ്‌കരം
ആകില്ല ദുഷ്‌കരം എന്നുചിന്തിക്കുകിൽ
ആകാമതു മിഥ്യാബോധമെന്നോർക്കണം

അന്യരോടു നമ്മൾ കാട്ടും നിലപാടും 
മാന്യമല്ലാതുള്ള വ്യവഹാരങ്ങളും  
നിശ്ചയം നമ്മുടേയാരുടേം സ്വത്വത്തെ 
നിർവ്വചിക്കുമെന്നറിഞ്ഞു പ്രവർത്തിക്കു

അന്യന്റെ വൈരൂപ്യവും ദോഷവും കാണു
വാനായ് കഴുകൻകണ്ണോടേയിരിക്കുന്ന
നമ്മളീ ജീവിതത്തിന്റെയേറെ പങ്കും
തിന്മകൾമാത്രം തെരഞ്ഞോണ്ടിരുന്നിടും

അന്യർക്കു തെല്ലുമേ ക്ലേശമേകീടാതെ
മാന്യമായ് ജീവിക്കയെത്രയോ ഭാഗ്യമാം
പ്രത്യാശകാട്ടാതെ സ്നേഹിക്കയുമൊപ്പം
എത്രയും ശ്രദ്ധയേകിക്കൊണ്ടു മേവിടൂ

അന്യർക്കു നന്മചെയ്യുന്നതൊരിക്കലും
അല്ലാ വിധേയത്വമെങ്കിലോ മറിച്ചു  
മനസ്സിന്ന് സന്തോഷവും സമാധാനവു- 
മതേപോലെയാരോഗ്യവുമെന്നുമേകും.

അന്യർക്കുനൽകണം മാന്യമാകും സ്ഥാ ന-
മെന്നും, അവർ അതർഹിക്കുന്നുവെന്നാ ലു-
മില്ലേലു,മല്ലാതെകണ്ടവർതൻ വ്യക്തി- 
മാഹാത്മ്യമെന്നോരു കാരണത്താലല്ല

അന്യർക്കു നൽകുവാൻ യോജ്യമായു ള്ളോരു
ദാനമാകും തന്നമൂല്യമായ നേരം
തൻജീവിതത്തിന്റെ ഭാഗമാണെങ്കിലും
തീർത്തും തിരികെക്കിട്ടില്ലയെന്നറിയൂ.

അന്യർക്കു നിങ്ങളിലാത്മീയമായിട്ടു
ജ്ഞാനം വളർത്തിയെടുക്കുവാനാകില്ല!
സ്വയമേവയുള്ളിൽനിന്നും വളരാനായ് ,
സ്വന്തമാത്മാവൊരദ്ധ്യാപകനാകേണം!
 
അന്യർക്കു വേണ്ടിനാം ചെയ്വതിന്നായ്പ്ര തി-
ദാനം അവരിൽ നിന്നും പ്രതീക്ഷിച്ചിടാ 
നമ്മൾക്കു നാം സ്വയം ഏകിടാനാകുന്ന
സമ്മാനമാം മനസ്സമാധാനമെന്നത് 

അന്യർക്കു വന്നിടും ദുഃഖങ്ങളൊന്നുമേ
ആരും സ്വയമേറ്റെടുപ്പതുണ്ടാവില്ല
എല്ലാം സ്വയം സഹിച്ചീടേണ്ടിവന്നിടും
അല്ലാതെയില്ലോരുമാർഗ്ഗം,അറിഞ്ഞിടൂ

അന്യർക്കു വേണ്ടിയിട്ടേതൊരാശ്വാസവും
ആവശ്യമെന്നാൽ നിവർത്തിക്കവേണ്ടി  ടും 
എത്രയോ നിസ്സാര കാര്യമെന്നാലുമാ
ഹൃത്തിനെക്കയ്യടക്കീടാമറിഞ്ഞിടൂ

അന്യോന്യമാശ്രയിക്കാതുള്ള ജീവിതം
ആരുമേ ആഗ്രഹിക്കാറില്ലറിഞ്ഞിടൂ 
ഭക്ഷിക്കയില്ല വൃക്ഷം സ്വയം തൻഫലം
പൂക്കൾ സ്വയം ആസ്വദിക്കില്ല ഗന്ധവും

അന്യോന്യമെപ്പഴും സ്നേഹാദരം ഏകി
അംഗീകരിക്കണം, ശുഭ്രമാകും ഹൃത്തു 
കൊണ്ടു നേടീടണം, അല്ലാതൊരിക്കലും 
കിട്ടിടാസ്നേഹം വിലയ്ക്കുവാങ്ങാനായി.

അന്വേഷണംകൊണ്ടു കിട്ടില്ലയാനന്ദ,
മന്യർക്കുനൽകിയാലോ തിരിച്ചെത്തിടും 
സന്തോഷമെന്നതിന്നിന്ദ്രജാലമാ,മാ 
നന്ദത്തെപങ്കിടൂ ആർജ്ജിച്ചിടു ഊർജ്ജം

അഭിപ്രായഭിന്നിപ്പുളവാക്കുന്നവ
ഉപേക്ഷിക്കയാകും സ്വീകാര്യ,മോർത്തിടൂ
ആത്മാവുമായിട്ടിണങ്ങീടുവതൊക്കെ
ആകണം സ്വീകാര്യമാക്കേണ്ട കാരങ്ങൾ 

അമൂല്യമാകും നിധിയാകുന്നു നേരം 
അതിന്നില്ലൊട്ടും വില, സൗജന്യമല്ലോ
തന്നുടേതാകാ,യെങ്കിലും ചെലവാക്കാം
എന്നാൽ തിരിച്ചുകിട്ടാ നഷ്ടമായെന്നാൽ

അമ്മ ജന്മംതരേയച്ഛൻ വഴി കാട്ടും,
അദ്ധ്യാപകർ തന്നിടുന്നതോ വിദ്യയും.
തന്നിടും പങ്കാളി ജീവിതം, എങ്കിലും,
തന്നീടുമാനന്ദമേറെയും കൂട്ടുകാർ.

അല്പമായുള്ളതിൽ തൃപ്തിതോന്നീടുന്ന,
അല്പത്തമില്ലാത്ത വ്യക്തികൾ നന്നായി   
സ്വന്ത ജീവിതത്തേയാസ്വദിച്ചീടുന്ന 
സന്തുഷ്ടരായിടും തർക്കമേയില്ലതിൽ

അല്ലായെളുപ്പമാർജ്ജിക്കുവാൻ വിശ്വാ സം
മൂല്യമേറേയുള്ള നാണയം പോലെയാം
വൈഷമ്യമേറെയുണ്ടാമതിന്നെ കിട്ടാൻ
നഷ്ടമാകാനേക മാത്രതാൻ പോരുമേ

അർത്ഥമേയില്ല സ്വതേ ജീവിതത്തിന്നു
അർത്ഥമുണ്ടാക്കുവാനായുള്ള യോഗ മാം
ജീവിതം സന്തുഷ്ടിയുള്ളതാക്കീടുവാ- 
നാവശ്യമുള്ളതുണ്ടായിടും ആരിലും

അർത്ഥശൂന്യമാമീ യുദ്ധത്താൽ നേടിടും 
വ്യർത്ഥമാം മേലായ്മക്കെന്താണു മാഹാത്മ്യം?
അർത്ഥത്തിനും ജീവനും ചേതമേകിയീ
പൃഥ്വിക്കു നഷ്ടമേൽപ്പിക്കുമെന്നല്ലാതെ

അർത്ഥവത്തായുള്ളനിശ്ശബ്ദതയെന്നും  
അർത്ഥമില്ലാച്ചൊല്ലിനേക്കാളുമുത്തമം
ആരെയും നന്നായ്മനസ്സിലാക്കീടുവാൻ
ആകില്ല ചിന്തിക്കയില്ലേലവരെപ്പോൽ

അറ്റുപോം ജീവിതം, സ്വപ്‌നങ്ങൾതീരുകി ൽ 
ആശകൾതീർന്നിടും വിശ്വാസമറ്റിടിൽ 
സ്നേഹമില്ലാതായിടും ശ്രദ്ധതെറ്റിയാൽ 
സ്നേഹിച്ചു ജീവിച്ചിടൂ സ്വപ്നവുംകണ്ടു.

അക്ഷുബ്‌ധമാമകക്കാമ്പിന്നു മാത്രമേ 
അക്ഷോഭ്യമായി ചിന്തിച്ചിടാനായിടൂ
ഓരോ ദിവസ്സവും നിശ്ശബ്ദമാ,മൽപ
നേരം മനസ്സിനേകിൽ വിസ്മയം ഫലം

അക്ഷോഭ്യതയാകും മർത്യന്റ നല്ലോരു
ലക്ഷണം,താനെത്രവൻശക്തിയാണെന്നു
മാത്മവിശ്വാസികൂടാണെന്നതേപോലെ 
വ്യക്തമാം ചിന്തക്കധീശനെന്നും കാട്ടാൻ

അക്ഷോഭ്യതയെന്നും മർത്യന്നു കിട്ടുന്ന 
രക്ഷാകവചത്തിൻ തുല്യമാകും ശക്തി
ബുദ്ധിക്കു മങ്ങൽ വരാതെനോക്കു വാനും
ചിന്തക്കു ശാന്തിയേകാനും ഉതകീടും.

അക്ഷോഭ്യരായിമാറും  പ്രായമാകെ നാം
അക്ഷമക്കുമുണ്ടായീടും അവസാനം 
ബോധ്യമാകുമൊപ്പം എത്രയോ നേരമാ-
ണർത്ഥമില്ലാതെ വ്യയംചെയ്തതെന്ന തും.

അംബരത്തോളം വളരാൻ വെമ്പും മരം
ആഴ്ത്തണം വേരുകൾ ഉള്ളിലേക്കുർവ്വി തൻ.
താണീടവേണ്ടിടും നമ്മൾ ധരയോളം
തന്നെ,യീജീവിതേ മുന്നേറിടുവാനായ്.

അംശിച്ചുവെന്നാൽ കുറഞ്ഞിടും നൊ മ്പരം
ആഹ്ലാദമാകട്ടെ ഏറിടും പങ്കിടിൽ
വീതിച്ചിടൂ രണ്ടുമേറെ സ്നേഹിച്ചിടും 
മിത്രങ്ങളോടൊത്തു, സന്ദേഹമില്ലാതെ

അഹംഭാവം ശിരസ്സുയർത്തീടും മെല്ലെ
അദ്ധ്വാനമില്ലാതെയെല്ലാം ലഭിക്കുകിൽ
സ്വന്തം കഠിനാദ്ധ്വാനത്തിൻ ഫലം കാ ണ്കേ
തോന്നീടുമാദരം അന്യന്റെ ജോലിയി


52 (revised)


                               ആ  

ആകസ്‌മികമാം പ്രത്യാഘാതമോ മറ്റു
ആരെങ്കിലും കാരണമസ്വസ്ഥരാകാ
നിങ്ങൾ പ്രതിപ്രവർത്തിക്കാതിരുന്നിടിൽ 
നിശ്ചയംമങ്ങും അവർതൻ പ്രഭയൊക്കെ

ആകസ്മികമാകും സംഭവങ്ങൾകൊണ്ടു
ആയുസ്സിലുണ്ടാകുമേറെ സന്തോഷവും
സന്താപവുമെന്നാ,ലുദ്ദേശ്യശുദ്ധിയും
ശക്തമാകും മനസ്സും കാത്തുസൂക്ഷിക്ക

ആകാനമുക്കു സ്വാധീനിക്കുവാനായി
ഭാഗധേയത്തെയും,ഹൃദ്സ്പന്ദനത്തെയും,
കാലത്തെയു,മെന്നാലായിടും നമ്മൾക്കു 
നല്ലബന്ധങ്ങളെ സ്വാധീനിച്ചീടുവാൻ.

ആകാരമായിടാ ആരുടേയും തുലാസ്സ് 
ആകർഷണംനേടുവാനായി, പിന്നെയോ 
സത്യസന്ധതയും വിശ്വസ്സനീയതേം
സ്നേഹവും ഭക്തിയും ആദരിക്കലുമാം

ആഖ്യായികയെപ്പോലായിടാം ജീവിതം
ദുഃഖത്തിനുമാനന്ദത്തിനും താളുകൾ!
സന്തോഷവും ദുഃഖവും മാറി വന്നിടാം
എന്തിനായിട്ടതിന്നാലെ ഖേദിക്കണം?

ആഗ്രഹങ്ങളൊക്കെ നേടിയെന്നാകിലോ
ആഹ്ലാദപൂര്‍ണ്ണമായ്‌ മാറിടാം ജീവിതം
അർഹിക്കുമാഗ്രഹങ്ങൾ നേടിയെങ്കിലേ
അർത്ഥപൂർണ്ണമാകൂ ആർജ്ജിച്ച സന്തു ഷ്ടി

ആഗ്രഹങ്ങൾ നിശ്ചയിക്കേ മനുഷ്യന്റെ 
ആദ്യത്തെ ആവശ്യമെന്താകുമെന്ന,താ
പ്രാഥമ്യതയാകും നിശ്ചയിക്ക വീണ്ടും
പ്രാധാന്യമേതുകാര്യങ്ങൾക്കു നൽകേ ണ്ടു

ആഗ്രഹങ്ങൾ പ്രവർത്തിക്കപ്പുറംപോകെ
അന്തരം തമ്മിലുണ്ടാ,മിച്ഛാഭംഗമായ്
നിനയ്ക്കൂ മറിച്ചാണുണ്ടാകുവതെങ്കിൽ 
നിരാശപ്പെടൽ മാറും കാര്യലാഭമായ് 

ആഗ്രഹിക്കുന്നതിന്നായി ശ്രമിക്കായ്കി- 
ലാവില്ല നേടുവാനായിട്ടൊരിക്കലും
മുന്നോട്ടു കാലുകൾ നീട്ടിവച്ചില്ലെങ്കി-
ലെന്നും ഒരേസ്ഥലത്തായിടും നിൽക്കുക

ആഗ്രഹിക്കുന്നതെച്ചെയ്യുവാനാകുന്ന
ആരുമേ കേമരായ്മാറിടും നിശ്ചയം.
ചെയ്യുവാനായ്സ്വയം പറ്റുന്നവ മാത്രം
ചെയ്യുവാനാഗ്രഹിപ്പോരാം വിവേകികൾ.

ആഗ്രഹിക്കുന്നോരു ജീവിതത്തിന്നായി
ആവശ്യമുള്ളയധ്വാനമില്ലെങ്കിലോ
ഇഷ്ടപ്പെടാത്തോരു ജീവിതം പേറുവാൻ
കഷ്ടപ്പെടേണ്ടതായ് വന്നിടും ഏറെനാൾ

ആഗ്രഹിച്ചീടുന്നതൊക്കെയും കിട്ടിടാ
അർഹിച്ചിടുന്നതെല്ലാം തന്നെ കൈവരും
അർത്ഥവത്താകുമീ തത്വത്തെ മാനിക്കു
ആയാസമില്ലാത്തതായിടും ജീവിതം

ആഗ്രഹിച്ചോരുലക്ഷ്യം മൂല്യമുള്ളതും 
അർത്ഥവത്തായതുമാണെന്നുവന്നിടി
യത്നിക്കവേണ്ടിടും കൈവരിച്ചീടുവാ-
നെത്രയോ വിഘ്നങ്ങളുണ്ടായിരിക്കിലും

ആഡംബരത്തിനും കള്ളത്തരത്തിനും
അത്യന്തമാണു സംരക്ഷണ വേതനം
സത്യത്തിനും ലാഘവത്തിന്നുമെങ്കിലോ 
സംരക്ഷണത്തിനായില്ലാ ചെലവൊട്ടും

ആത്മവിശ്വാസം തുടിക്കും മനസ്സിന്നെ 
ആയുധത്തിൻ തുല്യമായിട്ടു മാറ്റിടാം 
ഏതു പ്രതിബന്ധം ആകിലും നേരിടാം, എത്ര കാതങ്ങൾ കടന്നുപോകുവാനും

ആത്മവിശ്വാസം പരിപൂര്‍ണ്ണതയേക്കാൾ 
മേന്മയുള്ള,തെന്തെന്നാലാത്മവിശ്വാസം
തീവ്രമാം കാര്യ'മേറെനന്നാ'യ് ചെയ്തിടേ
തീർത്തിടുംസമ്പൂർണ്ണത'നന്നാ'യെന്നതാം

ആത്മവിശ്വാസം മനുഷ്യന്റെ മേൽത്തരം 
ശക്തിയാ,മൊപ്പം എതിർപ്പു ത്യജിച്ചിടും 
പാടവം കൂടൊത്തുചേരുകിൽ ഹൃത്തി ന്നെ
പോറ്റിടാമെപ്പൊഴും അക്ഷുബ്‌ധതയോടെ

ആത്മാവിനു ക്ഷതം ഏകുന്ന സംഭവം
ആവിർഭവിച്ചെന്നുവന്നാലതിൽനിന്ന-
കന്നുമാറീട്ട് സഞ്ചരിച്ചിടിൽ ജീവിതം
കൂടുതൽ സന്തോഷമുള്ളതായ്മാറിടും.

ആത്മീയമോ തന്ത്രമോ ഗാർഹികമായോ
ആദർശമോ സാമുദായീകമോ തഥാ 
സാമ്പത്തികമായോ എന്തു തന്നാകട്ടെ 
സ്വാതന്ത്ര്യത്തെപ്പറ്റിയെപ്പൊഴും ചിന്തിക്കൂ

ആദരിക്കെന്നതാം നമ്മുടെ സ്വത്വത്തി-   
നത്യന്തം പ്രാധാന്യമുള്ളോരു കാര്യം 
മൂല്യമേറീടുന്ന നിക്ഷേപമെന്നപോൽ 
മറ്റുള്ളവർക്കും കൊടുത്തു നേടാം ഗുണം

ആദരിക്കൂ യൗവ്വനേ പ്രായമുള്ളോരെ
ആശ്രയമേകിടൂ ദൗർബ്ബല്യമുള്ളോർക്ക്
കുറ്റമേറ്റീടണം തെറ്റുചെയ്‌തീടുകിൽ
കാരണം ഏവർക്കുമാ അവസ്ഥയുണ്ടാം

ആദരിക്കേണം ശരീരത്തെയെപ്പൊഴും
ആവശ്യമുന്നയിക്കിൽ വിശ്രമത്തിനായ് 
വിശ്രമം ഏകീടവേണം മനസ്സിനും 
ആശ്വാസമേകീടവേണം സ്വയമെന്നും.

ആദരം ഇല്ലെങ്കിലില്ലൊട്ടു സ്നേഹവും
ആശയം കൈമാറിടാതില്ല ബന്ധവും
വിശ്വാസമില്ലാത്തവസ്ഥയാണെങ്കിലോ
വാദിച്ചു മുന്നോട്ടു ബന്ധം തുടർന്നിടാ

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനം ആനന്ദത്തിരയിളക്കുമല്ലോ 
ആനന്ദമെന്നാലതെത്രയാണെന്നാർക്കു-
മാവില്ല ചൊല്ലി പ്രതിഫലിപ്പിക്കുവാൻ

ആധിയില്ലാ ചിത്തവും ദുഃഖമേശിടാ
ഹൃത്തുമാനന്ദം നിറഞ്ഞതാമോജസും
രോഗമില്ലായ്മയും,സ്നേഹബന്ധങ്ങളും, 
ഒക്കെയും മർത്യന്റെയത്യാഗ്രഹങ്ങളാം

ആദ്ധ്യാത്മികമാകും ശാന്തി കൈവന്നിടും
അന്യരേയോ മറ്റു സംഭവങ്ങളേയോ
തന്റെ സ്വകാര്യ സന്ദർഭങ്ങളെയൊന്നും 
തെല്ലുംനിയന്ത്രിച്ചിടാൻ വിസമ്മതിക്കിൽ 

ആനന്ദമോടെയാരും ജനിക്കില്ലേലു-
മാനന്ദമേകീടുവാനാർക്കുമായിടും
ആത്മാർത്ഥത തിങ്ങീടും ചിരിക്കാകട്ടെ 
ആരുടേയും ഹൃത്തിനെത്തൊടാനായിടും

ആനുകൂല്യം ലഭിച്ചീടുന്ന മാനുഷർ
ആരുമേ വിസ്മരിക്കായതൊരിക്കലും
ആനുകൂല്യം നൽകിടുന്നയാളാകട്ടെ
അക്കാര്യമപ്പൊഴേ വിസ്മരിച്ചീടണം

ആടട്ടെ ജീവൻ സമയത്തിൻ സീമയിൽ
ആടിടുംപോലിലത്തുമ്പിൽ ഹിമത്തുള്ളി 
താഴെവീഴേ ഛിന്നഭിന്നമാകുന്നൊരാ 
തുള്ളിപോലാകാതെ നോക്കണം ജീവിതം

ആയിടാ ജീവിതം മൂല്യമേകി വാങ്ങാൻ 
ആവില്ലനുതാപ വ്യസനാദികൾക്കും    
ഭൂതകാലത്തെത്തിരുത്തീയെഴുതാനും
സന്തോഷമോടെയെപ്പോഴും ഇരുത്താനും

ആയിടാ തത്തയെപ്പോലെ നാം ജീവിതേ
ആകാമെന്നാലോ, ഗരുഡനേപ്പോലവേ
ഏറെച്ചിലക്കേ ശുകം, മൂകൻ ഗരുഡൻ
ഏറെപ്പറന്നങ്ങു പൊങ്ങിടും വാനോളം 

ആയിരം കാതം കടക്കേണ്ട യാത്രതൻ
ആദ്യത്തെ കാല്‍വയ്‌പു ഒറ്റപ്പദത്തിനാൽ
ആകർഷകത്വം യശസ്സിൻ തുടക് വും 
ആഡംബരം വശ്യത തന്റെ പൂർണ്ണതേം

ആവില്ല കാണ്മതിന്നായി പ്രതിച്ഛായ
ആവിയായീടുന്ന വെള്ളത്തിലെന്നപോൽ
ഉത്തരം കിട്ടേണമെന്നില്ല തേടിയാൽ.
ശാന്തമല്ലാത്ത മനസ്സിനാലാരെയും.

ആവില്ല ജീവിതം വിലയേകി വാങ്ങാ- നാവില്ലനുതാപവ്യസനാദികൾക്കു    
ഭൂതകാലത്തെത്തിരുത്തിക്കുറിക്കാനും,
സന്തോഷമോടെയെപ്പോഴുമിരുത്താനും

ആവോളം പൊട്ടിക്കരഞ്ഞീടുവാനായി,
ആയിരം കാരണങ്ങൾ ജീവിതം നൽകെ
ചൊന്നിടൂ ജീവിതത്തോടായ് തനിക്കുണ്ട്
മന്ദസ്മിതം ചൊരിയാനേറെ കാരണം

ആയുസ്സിന്റെയോരോഘട്ടവും നമ്മളെ  
ആവോളം നല്ലപാഠങ്ങൾ പഠിപ്പിക്കും 
പാഠങ്ങൾ നാംഗ്രഹിക്കുന്നതുണ്ടോ,വൃഥാ
പേജു മറിക്കുന്നോ, ചിന്തനീയമഹോ!

ആയുസ്സിലുണ്ടായൊരമൂല്യ ക്ഷണങ്ങൾ
പോയതല്ലോ, വന്നിടില്ലാതിരിച്ചിനീം
നന്മയുള്ളവരോടൊത്തുള്ള ഓർമ്മക- 
ളെന്നും നിലനിന്നീടാമെന്നതോർത്തിടൂ

ആയുസ്സിലേറ്റവും ബുദ്ധിമുട്ടുള്ളോരു 
ആഹ്വാനമായിടും സ്വയം ഗ്രഹിക്കെന്നത് 
ഉള്ളതിൽസംതൃപ്തികണ്ടെത്തിടേണമെ-
ന്നുള്ളതാകും വേറൊരാഹ്വാനമെന്നതാം 

ആയെന്നുവന്നീടാ നിയന്ത്രിക്കുവാനായ്
അന്യരായുള്ളോരുടെ സ്വഭാവം നമു-
ക്കെങ്കിലും എപ്രകാരം എതിർത്തീടണം
എന്ന കാര്യത്തിൽ നമുക്കുണ്ടു നിശ്ചയം

ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ ആയിടാ 
ആലോചനയ്ക്കുള്ള കാരണമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം

ആരാലുമേ ശ്രദ്ധനേടിയില്ലെങ്കിലും
കാര്യമൊക്കെച്ചെയ്യു നേരെന്നു തൊന്നു കിൽ 
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്ര നല്ലകാര്യം ചെയ്യുന്നുവെന്നതാം

ആരിലും ഏറ്റവും നിസ്തേജമായുള്ള
കാര്യംസ്വന്തംചിന്ത,താനേറെ ബുദ്ധിമാൻ
സ്വന്തമജ്ഞതയെപ്പറ്റിയജ്ഞനായീ-ടുന്നതാമജ്ഞതാ വ്യാധിയെന്നോർത്തിടൂ

ആരിലും ഭേദമുണ്ടാക്കുകില്ല കാലം
നേരം വെളിവാക്കിടും യഥാർത്ഥമുഖം
പ്രായമേറുന്നതെച്ചൊല്ലി ക്ളേശിച്ചിടാ
പ്രായമാകാ പൊരുൾ ചിന്തതന്നായിടും

ആരാകണം സത്യവാനോ ദയാലുവോ,
ഈ രണ്ടുവേഷങ്ങളിലൊന്നു നിങ്ങൾക്കു
ആടേണ്ടി വന്നാൽ ദയലുവായീടണം 
ആ തീരുമാനമാമേറ്റവും ഉത്തമം.

'ആരാണു' നാമീപ്രപഞ്ചത്തിലെന്നതെ-
ക്കാര്യമായിട്ടെടുക്കേണ്ടതേയില്ലഹോ .
എന്താണു ലക്ഷ്യങ്ങ,ളേതാണുദിക്കുകൾ 
എന്നതിന്നല്ലയോ പ്രാധാന്യമേകേണ്ടു

ആരുടേയും യോഗ്യതക്കുള്ള ഏകകം
ആണെന്നു വന്നിടായാ‌രുടേം വേറിട്ട
സിദ്ധിയെന്നുള്ളതെന്നാലെപ്രകാരമാ 
സിദ്ധിപ്രയോജനപ്പെടുത്തുമെന്നതാം.

ആരുമായുമേറെ സ്നേഹബന്ധമാകാ,
കാരണം ഓരോദിവസ്സവും ഏവരും
വ്യത്യസ്ഥതയേറീടുമോരോ മനോഭാ-
വത്തിലായീടാമുണർന്നെഴുന്നേൽക്കവേ

ആരുമേ തെറ്റുകൾ ചെയ്യാതൊരിക്കലും 
ആകാ മഹാത്മാവതുപോലേ മാന്യനോ
നല്ലകാര്യങ്ങളദൃശ്മായ് തോന്നിടാമെ-
ന്നാലതന്യർതൻ മനസ്സിൽ പതിച്ചിടാം.

ആരുമേ തെറ്റുകാരല്ലെന്ന നിശ്ചയം
ആത്മബന്ധത്തേയുറപ്പുള്ളതാക്കിടും
വ്യത്യസ്തരാണവർ ധാരണയ്ക്കപ്പുറ-
മത്രമാത്രം നാം ധരിക്കയേവേണ്ടിടൂ

ആരുമേ നിസ്സഹായരായിപ്പോയിടും 
ആനന്ദമെങ്ങുനിന്നും ലഭിക്കാതെയും
സങ്കടം ആർക്കുമേ കൈമാറുവതിന്നും 
സാധിച്ചിടാത്തോരവസ്ഥയിൽ നിശ്ചയം.

ആരുമേയാർക്കുമധിപനാകുന്നില്ല 
ആരുമധീനനുമാകില്ലയാർക്കുമേ
ആരുമപ്പോഴുമൊരുപോലെയാകില്ല
അദ്വിതീയരാ,മതുല്യരാ,മാളുകൾ

ആരുമേ സംവദിച്ചീടേയറിവുള്ള
കാര്യമാവർത്തിക്ക മാത്രമേ ചെയ്തിടൂ
ശ്രദ്ധിക്കിലോ മറ്റൊരാളിന്റെ ഭാഷണം
വൃദ്ധിയുണ്ടാക്കിടാം വിജ്ഞാനാമെന്നതി ൽ .

ആരെയൊക്കെക്കണ്ടിടേണമെന്നുകാലം
തീരുമാനിക്കെയീ ജീവിതത്തിൽവേണ്ട-
താരെന്നു മനസ്സും, കൂടെ ജീവിക്കേണ്ട-
താരെന്നു കർമ്മവും തീരുമാനിച്ചിടും 

ആരെയുംതോൽപ്പിച്ചിടാനായ്‌ ശ്രമിച്ചിടാ
ആർക്കുമേലും ജയം നേടാൻ ശ്രമിച്ചിടൂ
ആരെയും നോക്കിക്കളിയായിച്ചിരിക്കാ
ആരുമൊത്തും ചിരിക്കാനായ്‌ ശ്രമിച്ചിടൂ

ആരെയും ബുദ്ധിമാൻമാരായി മാറ്റുന്ന 
സാരവത്തായുള്ള രണ്ടുകാര്യങ്ങളാം 
പാരായണം ചെയ്ത പുസ്തകക്കൂട്ടവും
നേരിട്ടു ബോധ്യമുണ്ടാകും മനുഷ്യരും

ആരുമൊറ്റത്തെറ്റുപോലുമേ ചെയ്യാതെ
ആകില്ല നല്ലയാളോ മഹത് വ്യക്തിയോ 
നല്ലോരുകർമ്മമദൃശ്യമായ് തോന്നുമെ-
ന്നാലുമന്യർതൻ മനസ്സിൽപ്പതിച്ചിടും

ആരെങ്കിലുമായിട്ടു സാമിപ്യമുണ്ടേൽ 
കാരണം കാണുമെന്നറിഞ്ഞീട വേണം. 
നിങ്ങളിൽ കണ്ടെത്തിടേ ചിലർ നന്മകൾ 
നിങ്ങളെക്കരുവാക്കിടാം വേറേ ചിലർ 

ആരെയുംപിന്നിലാക്കീടാൻ ശ്രമിക്കാതെ 
അന്യരെസ്നേഹിക്കു ലാഭേച്ഛയില്ലാതെ 
ശ്രദ്ധിച്ചുവെന്നാലവരേയല്പമേലും 
വർദ്ധിച്ച തോതിൽ തിരികെത്തന്നീടുമേ.

ആരോഗ്യമാർക്കും മരുന്നിന്നുപയോഗ
കാരണത്താൽ മാത്രമാകാ ലഭിക്കുക
മനഃസ്സമാധാനവും സ്നേഹമോലുന്ന
മനസ്സുള്ളോരുമാരോഗ്യവാന്മാരല്ലൊ 

ആരോഗ്യമുള്ളോരു മനസ്സിന്നാകണം
തീരുമാനിക്കുവാൻ വ്യാഖ്യാനമേകേണ്ട-
താർക്കെന്നുമുത്തരം ഏകേണ്ടതാർക്കെ ന്നു-
മാരാണതിന്നർഹനല്ലാത്തതെന്നതും

ആരോഗ്യവും ബന്ധവും കാലവും മൂന്നു
കാര്യങ്ങ,ളൊന്നിന്നുമേലുമേ കാണില്ല
മൂല്യമെന്താണെന്നു കാട്ടുന്നതൊങ്ങലെ-
ന്നാലാകെ കൈവിടേ മൂല്യമറിഞ്ഞിടും.

ആവശ്യമില്ലാത്തതെല്ലാമുപേക്ഷിച്ചു
ജീവിക്കവേണം വിഹഗങ്ങൾ പോലവേ
ഭീതിയും ശോകവുമാധിയും കൈവിടൂ
ഭാരമില്ലാതാകെ ജീവിതം സുന്ദരം

ആവില്ലയാലിംഗനം ചെയ്യുവാൻ സ്വയം
ആകാകരയാൻ തോളിൽ ശിരസ്സുവച്ചും 
സ്നേഹിപ്പവർ ഒത്തുചേർന്നു രമ്യമായി 
സോദരത്വേന വാഴുന്നതാം ജീവിതം.

ആവില്ല കാണ്മതിന്നായി പ്രതിച്ഛായ
ആവിയായീടുന്ന വെള്ളത്തിലെന്നപോൽ
ഉത്തരം കിട്ടേണമെന്നില്ല തേടിയാൽ
ശാന്തമല്ലാതുള്ള മനസ്സാലെയാരും.

ആവേശമേറെയുള്ളോരേയെതിർപ്പുകൾ
ആകെത്തപിപ്പിച്ചിടാ,മെന്നാലാരെയും 
ആകാ പരിവർത്തനപ്പെടുത്തീടുവാൻ 
ആവേശം മാറ്റിടുമവരേയന്ധരായ്

ആവുംവിധം നല്ലപോലെ ചിന്തിക്കുവോർ
ജീവിതദൈർഘ്യമിരട്ടിയായ്മാറ്റിടും 
ജീവിതാന്ത്യേതിരിച്ചൊന്നുനോക്കീടുവാൻ,
ജീവിച്ച ജീവിതം രണ്ടെന്നുമോദിക്കാൻ

ആശയഭ്രംശമോടോടുന്നതിൽ ഭേദം 
ആത്മവിശ്വാസമോടേ നടക്കെന്നതാം.
ആരെയും ഹാസ്യമായിപ്പകർന്നീടാതെ 
ആരിലും നിന്നുമെന്തും പഠിക്കാനുമാം

ആശ്വാസമോടുള്ള ജീവിതയാത്രക്കാ-
യാഗ്രഹം നിങ്ങൾക്കു തോന്നുന്നുവെങ്കി ലോ 
പ്രതീക്ഷതൻഭാരം കുറച്ചീടവേണ്ടും പ്രയത്നിക്കവേണം അതിന്നായിട്ടേറെ

ആശിസ്സുകൾ തേടിയു,മർപ്പിച്ചും തഥാ
ആരിലും നിന്നുമാശിർവാദം നേടിയും
മുന്നോട്ടു ജീവിതത്തേ നയിക്കുന്നതാം
ചന്തമേറും ജീവിതത്തിൻ നിഗൂഢത

ആശയം കൈമാറിടാ വിളക്കെന്നാൽ പ്ര-
കാശം വഴി സ്വയം ചെയ്യും പ്രചാരണം.
നേട്ടങ്ങളെക്കൈവരിച്ചിടുന്നോരൊക്കെ
കാട്ടാ തുറന്നു, നേട്ടം സ്വയം കാട്ടിടും

ആശയം കൈമാറുവാനായി നേരിടും
പ്രശ്നം, എല്ലാവരും ശ്രദ്ധിക്കയെപ്പൊഴും, 
ഉത്തരം നൽകുവാനായീടു, മല്ലാതെ
വ്യക്തമായിട്ടറിയാൻ ശ്രമിക്കാത്തതാം

ആസ്തിയും കാലവും തമ്മിലുണ്ടാമേക 
വ്യത്യാസം എന്താകു,മെന്നറിഞ്ഞീടണം.
ആസ്തിയെത്രയുണ്ടെന്നറിയാമെങ്കിലും 
ആയുസ്സിനെന്തുണ്ടു നീളമെന്നറിയാ.

ആസൂത്രണംചെയ്യാതന്റെവ്യക്തിത്വത്തെ
ആർക്കും നടന്നിടാനാകുമാരാമംപോൽ
ആരുമെത്തിപ്പെടാനാഗ്രഹിക്കുന്നോരു
ആകാശതുല്യം രചിച്ചീടിലുത്തമം

ആഹ്ലാദപൂർണ്ണമാകും ജീവിതത്തിനായ് 
ആവശ്യമായിട്ടധികം വേണ്ടയൊന്നും 
എല്ലാമേ നമ്മുടേയുള്ളിലാണുള്ളതും 
എവ്വിധം ചിന്തിക്കുമെന്നപോലാം ഫലം

ആളുകളായിടാം പുസ്തകങ്ങൾപോലെ 
ഉള്ളടക്കത്താൽകുറേയൊക്കെ പുസ്ത കം 
വിസ്മയിപ്പിച്ചിടേ മറ്റുള്ളതൊക്കെയും 
വഞ്ചിച്ചിടും മോശമാകും വിഭവത്താൽ.

ആളും അരങ്ങും മനോഭാവവും തഥാ
ആലോചനയും താൽക്കാലികം മാത്രമാം
ആകായിവയോടാകർഷണം കൂടുതൽ
ആയാസമെന്യേയവയൊത്തു നീങ്ങിടൂ

ആർക്കും അവകാശം ഇല്ല സ്വയം നിശ്ച-
യിക്കുവാനെന്തുമേസ്വന്തമിഷ്ടത്തിനാൽ
നിശ്ചയിച്ചീടുവാനാമെങ്കിലും ചെയ്ക 
നിശ്ചയം നേരായകാര്യങ്ങളാവുകിൽ

ആർക്കും നടക്കുവാനാകുന്നൊരു നല്ല
പൂങ്കാവനം പോലെ രൂപപ്പെടുത്താതെ 
ആരുമുയരെച്ചെന്നെത്തിടാൻ മോഹിക്കു
മാകാശതുല്യം ഉയർത്തു തൻസ്വത്വത്തെ

ആർക്കുമേയെപ്പൊഴുംവാങ്ങുവാനായിടാ
ആഡംബരമാകും നേരം, അറിഞ്ഞിടൂ.
ആരെങ്കിലും നമുക്കായിട്ടു കാലത്തെ
കാര്യമായി വ്യയംചെയ്യിലോ നന്മയാം.

77
51
128

                              ഇ  


ഇത്തിരിപ്പോരും മഴത്തുള്ളികളല്ലോ
ഒത്തുകൂടിപ്പെരുത്താറായിമാറുന്നു
സാന്ദ്രമായുള്ള ശ്രമങ്ങളല്ലോയേറെ
സ്ഥൂലമാമന്തരം ഉണ്ടാക്ക ജീവിതേ

ഇന്ധനത്തിൻ സ്ഥലത്തായൊഴിച്ചീടുകി ൽ
മന്ദഹാസം, ഫലം സുന്ദരം ജീവിതം
കൈവിട്ടിടേണം ചിലകാര്യങ്ങളൊക്കെ
കൈവരിച്ചീടുവാൻ മറ്റുകാര്യങ്ങളെ

ഇന്നലത്തെ ജീവിതം പരിജ്ഞാനമാം
ഇന്നത്തെതാകും പരീക്ഷിച്ചുനോക്കലും
നാളത്തെജീവിതം കാത്തിരിപ്പാ,മത്
നേടാൻ പരീക്ഷിച്ചുനോക്കൂ പരിചയം

ഇന്നലെ കൈവിട്ടുപോയൊരു കാര്യങ്ങ-
ളിന്നു നേടീടുവാനായി സാദ്ധ്യമാകാം 
ഏത്രയോ തോൽവികളേറ്റുവാങ്ങിയാലും
അത്ര കാര്യമാക്കാ, മുന്നോട്ടു പോയിടൂ 

ഇന്നലെപ്പരിക്കേൽപ്പിച്ചോരെ മറക്കൂ
എന്നും പ്രിയം തരുന്നോരേ മറന്നിടാ
ഇന്നലെക്കരഞ്ഞെന്നതും ആധിയും മറ-
ന്നിന്നു പുഞ്ചിരിക്കൂ നേട്ടങ്ങളോർത്തിടൂ

ഇന്നിന്റെ നമ്മൾക്കു രൂപമുണ്ടാകുവാ-
നിന്നലത്തെച്ചിന്തകൾതന്നെ കാരണം.
നാളത്തെ ജീവിതം രൂപപ്പടുത്തുവാൻ
നാം നിയന്ത്രിക്കണം ചിന്തകൾ നന്നായി

ഇന്നിന്റെ സൗന്ദര്യമാസ്വദിച്ചീടുവാൻ  
ഇന്നലത്തേതിനേക്കാളേറെ സൗന്ദര്യ-
മുള്ളതാക്കീടുവാനൂർജ്ജമുണ്ടാകണം 
മാറ്റം അനുസ്യൂതവുമാക്കി മാറ്റണം

ഏതുനേരവുംഞാൻ ശ്വസിക്കുമീ വായു 
എന്നുമെൻജീവൻ നിലനിർത്തീടുംവായു-
മണ്ഡലത്തേ ഞാനശുദ്ധമാക്കീടുകിൽ
അന്ധനെന്നുള്ള പേരിന്നർഹനല്ലയോ

ഇന്നെന്നതാമല്ലൊ സത്യമാകും, ഭാവി-
യെന്നകാര്യമെന്നും വിശ്വാസമല്ലയോ
കയ്യിലിന്നുള്ളോരു സന്തോഷത്തെ മാറ്റി-
വയ്ക്കാതെയിന്നു ശീലിച്ചറിഞ്ഞീടണം

ഇന്നേവരേയുളള,യാവിഷ്‌കരണത്തിൽ
നിന്നുള്ള പാഠമാകു,മാർക്കും തൻമനോ-
ഭാവത്തെ മാറ്റുവാനാകിൽക്കഴിയും തൻ 
ഭാവിയെത്തന്നെയും മാറ്റീയെടുക്കുവാൻ

ഇന്ദ്രജാലത്തിൻ സമാനമായീടുന്ന 
സൂര്യോദയാസ്തമയങ്ങളെക്കാണവേ
നിത്യമല്ലേതോരുയർച്ചയെന്നു തോന്നും 
ഏതോരു വീഴ്ചയും ഹ്രസ്വമാണെന്നതും

ഇന്ദ്രജാലത്തിനും ദുർഗ്രാഹ്യതകൾക്കും
ഇല്ലോരു സ്ഥാനവും കാര്യസിദ്ധികളിൽ
പ്രാവർത്തികമാക്കിൽ നല്ലതാം ചിട്ടകൾ
പ്രാപഞ്ചികമായിട്ടുണ്ടായിടും ജയം

ഇന്ദ്രജാലമേവം ആത്മീയ ജ്ഞാനവും
ഇല്ലോരു നേട്ടത്തിനും പിന്നിലായിട്ട് 
നേരേമറിച്ചതിൻ പിന്നിലുണ്ടായിടും
നൈസർഗ്ഗികമായിട്ടുള്ള പ്രവൃത്തികൾ.

ഇരിക്കും മരക്കൊമ്പൊടിഞ്ഞാലുമതേ-
ലിരിക്കും പക്ഷിക്കു ഭയം തെല്ലുമേശാ 
വിശ്വാസമെന്നും സ്വപക്ഷത്തെ,നാമാത്മ-.
വിശ്വാസമോടെന്നുമിരുന്നീടവേണം

ഇല്ലാ സ്ഥിരമായിട്ടുള്ളോരവസ്ഥയും,
ഈഭൂവിലില്ലയെന്നുള്ളതാം വാസ്തവം.
ക്ളേശപ്പെടേണ്ടതില്ലാരും അതിന്നാലെ
കാരണം ഈ ആസ്പദം മാറി വന്നിടും.

ഇല്ലൗഷധങ്ങളായ് മന്ദഹാസത്തിന്നു  
തുല്യമായൊന്നുമേ, ഈജീവിതയാത്ര,
യത്രനിസ്സാരമല്ലാത്തൊരീ ജീവിതം
എത്രനന്നാക്കിമാറ്റാമെന്നതിന്നായി

ഇഷ്ടമുള്ളോർനമ്മെ വിട്ടുപോയീടിലാ
നഷ്ടംനികത്താൻ തയാറാക്കുഹൃത്തിനേk
കണ്ടെത്തിടൂ തന്റെയെത്രയംശം കൂടെ
കൊണ്ടുപോയീയവർ, വീണ്ടും നികത്തിടൂ
 
                            ഈ

ഈശ്വരവിശ്വാസമുള്ളയാൾ ചെയ്തിടും 
വിശ്വസിപ്പിച്ചപോൽ,സത്യമെന്താകിലും.
ആദ്ധ്യാത്മികമായിച്ചിന്തിച്ചിടുന്നയാൾ
യാഥാര്‍ത്ഥ്യമെന്തോ, അതായിരിക്കും ചെ യ്ക.

18
128
146
                            ഉ  


ഉച്ചരിക്കുംമുൻപു വാക്കുകൾതൻ മാറ്റു-
രച്ചുനോക്കീടണം,ചൊല്ലുന്നതൊക്കെയും
സത്യമാണോ അവശ്യാവശ്യമാണോ മൃ-
ദുത്വമുള്ളതാണോയെന്നുറപ്പിക്കുവാൻ 

ഉത്കൃഷ്ടബുദ്ധിയായുള്ളവർക്കെന്നുമേ 
ഉണ്ടായിരുന്നിടും ശക്തമായുള്ളോരു
നൈസര്‍ഗ്ഗികമാകും സ്വാധീന,മൂർജ്ജ ത്തെ
നേരിട്ടു സൃഷ്‌ടിച്ചുപയോഗിച്ചീടുവാൻ

ഉല്ത്കൃഷ്‌ഠടമാമെത്രയേറെ സ്വീകാര്യത ഉണ്ടായിടാം ജീവിതത്തിലെന്നാകിലും
സന്തുഷ്ടിയേറെ നൽകീടുന്നൊരയ്‌ച്ഛികം
ഏതോ അതായിരിക്കാമേറ്റവും നന്ന്

ഉത്തമവ്യക്തിയോടുള്ളോരു ബന്ധത്തെ 
വ്യക്തമാം ഹേതുവില്ലാതുപേക്ഷിച്ചിടാ
തെറ്റുചെയ്യാത്തവരാരുമേ കാണില്ല!
കുറ്റമില്ലായ്മക്കുമേലാകണം സ്നേഹം.

ഉത്തരങ്ങളെല്ലാം കയ്യിലുണ്ടെങ്കിലോ 
ആത്മവിശ്വാസമുണ്ടെന്നർത്ഥമാവില്ല.
ഏതു പ്രശ്നങ്ങളും നേരിടാനാകുകിൽ
ആത്മവിശ്വാസമുണ്ടെന്നുറപ്പാക്കിടാം

ഉത്തരം കണ്ടെത്തിടേണ്ടും ചെറുതാകും
ചിന്താവിഷയം മാത്രമല്ലീ ജീവിതം
അജ്ഞേയമായ കാര്യങ്ങൾ നിറഞ്ഞുള്ള
ഊർജ്ജമേറും കാലമെന്നോരവസ്ഥയാം

ഉത്തരം കിട്ടാത്ത വൈഷമ്യമേറിടും
ചിന്താവിഷയത്തെ പ്രശ്നമായ്ക്കണ്ടിടാ 
നേരേമറിച്ചതംഗീകരിക്കേണ്ടിടും
നേരായിമാത്രം കരുതേണ്ടതായ് വരും

ഉന്മേഷമില്ലയോ, ഭൂതകാലത്തിലും
ഉദ്വേഗമോടെയോ, ഭാവികാലത്തിലും
സ്വൈര്യമോടാണെങ്കിലിന്നത്തെ കാല ത്തും 
ആരുമേ ജീവിപ്പുവെന്നർത്ഥമായിടും

ഉണ്ടാകണം ശ്രദ്ധ, ഉണ്ടാക്കിടെ ബന്ധം
രണ്ടുകാര്യങ്ങളിൽ,എന്നതോർത്തീടണം.
ആദ്യം അറിയേണം സാദൃശ്യമെന്തെന്നു,
പിന്നെയോ മാനിക്കു തമ്മിലെ വ്യത്യാസം

ഉണ്ടായയോരോയിടർച്ചകൾക്കും നന്ദി-
യുണ്ടായിരിക്കേണമെന്തുകൊണ്ടെന്നാലി
ടർച്ചയേയില്ലായിരുന്നുവെങ്കിൽ നമു-
ക്കാർക്കുമേ തൻശക്തിയെന്തെന്നറി ഞ്ഞിടാ.

ഉണ്ടായിടാം സ്വാനുഭവത്തിൽ നിന്നും
ഉറപ്പുള്ളതാം തീരുമാനങ്ങളെങ്കിലും 
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയേറെപ്പരിജ്ഞാനമുണ്ടായിടും 
.
ഉണ്ടായിടുമീജീവിതത്തിൽ സന്തോഷ-
മുണ്ടാകിൽ മാറ്റങ്ങളെന്നു നാമാശിക്കെ
സംഭവിക്കുന്നതോ, മാറ്റമുണ്ടാകുന്നു
സന്തോഷമോടങ്ങു നാമിരുന്നീടവേ

'ഉണ്ടെ'ന്നതു'മില്ലാ'യെന്നതും നിശ്ചയം 
രണ്ടക്ഷരംമാത്രമുള്ള വാക്കെങ്കിലും
മെല്ലവേ'ഇല്ല'യെന്നോ വേഗ'മുണ്ടെ'ന്നൊ 
ചൊല്ലിയാലുണ്ടാക്കിടാം ബുദ്ധിമുട്ടുകൾ

ഉപ്പിൻ സമാനമനന്യമാം വ്യക്തിത്വ-
മുള്ളൊരാളാകുവാനായി ശ്രമിച്ചിടൂ
സാന്നിദ്ധ്യമുപ്പിന്റെ തോന്നില്ലയെന്നാല-
സാന്നിദ്ധ്യമാട്ടേ രുചിയില്ലാതെയാക്കും

ഉള്ളതും വേണ്ടതും തുല്യമാക്കാനായി- 
ട്ടുള്ളിലുണ്ടാകും അവസ്ഥയാനന്ദമാം 
സ്വന്തമന്തരംഗേ സ്വൈര്യമില്ലെങ്കിലോ 
വ്യർത്ഥമാമന്വേഷണം ബാഹ്യമാക്കിടിൽ

ഉള്ളൊന്നു ശൂന്യമാക്കീടിലോ തലേന്നാൾ
ഉണ്ടായ ദുഃഖങ്ങളൊക്കേയുപേക്ഷിച്ചു,
ഇന്നിന്റെസന്തോഷമാകെ സൂക്ഷിക്കുവാ-
നൊന്നോടെ കിട്ടീടുമായിടം ഓർത്തിടൂ

. 16
146
162


                            ഊ 

ഊർജ്ജം പകർന്നിടും പുഞ്ചിരിച്ചീടുകിൽ
ഊർജ്ജയന്ത്രംപോലെയായിടും ജീവിതം
ഊർജ്ജസ്വലമാക്കീട്ടു പുഞ്ചിരിയാലേ-
യീജ്ജീവിതം ധന്യമാക്കി മാറ്റവേണം


.                              ഋ


ഋതുക്കൾക്കുണ്ടായിടുംതക്കതാംയുക്തി 
അതേപോലേവരും നേരിടുന്നയോരോ
സന്ദേഹകാര്യത്തിലുമർത്ഥവത്താകും   
സന്ദേശമുണ്ടാമവയുൾക്കൊള്ളവേണം

                            എ  

എങ്ങോട്ടുമേയില്ല രാജകീയമാകും 
മാർഗ്ഗമെന്നുള്ളതാകും കേവല സത്യം.
ഒന്നിന്നു പിന്നാലെ മറ്റൊന്നു ചെയ്യുകിൽ
ഓരോന്നിനും കിട്ടുമുറപ്പെന്നു തിട്ടം

എത്ര കോറിയാലുംപേജുകൾ തീരാത്ത, 
ഏറെ സ്വപ്നങ്ങളും യാതനേം വേദനേം
ഗോപനം ചെയ്യുവാനാകുന്ന മാന്ത്രിക-
ച്ചെപ്പിൻസമാനമല്ലോ മർത്യമനസ്സ്.

എത്രദൂരം താണ്ടിടാനാകും നിങ്ങൾക്ക്
എന്നതെച്ചൊല്ലിയാരെങ്കിലും സംശയം
ചൊല്ലിടിൽ അത്രയും ദൂരേക്കു പോയിടൂ
തെല്ലുമേ നിങ്ങൾക്കവരെക്കേൾക്കാനാ ക

എത്ര നന്നായിട്ടു കാര്യങ്ങൾ ചെയ്കിലും
എന്തെങ്കിലുംപിഴക്കാൻ സാദ്ധ്യതയുണ്ടാം
എങ്കിലും ന്യായമായുള്ള കാര്യങ്ങളേ 
എപ്പൊഴും ചെയ്യുവാനായി ശ്രമിക്കാവു

എത്രമാത്രം സമാർജ്ജിച്ചിടുന്നു നിങ്ങൾ
എന്നതാവില്ല പ്രധാനമീ ജീവിതേ
നിങ്ങളീ ജീവിതം ജീവിച്ചു തീർക്കുന്ന-
തെങ്ങനാണെന്നുള്ളതാകുമേറെ മുഖ്യം

എത്രമാത്രം സ്വത്തെനിക്കുണ്ടെന്നകാര്യ-
മെത്ര നന്നായിട്ടറിവുണ്ടായീടിലും
എത്രേ സമയം തൻകൈവശമുള്ളതെ-
ന്നെത്രയേറെക്കണക്കാക്കിയാലും കിട്ടാ

എത്രയേറെനിങ്ങൾ ജീവിതത്തിൽ നേടു-
ന്നെന്നതേക്കാളെത്രയോയേറെമുഖ്യമാം  
ജീവിതത്തിന്റെയെല്ലാ മുഹൂർത്തങ്ങളും
ആവുംവിധം ആസ്വദിക്കയെന്നകാര്യം

എത്രയോനാൾശേഷമാണെന്നിരുന്നാലുംപ്രത്യക്ഷമായിട്ടു വന്നീടുമെന്തുമേ 
എത്രനിസ്സാരമാം കാര്യത്തിനാകട്ടെ,
നന്ദിനാം രേഖപ്പെടുത്തീടവേണമേ

എത്രയോപേരാസ്വദിക്കാതെ പോകുന്നു
സന്തോഷമെന്ന,തെന്തെന്നാലവർക്കില്ല
ഒട്ടുമേ ആസ്വദിച്ചിടാനായി നേരം 
ഓട്ടമല്ലോ അവർ സമ്പത്തിനു പിൻപേ

എത്രയോ ശക്തിമത്തായതാകും തന്റെ
ചിന്തയും പ്രവൃത്തിയുമെന്നറിഞ്ഞീടി-
ലില്ല,യാർക്കും തന്നെ ചിന്തിച്ചിടുവാനാ-
കില്ലാ, നിഷേധാത്മകമാകും വിധത്തിൽ

എനിക്കെന്റെചിത്തം കരുത്തേകിയെ ന്നാൽ
നിനയ്ക്കാമെനിക്കാത്മ വിശ്വാസമായി
മനസ്സിന്നുറപ്പെൻ മുതൽക്കൂട്ടുമാകും 
നിനയ്ക്കുന്ന കാര്യം നടത്താനുമാകും

എന്നുമീ ജീവിതത്തിന്റെയാകർഷണം 
എത്ര സന്തോഷവാനാമെന്നതിലാകാ. 
എത്രയോപേരു സന്തോഷിപ്പു നമ്മളാ
ലെന്നകാര്യത്തിലാകേണമെന്നേയുള്ളു

എന്നുമെപ്പോഴുമാനന്ദമോടേയിരി-
ക്കുന്നതിന്നായുറപ്പില്ലയീ ജീവിതേ.
മാറ്റുവാനാകാത്ത ഏതു കാര്യങ്ങളു- 
മായിട്ടിണങ്ങിയാൽ മെച്ചമാം ജീവിതം

എന്നുമേ നല്ലകാര്യങ്ങളുണ്ടാകേണ-
മെന്നയാവശ്യമല്ല നേരാകും ചിന്ത 
എന്തുസംഭവിച്ചാലും നല്ലതിന്നാകു-
മെന്നുള്ളതാകണം മുഖ്യമാം ചിന്തനം.

എന്നുമേയൊന്നുപോൽ ബന്ധം നിലനി ന്നാൽ 
വന്നുചേരും ഏറെഗ്രാഹ്യവും ധൈര്യവും 
ഔല്‍സുക്യതയും സംപൂര്‍ണ്ണതേയുമൊ പ്പം 
ആത്മാർത്ഥതയും കാര്യ പ്രാപ്തിയുമെ ന്നും

എന്നുമേ രണ്ടുപക്ഷങ്ങളുണ്ടായിടും 
ഏതുകാര്യത്തിനാണെങ്കിലും നിശ്ചയം
ക്ലേശിക്കവേണ്ടതിൽ, സാധ്യമായ് വ ന്നിടും
കൃത്യമായ് കാര്യങ്ങളൊത്തുതീർപ്പാക്കി ടാൻ.

എന്താഗ്രഹിക്കുന്നുവോ നാ,മതാവില്ല
എപ്പൊഴും കിട്ടുന്ന,തെന്നാൽ ചിലപ്പോഴ-
കാരണം എന്തെങ്കിലും ലഭിച്ചെന്നാല-
നുഗ്രഹം മാത്രമായിഗ്ഗണിച്ചീടണം.

എന്താണടുത്ത മാത്രയിൽ സംഭവിക്ക
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുംവിശ്വാസവുമൊപ്പമർപ്പിച്ച്

എന്താണൊരാൾക്കുള്ളതെന്നതുമാവില്ല
എന്താണയാൾ ചെയ് വതെന്നതുമാവില്ല 
എന്താണയാളെന്നതേയാശ്രയിച്ചാകു-
മെന്താണയാളുടെ ശ്രേഷ്ഠതയെന്നത്.

എന്തിനായന്യർക്കു തന്നേക്കുറിച്ചുള്ള
ചിന്താഗതിയെയോർത്തിട്ടു ഖേദിക്കണം?
തള്ളിക്കളയേണ്ടിടുമന്യർതൻ ചിന്ത 
തന്റെയുംഭാഗധേയത്തെ ബാധിക്കില്ലേൽ

എന്തിന്നസൂയ തോന്നേണമന്യരോടായ് 
ഏറെഗ്രാഹ്യമവർക്കുണ്ടെന്നുകണ്ടിടേ?
നേരേമറിച്ചൊട്ടുമേ ജ്ഞാനമില്ലാത്ത
ആരോടുമെന്നും ദയാലുവായീടണം

എന്തിന്നുമുണ്ടാകുമത്ഭുതത്തിൻ വശം 
അന്ധകാരമാട്ടേ നിശ്ശബ്ദതയാട്ടേ
ഏതോരവസ്ഥയിലെത്തിയെന്നാകിലും
സന്തോഷമോടിരിക്കെന്നതല്ലോ മുഖ്യം.

എന്തുചിന്തിക്കിലും നിങ്ങളെന്നെപ്പറ്റി
എന്നഹത്തിനുണ്ടാ മാറ്റങ്ങളൊന്നുമേ
എന്നിലെന്തൊക്കെക്കളങ്കങ്ങളുണ്ടെന്നു-
മെങ്ങനുണ്ടായെന്നുമറിയില്ല നിങ്ങൾക്ക്

എന്തു ചെയ്വതെന്നല്ലെപ്രകാരം ചെയ്വു 
എന്തു കാണ്മതെന്നല്ലെപ്രകാരം കാണ്മു
എങ്ങനാം ജീവിതം എന്നതല്ല നിങ്ങൾ
എങ്ങനാം ജീവിപ്പതെന്നുള്ളതാം മുഖ്യം.

എന്തുമേതുമെത്രയും വിലപ്പെട്ടതായ്
തോന്നിടും രണ്ടുഘട്ടങ്ങളിൽ ആർക്കുമേ
ഏതാഗ്രഹിച്ചോ അതുകിട്ടുംമുമ്പെയും
എന്തുമേ കൈവിട്ടുപോയതിൻ ശേഷവും

എന്തുമേ സംഭവ്യമാമോരു കാരണ-
ത്തിന്നാലെ, എന്തേലും മാറ്റമുണ്ടാക്കു വാൻ;
മാറ്റം മുറിവേല്പിക്കാം, ക്രൂരവുമാകാ-
മെന്നാലവസാനം നല്ലതിന്നായിടാം

എന്തെങ്കിലുമെന്തിനേക്കുറിച്ചുമൽപ്പം
ചിന്തിക്കുവാനും പഠിക്കാനുമായിടും
എന്നിരുന്നാലുമായീടാ,യെല്ലാത്തിനേ
മൊന്നുപോലെല്ലാം പഠിക്കുവാനായഹോ

എന്തെങ്കിലും കാരണത്താലെയായിടും
എന്തുമേ സംഭവിക്കുന്ന,താകാരണം
മാറ്റങ്ങളുണ്ടാക്കിടാം തീഷ്ണതയേറും,
മാറ്റങ്ങളെയെന്നും സ്വാഗതം ചെയ്യണം

എന്തെങ്കിലും തെറ്റു ചെയ്തുപോയീ ടിലും
സത്യം വെളിവാക്കീടുന്നതാം മാന്യത
ആത്മാഭിമാനം വിഴുങ്ങിയിന്നേവരേ
ആരുമേ ചത്തുപോയിട്ടില്ലറിഞ്ഞിടൂ 

എന്തെങ്കിലും നല്ലതല്ലാത്തതുണ്ടാമോ 
എന്നുള്ള ചിന്തതന്നുള്ളിലുണ്ടായിടാ 
ചിന്തിക്കവേണം ശുഭാപ്തിവി ശ്വാസമോ-
ടെന്തുവന്നെന്നാലുമെല്ലാം ശുഭമാകും

എന്തെങ്കിലുമെന്തിനേക്കുറിച്ചുമൽപ്പം
ചിന്തിക്കുവാനും പഠിക്കാനുമായിടും
എന്നിരുന്നാലുമായീടാ,യെല്ലാത്തിനേ
മൊന്നുപോലെല്ലാം പഠിക്കുവാനായഹോ

എന്തെങ്കിലും സംഭവിച്ചീടുമെന്നുള്ള
പ്രത്യാശതന്നെയാം മോഹമെന്നുള്ളതും.
വിശ്വാസമെന്നതോ സംഭവിക്കുമെന്ന
നിശ്ചയം, ധൈര്യമോ സംഭവിപ്പിക്കതും

എന്തും കൊടുക്കുന്നവരാകാമേറ്റവും
സന്തോഷമോടേയിരിക്കുന്നതെന്നുമേ
വാങ്ങുന്നവരാകില്ലേറെസന്തോഷമോ-
ടങ്ങു ജീവിക്കുന്നതെന്നതാം വാസ്തവം

എപ്പൊഴും പാനീയമതുൾക്കൊള്ളും പാ ത്ര-
രൂപംകൈവരിക്കുന്നുവോ അതേപോ ലെ   
സാഹചര്യം നോക്കിവേണമെല്ലാവരും
സ്വയംമാറീടേണ്ടതെന്നോർക്കുക നന്നാം

എപ്പൊഴും പുഞ്ചിരിച്ചേകൊണ്ടിരിപ്പവർ
സമ്പൂർണ്ണജീവിതം കൈവന്നോരായിടാ
ആശയും ത്രാണിയും ചേർന്ന പ്രതിരൂപം
ആയിടാമാതുടർപുഞ്ചിരിക്കു പിന്നിൽ

എല്ലാക്കാര്യങ്ങളേയുംപറ്റിയിത്തിരി
എന്നുമറിയാൻ കഴിഞ്ഞെന്നുവന്നിടാം
എങ്കിലുമെല്ലാമറിയുവാനാകില്ല എന്തിനേയുംപറ്റിയെത്രശ്രമിച്ചാലും.

എല്ലാ ദിവസ്സവും നല്ലതാകേണമെ-
ന്നില്ലയെന്നാൽ നല്ലതല്ലാത്ത ദിവസ്സം
നല്ലതായ് മാറ്റുവാനായിടും ആർക്കുമേ
നല്ലപ്രവർത്തികൾ ചെയ്തുകാണിക്കു കിൽ

എല്ലാമറിഞ്ഞെന്നുകണ്ടൊന്നുമാകില്ല
നല്ലപോലെല്ലാം പ്രയോഗിക്കവേണ്ടിടും
ചൊല്ലിയാലാവില്ല താല്പര്യമുണ്ടെന്നു 
ചെയ്തുകാണിക്കുന്നതാകുംഅനുയോജ്യം.

എല്ലാവരും ഒന്നുപോലെയന്യർക്കുള്ള
നല്ല കാര്യങ്ങളെക്കണ്ടുശീലിക്കുകിൽ
എത്രയോ വർണ്ണാഭമായോരു ജീവിതം
ഏവർക്കുമൊന്നുപോലെന്നും ലഭിച്ചേനെ

എല്ലാവരുടേയും ഉള്ളിലുണ്ടായിടാ-
മൽപ്പം മൃദുത്വം, പുറമേയില്ലെങ്കിലും,  
ആയതിന്നാലൊരവ്യക്തമാകും പ്രതി-
ച്ഛായയാരെക്കുറിച്ചും മനസ്സിൽ വേണ്ട.

എല്ലാ വ്രണങ്ങളേയുമുണക്കീടുവാൻ 
നല്ല നൈപുണ്യം മനുഷ്യനുണ്ടെങ്കിലും
ഏറ്റം പ്രിയമുള്ളോരാലേ പ്രതീക്ഷിക്കാ- 
തേറ്റ ക്ഷതമെല്ലിന്നുള്ളിലേക്കെത്തിടും

എല്ലാ ശ്രമങ്ങളും കണ്ടെന്നു വന്നിടാ
നല്ലതാകും ഫലം എന്നതാം വാസ്തവം
എന്നിരുന്നാലും ഒരിക്കലും കൈവരാ
നന്നായ്ശ്രമിക്കാതെ കാര്യസിദ്ധിയെന്നാം

എല്ലാറ്റിനേയും കുറിച്ചിത്തിരിമാത്രം 
എന്നെങ്കിലും ധരിക്കുന്നതിന്നായിടാം 
എങ്കിലും എല്ലാമറിയുവാനാകില്ല
ത്രശ്രമിച്ചാലുമെന്തിനേയുംപറ്റി

എല്ലാർക്കുമാഗ്രഹം തർക്കംജയിക്കുവാ ൻ 
നല്ല ബന്ധങ്ങൾ മുറിഞ്ഞുപോയീടിലും.
വാദങ്ങൾ തോൽക്കിലും ബന്ധം മുറിച്ചീ ടു-
വാൻ പക്വതയുള്ളോരാരും ശ്രമിക്കൊലാ

എല്ലാംതികഞ്ഞവർ ആരുമേയുണ്ടാക
യില്ലീയുലകത്തിൽ എന്നതാം വാസ്തവം
ഏകാന്തസഞ്ചാരിയായിമാറുമാരും
ഏവരേയും ചെറുതെറ്റിന്നകറ്റിയാൽ!

46
162
208. (12/07/24)



                             ഏ  
                    
ഏകനായ്‌ സഞ്ചരിച്ചീടവേ തോന്നിടും
എത്രയും വേഗം വഴി തീർന്നു കിട്ടണം
കൂട്ടുകാരൊത്തു നീങ്ങീടവേ തോന്നിടും
കൂടുതൽ ദൂരം നടന്നങ്ങു പോകണം

ഏതാനുമാളുകൾക്കെപ്പോഴുമായിടും
സ്വാധീനമുണ്ടാക്കുവാനായി നമ്മളിൽ 
ഏകാന്തതയില്ലാതാക്കുന്നതിന്നായി
എപ്പൊഴും നാമാഗ്രഹിക്കുമാ സൗഹൃദം.

ഏതുകാര്യത്തിലും നല്ലതേ കാണുവാൻ 
എല്ലാവരും മനസ്സിന്നേയൊരുക്കണം .
സന്തോഷമാർജ്ജിക്കുവാനായിനാം നല്ല 
ചിന്തകൾക്കും കൊടുത്തീടണം ഗൗരവം.

ഏതു കാൽവയ്പ്പായിരിക്കുമെന്നറിയാ,
ഏങ്ങനാം മാറ്റിമറിക്കെന്നും, ജീവിതം 
മുന്നോട്ടെന്നാകിലുംപോകൂ സന്തോഷ വു-
മൊപ്പമാശിസ്സുമെത്താം നിനച്ചീടാതെ

ഏതൊരു ഹൃത്തിന്നുമേകിടാവുന്നതാം
ഏറ്റവും തീക്ഷ്ണമായീടും പരീക്ഷണം
തെല്ലുമാഘോഷിച്ചിടാതെപോകാനാമൊ
തൻപ്രതിദ്വന്ദിതൻതോൽവിയെന്നതല്ലോ.

ഏതോരുമാത്രയും ആസ്വദിച്ചിടണം 
ക്രോധവും ദേഷ്യവും കാട്ടിടാ, കാരണം
മാത്രയോരോന്നിലേം ദുഃഖമല്ലോ ഷഷ്ടി
മാത്രയിൽ നഷ്ടമാമാഹ്ലാദ മാത്രകൾ 

ഏറെച്ചിരിക്കൂ, കരച്ചിൽ കുറച്ചിടൂ 
ഏറെസന്തോഷിക്കു കൈവശംഉള്ളതിൽ
ഈവിധം ചിട്ടപ്പെടുത്തുകിൽ ചര്യകൾ 
ജീവിതം നന്നായി മുന്നോട്ടു നീങ്ങിടും

ഏറെ ധിക്കാരിയാം മേധാവിയുണ്ടാകിൽ
ഏറിയ ക്ലേശമുണ്ടായിടും ജീവിതേ 
ഏറെ സാമിപ്യമുണ്ടായാൽ കരിഞ്ഞിടാം 
ഏറെദൂരത്തായിപ്പോയാൽ തണുത്തു
പോം

ഏറെപ്പിഴവുകൾ ചെയ്തുവെന്നാകിലോ
ഏറും പരിചയസമ്പത്തും നിശ്ചയം 
തെറ്റിലൂടെ നിങ്ങൾ പാഠം പഠിക്കുകിൽ
മറ്റുള്ളവർ പഠിക്കും പാഠമതിൽ നിന്ന് 

ഏറെ മാറിപ്പോയൊരീയുഗം തന്നിലായ് 
മാറുവാൻ നാമും ശ്രമിച്ചിടും വേളയിൽ 
മാറ്റത്തിലൂടെയുണ്ടായിടും നന്മതി-
ന്മാദികൾഒന്നുപോലെന്നറിഞ്ഞീടണം

ഏറെ മൃദുത്വമുണ്ടാകാമൊരച്ഛന്റെ
മാറിടത്തിനെന്നാലോ കല്ലുകൊണ്ടാമൊ-
രാണിന്റെ മാറിടം സ്രഷ്ടാവു നിർമ്മിച്ചി-
രിക്കുന്നതെന്നുള്ളതല്ലയോ വാസ്തവം.

ഏറെയെന്നതിന്റെയും വേണ്ടുവോളവും
എന്നതിന്റെയും ഭേദം ഗ്രഹിക്കാനായ് 
സാധിപ്പവരാം പ്രപഞ്ചത്തിലേറ്റവും 
ശോഭിക്കും ജീവിതമുള്ളവർ നിശ്ചയം

ഏറെ വ്യയം ചെയ്‌വതേക്കാളുമുത്തമം
എത്രയുമൌദാര്യമുള്ളയാളാവതാം
ഏറെപ്പണം കൂട്ടിവച്ചെന്ന കാരണം
ഒന്നുമേ നേടുവാനാകില്ലയാർക്കുമേ

ഏറെ സന്താപങ്ങൾക്കിടക്കുണ്ടാകുന്ന
ഏറ്റവും കൊച്ചുസംതൃപ്തിയും നന്നായി
ആസ്വദിക്കാനായ്ക്കഴിയുന്നോരായിടും
വാസ്തവത്തിൽ ജീവിതത്തിൽ വിജ യിപ്പൂ.

ഏറെസന്തുഷ്ടരാം കൂട്ടുകാർ ക്കൊക്കെ യും
വേറിട്ടതായിരിക്കാമിഷ്ടങ്ങൾ പോലും 
എങ്കിലോ ഉണ്ടാമവർക്കൊരു ധാരണ,-
യെന്താണപരന്റെയിഷ്ടമെന്നുള്ളതും.

ഏറെ സമ്പത്തുള്ളൊരാൾക്കേതു നേര വും
ഏറെ ശത്രുക്കളും ഉണ്ടാമറിഞ്ഞിടൂ
പാടവം കൂടുതൽ ഉള്ളൊരാൾക്കാകട്ടെ
കൂട്ടുകാരാണേറെയുള്ളതെന്നോർത്തിടൂ

ഏറെ സാന്ദ്രമായിട്ടുള്ള പ്രകാശമാം
ഏതൊരാളിന്റേയുമകത്തേ വെളിച്ചം
നേരായ മാർഗ്ഗം വകഞ്ഞു മുന്നേറിടാൻ
പോരുന്നൊരാപ്രകാശം ജ്വലിപ്പിച്ചിടൂ

ഏറെ സ്വയം പുകഴ്ത്തീടുന്നയാരുമേ
വേറൊരാളെപ്പറ്റി നല്ലതിഷ്ടപ്പെടാ
മോഹമേറീടുന്നവർക്കു ഖ്യാതിയെന്നാൽ
ദാഹിക്കുവോർക്കുപ്പുവെള്ളം സമാനമാം

ഏറ്റം കുറച്ചുമാത്രം വേണ്ടി വന്നിടും
ഏറ്റവും സന്തോഷമുള്ളോരു ജീവിതം
ഉണ്ടാക്കിടാൻ വേണ്ടതായുള്ള,തൊക്കെ യും
ഉണ്ടായിടും നിങ്ങളിൽതന്നെ,യോർത്തിടൂ

ഏറ്റം ചെറുതാകും കാര്യങ്ങളായിടും
ഏറെ സന്തോഷം ജനിപ്പിക്ക ജീവിതേ.
നേർത്ത ദീപം ഇരുട്ടിന്നേ തുരത്തിടും
നിസ്സാരമാമോർമ്മയെന്നും നിലനിൽക്കും

ഏറ്റം നിഗൂഢമാം കാര്യങ്ങളൊക്കെയും
ഏറെ വിശ്വസ്തനായീടുന്ന,ഞാനെന്ന,
വ്യക്തിയോടല്ലാതെയാരോടു ചൊല്ലിടും;
അത്രയ്ക്കുവിശ്വാസമാരിലർപ്പിച്ചിടാൻ?

ഏറ്റം പ്രയാസമുള്ളോരു വിദ്യാലയം
മറ്റൊന്നുമായിടാ, ജീവിതം തന്നെയാം
ഏതാണു ക്ലാസ്സെന്നതും തഥാ പരീക്ഷ 
ഏതെന്നുമൊട്ടും അറിയാനേയാകില്ല

ഏറ്റം ബ്രഹത്താം പരീക്ഷയാം ജീവിതം.
ഏവർക്കുമൊന്നുപോലല്ല ചോദ്യപ്പേപ്പ-
റെന്നകാര്യം മറന്നിട്ടു മറ്റുള്ളോരെ
നന്നേപകർത്തീടിലേൽക്കും പരാജയം.

ഏറ്റം മഹത്താകുമാവിഷ്‌കരണമാം 
തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞീടുകിൽ 
സദ്‌വൃത്തിയേറ്റം മഹത്തായിമാറിടും 
സ്വന്തമപരാധം ഏറ്റുചൊല്ലീടുകിൽ

ഏറ്റവും നന്നായി വ്യാഖ്യാനമേകുവാൻ
പറ്റുന്നയാളായിടും മറ്റേതൊരാളിന്റേം
നിശ്ശബ്ദതക്കു വ്യാഖ്യാനമേകീയതാം 
പ്രസാദാത്മകത്വമെന്നു ചൊല്ലുന്നയാൾ

ഏറ്റവും ന്യൂനമായിട്ടു പ്രത്യുത്തരം
ഏകിൽ വിമർശകർക്കും കർക്കശക്കാർ ക്കും
ജീവിതം നമ്മുടേതാകും സമാധാന-
മേവുന്നതൊന്നെന്നതിൽ വേണ്ട സംശയം 

ഏറ്റവും ബുദ്ധിമുട്ടുകൾ സഹിക്കേണ്ട
ചുറ്റുപാടൊക്കെയും താണ്ടിവന്നീടിലേ
ജീവിതത്തിന്റെയേറ്റം നല്ലയേടുകൾ 
ഭാവികാലത്തെങ്കിലും കടക്കാനാകു

ഏറ്റവും ലോലമായുള്ളോരു കാര്യമാം 
മുറ്റും വികാര പ്രകടനം ജീവിതേ
വേദനിപ്പിക്കാ വികാരം കാട്ടുവോരേ
വിസ്മരിച്ചീടാ നമുക്കാ ഗതിവരാം

ഏറ്റവും സന്തുഷ്ടിയുള്ളവർക്കു കിട്ടാ
എല്ലാറ്റിലേയുമേറ്റം നല്ലതൊക്കെയും.
ഉള്ളതിൽ നിന്നവർ നേടുന്നതാകട്ടെ
ഉത്തുംഗമായ സന്തുഷ്ടിതന്നായിടും.

ഏറ്റവും സൗന്ദര്യമുള്ളയാളായിട്ടു 
മാറ്റും ദയാശീലം നിങ്ങളേയോർക്കുക
കാഴ്ചയിൽ എങ്ങനാകുംനിങ്ങളെന്നതേ 
കാര്യമായീടാനുകമ്പതൻ ശക്തിയാൽ!

ഏവരും കണ്ടിടെക്കരയുന്ന ബാല്യം
യൗവ്വനേ ആരുമേകാണാതെ രോദനം
വാർദ്ധക്യമെത്തിടേ കരഞ്ഞാലുമാരും
പാർക്കാതിരിഞ്ഞൊന്നിതല്ലയോ ജീവിതം

ഏവർക്കുമിഷ്ടമാം നിങ്ങളോടെങ്കിലോ
എത്രയോ വിട്ടുവീഴ്ച നിങ്ങൾചെയ്തിടാം
എല്ലാവരോടും നിങ്ങൾക്കും പ്രിയമെന്നാ ൽ 
എല്ലാ പിശകും നിങ്ങൾ ക്ഷമിച്ചെന്നതാം

.32
208
240

                              ഒ  


ഒന്നിന്നുമേയില്ല സ്ഥിരതയെന്നൊന്ന്
ഊന്നൽ കൊടുത്തിടാ ഒന്നിന്നുമതിനാൽ
എത്രയോ മോശമായുള്ളോരവസ്ഥയും 
ഏറെനാൾ നീണ്ടിടാ മാറ്റമുണ്ടായിടും

ഒന്നുപോലാകാം സമുദ്രമെല്ലാവർക്കു-
മെന്നിരുന്നാലും ചിലർക്കു മുത്തുകളും,
മൽസ്യംചിലർക്കും ലഭിക്കവേയന്യർക്കു  
കാൽനനക്കാൻമാത്രമാം ദൈവയോഗം

ഒന്നും തനിക്കില്ലയെന്നു ചിന്തിക്കൊലാ
എന്നുമെല്ലാമുള്ളതായും കരുതേണ്ടാ 
ചിന്തയാകാം തനിക്കെന്തേലുമുണ്ടെന്നു-
മെന്തുമേ കൈവരിച്ചീടുവാനാമെന്നും.

ഒന്നും സ്ഥിരമായിട്ടില്ലയീ ഭൂമിയി-
ലെന്നുള്ള സത്യം അറിഞ്ഞിടേ നമ്മളും 
നേടീടവേണം ക്ഷമാശീലവും മാപ്പു
നൽകുവാൻ സജ്ജമായോരു സന്മന സ്സും.

ഒറ്റക്ഷണത്തിലീ ജീവിതത്തിൽവരാ
മാറ്റമൊന്നുമെന്നാലൊറ്റക്ഷണത്തിലെ-
ടുക്കുന്നയേതോരു നിശ്ചയത്തിന്നുമാ-
മൊക്കെമാറ്റാനും മറിക്കാനും ജീവിതേ


                             ഓ 

ഓജസ്വിയാമൊരാൾക്കായിടും മാറ്റുവാൻ
ഓരോ തിരിച്ചടീയും തിരിച്ചെത്തലായ് 
പ്രമാദം പഠിപ്പായ്, ഭയം വിശ്വാസമായ് 
ക്ഷമാചോദ്യത്തെ തീരുമാനങ്ങളായും

ഓരോകറുത്ത മേഘത്തിന്നുമോരത്തു 
ഓരോവെളുത്ത രേഖയ്ക്കുമുണ്ടാമിടം!  
കാത്തുസൂക്ഷിച്ചീടതിന്നാലെയാശകൾ
ഒത്തുവന്നെങ്കിലോ സന്ദർഭമേറെയായ്.

ഓരോ ദിവസ്സവും വേറിട്ട സംഭവ്യ
കാര്യങ്ങളുള്ളതാമീ ജീവിതപ്പാത.
കാലത്തിനെ നിങ്ങളാദരിച്ചീടുകിൽ
കാര്യമായ്‌ കാലവും ആശ്വാസമേകിടും.

ഓരോപെരുത്ത സംഘർഷവും നാമൊ ക്കെ 
ആരായിമാറിയെന്നോർക്കുവാനുള്ളതാം 
ക്രൂരമായ്തോന്നുമാ നാളുകൾ മാറ്റിടാം
ആരെയും ദൃഢഗാത്രരായിട്ട് നിശ്ചയം.

ഓർമ്മകൾ ഉള്ളോളമിന്നലേകളെന്നും തീർച്ചയായിട്ടുമുണ്ടായീടുമെന്നപോൽ
കാത്തിരുന്നീടുകിൽ നാളെകൾ വന്നിടും 
പ്രത്യാശ കാട്ടുകിൽ ഇന്നുകൾ സുന്ദരം.

ഓർമ്മശക്തി നന്നായുണ്ടായിരുന്നീടി-
ലാർക്കുമുണ്ടായിടാം ബുദ്ധിസാമര്‍ത്ഥ്യ വും
ആവശ്യമില്ലാത്ത കാര്യം മറക്കുവാ-
നാവുമെന്നാലോ ഒരുത്തമഹൃത്തിന്ന്

                          ഔ  

ഔചിത്യമോടെ, സന്ദർഭോചിതമായി
വാചാലനാകാൻ, പ്രതിപ്രവര്‍ത്തിക്കുവാ ൻ,
മാപ്പു ചോദിക്കാനുമാഞ്ഞു കുതിക്കാനു-
മാകുന്നവർ ജീവിതത്തിൽ വിജയിക്കും

                          അം  

അംഗീകരിക്കേണ്ട ജീവിതത്തെപ്പറ്റി
അന്യർതരുന്നോരു വ്യാഖാനമൊന്നുമേ
നമ്മുടേതാം ജീവിതം നിർവ്വചിക്കുവാൻ
നാംതന്നെയല്ലയോ ബാധ്യസ്ഥരാകുന്നു
13
240
253  (12/07/24)

.                        ക 

കണ്ണിനും കൈക്കുമുണ്ടെത്രയോ യോജി പ്പ്!
കണ്ണുനീർ തൂവിയെന്നാൽ കയ്യു തൂത്തി ടും  
കണ്ണോ കരഞ്ഞിടും കയ്യൊന്നു ഛേദി ക്കെ,
കണ്ണും കരവും ചേർന്നെന്തൊക്കെ ചെ യ്തിടാ

കണ്ണിൽ നിഴലിക്കും ഭാവഭേദങ്ങളെ-
ക്കണ്ടുവായിക്കുവാനാർക്കുമേയായിടും
ഹൃത്തിലുണ്ടാകും വിഷാദം പഠിക്കുവാൻ
അത്രവേഗമാർക്കും സാധ്യമായ് വന്നിടാ

കണ്ണുകൊണ്ടല്ലാതെ സ്വന്തം മനസ്സാലീ 
മണ്ണിലെക്കാഴ്ചകൾ ആകമാനം ഒന്നു
കണ്ടുനോക്കീടിലപ്പോൾബോദ്ധ്യമായിടും 
കണ്ടതിൽ ഭംഗിയില്ലാത്തതില്ലൊന്നുമേ

കണ്ണുനീരിന്നേറെ മൂല്യമുണ്ടാം, വാക്കു-
കൾക്കുമേറ്റം ശക്തിയുണ്ടാമതേപോലെ 
സ്നേഹംനിറഞ്ഞോരു ഹൃത്തെത്രസുന്ദ രം
സ്നേഹിതർക്കൊപ്പമാമുൽകൃഷ്ട ജീവി തം.

കണ്ണുനീർ പുഞ്ചിരിപ്പാലിൽ കലർത്തുന്ന 
ഉണ്ണിതൻ ചോരിവായ്ക്കുള്ളിലെക്കൊ ച്ചരി-
പ്പല്ലുകളൊക്കെയും മുല്ലമൊട്ടിൻ തുല്യ-
മെല്ലാം നയനങ്ങൾക്കാനന്ദമല്ലയോ 

കണ്ടകാര്യങ്ങൾ തെറ്റാണെന്നു തോന്നു കിൽ
ദൂരത്തു നിന്നിടൂ, നേരാംവഴി പോകൂ  
ദൂരത്തിരുന്നിട്ടടുത്തോരെയോർക്കുകിൽ
നേരായ സ്നേഹമെന്താണെന്നറിഞ്ഞിടും 

കണ്ടിടുംനാം ജീവിതത്തിൽ അനേകമുൽ
കൃഷ്ടരായുള്ളോരെയും നല്ലവരേയും
എങ്കിലും ഈ രണ്ടു നന്മകൾ ഒന്നിച്ചു 
എത്രപേരിൽ കാണുവാനായ്കഴിഞ്ഞി ടും?

കണ്ടുമുട്ടീടുന്ന ഏതോരു വ്യക്തിക്കും
ഉണ്ടായിടാം നിങ്ങൾക്കില്ലാത്ത വിജ്ഞാ നം 
വേണ്ടിടും വിജ്ഞാനമൊക്കെയാരും ത ന്നെ 
കണ്ടുപഠിച്ചു സ്വായത്തമാക്കീടണം  

കത്തിച്ചുവെന്നാലൊരു ദീപം മറ്റു ദീ-
പത്തിൽ നിന്നുമെന്നാലും നഷ്ടമായിടാ 
ആദ്യദീപത്തിൻ വെളിച്ചമൊരിക്കലു-
മെന്നപോലായിടും സ്നേഹം പകരുകിൽ

കയ്യിലൊന്നുമില്ലേലെപ്രകാരമാകും
കാര്യങ്ങളൊക്കെനാം നിർവ്വഹിക്കെന്ന
തും  
കയ്യിലെല്ലാമുള്ള നേരത്തു ചെയ് വതും 
തീരുമാനിച്ചിടും ജീവിതത്തിൻ ജയം

കയ്യുകൾ നമ്മുടേതെത്രയേറെത്തിര-
ക്കുള്ളതാകട്ടേയനുഗ്രഹം കൈവരി-
ക്കുന്നതിൽ, കാരണം വിദ്വേഷം സ്വീകരി-
ക്കാനായ് സമയം കിട്ടാതേയിരിക്കട്ടെ

കരഞ്ഞീടുവാനായ് നിങ്ങൾക്കു ജീവിതം
കാരണങ്ങൾ നൂറു തന്നിടുന്നെന്നാകിൽ
കാരണങ്ങൾ ചിരിക്കാനായിരമുണ്ടെന്ന്
കാണിച്ചുകൊടുക്കേണം ജീവിതത്തിന്നും

കരുത്തിന്റെയേറ്റമഗ്രത്തിലുള്ളതാം 
പര്യന്തം തന്നെയാം താങ്ങാനുള്ള ശക്തി
വൈരനിര്യാതനം ദൗർബല്യമെന്നതിൻ
വ്യതിരിക്തമാം മുദ്രയെന്നല്ലൊ സത്യം

കല്പിച്ചിടായതിർരേഖയൊരിക്കലും
കെൽപ്പില്ലയെന്നും പറഞ്ഞുകൊണ്ടാരു
 മേ 
ജീവിക്കയല്ലയോ നാമിന്നതിരൊന്നു-
മാവശ്യമില്ലാത്തതായൊരീ ലോകത്തു 

കല്ലെടുപ്പിക്കവേ തുമ്പിതൻ വാലഗ്രം
തെല്ലുമുറിഞ്ഞിടത്തൊരു പുൽത്തുരുമ്പു
കേറ്റീട്ടു പറപ്പിക്കും കുട്ടിയേപോലെ 
കൊല്ലാതെകൊല്ലുന്നനേകം മാന്യന്മാർ

കർമ്മം ഒഴിവാക്കീടുന്നവർ ഓർത്തിടാ
വർജ്ജിക്കയാണവർ നേട്ടങ്ങ,ളോർക്കാ തെ 
ആർജ്ജിച്ച സൗകര്യമെത്രയും വേഗേന
അർത്ഥവത്തായ്‌ പ്രയോഗിപ്പവൻ ബുദ്ധി മാൻ

കർഷകൻ ആകട്ടെ രാജനാകട്ടെ സ-
ന്തോഷവാനായിടും സ്വന്തം തറവാട്ടിൽ
ശാന്തിയുണ്ടെന്നാകി,ലപ്രകാരമേറെ
ശാന്തിയോലും കുടുംബം സ്വർഗ്ഗമായിടും

കാണവേ മറ്റുള്ളവർതന്റെ തെറ്റുകൾ   
കണ്ടഭാവം നടിക്കേണ്ടാ പലപ്പൊഴും
നന്നാകുവാൻ ശ്രമിക്കില്ലായവരാരും 
നാം സ്വയം മാറി,യംഗീകരിക്കവരേ.

കാണവേ മിണ്ടുവാനാർക്കും കഴിഞ്ഞിടും
കാണാതിരിക്കവേ നാമെങ്ങുപോയെന്നു 
തിരക്കീടുവാൻ വെമ്പുവോർ മാത്രമല്ലോ 
ശരിക്കും/ സ്നേഹിതർ, ഓർക്കേണമവ രേ 

കാണിക്കുക വേണം ചിലപ്പോഴെങ്കിലും
കൃത്രിമമല്ലാത്ത നന്ദിയുംസ്നേഹവു-
മെത്രനിസ്സാരകാര്യത്തിലും, കാരണം
ശാന്തിയുണ്ടായിടും ജീവിതത്തിൽതന്നെ.

കാന്തതുല്യമല്ലോ പ്രസാദാത്മകത്വം
സന്തോഷമുണ്ടാക്കുവാനായുതകിടും.
സംശയാതീതമായിട്ടുറച്ചുനിൽക്കിൽ
സംശയിക്കവേണ്ടെത്തും സ്നേഹശാ ലികൾ

കാലത്തിനോരോന്നിനുമോരോ കാരണം
കാണുമത്രേയതേപോലെതന്നെയോരോ
പ്രശ്നത്തിനുമുണ്ടാമർത്ഥവത്താമോരു
ആശയം നാമതുൾക്കൊള്ളണം വേണ്ട പോൽ

കാട്ടിടൂ സന്മനസ്സ് മാപ്പു നൽകീടുവാൻ 
കാട്ടൊലാ ഏറെവി,ശ്വാസമതില്പിന്നെ
നിങ്ങൾക്കറിവുള്ളയാരുടേമുള്ളിലും
നിങ്ങൾക്കറിവില്ലാതുള്ളൊരാൾകൂടുണ്ടാം

കാണവേ മറ്റൊരാൾകാട്ടിടും തെറ്റുകൾ  
കണ്ണടച്ചീടവേണ്ടീടും പലപ്പൊഴും 
സ്വന്തം സമാധാനമെന്നതിന്നപ്പുറം
സ്വത്വത്തെയംഗീകരിക്കെന്നതുമാകാം.

കാണവേ മിണ്ടുവാൻ താൽപ്പര്യമുള്ളോ രും
കാണാതിരിക്കവേയെങ്ങാണു നാമെന്നു
ആരായുവാനായി വെമ്പുന്നവരുമാം
നേരുള്ളതോഴർ, സ്മരിക്കേണമവരേ 

കാണ്മവർക്കേറ്റവും ഭാരമായ്തോന്നുന്ന, 
കയ്യിലാക്കിയെന്നാൽ ഭാരമില്ലാത്തതാം, 
ഭീമമായ പഞ്ഞിക്കെട്ടിൻ സമാനമാം
ബുദ്ധിമുട്ടാകും കടമ്പതൻ കെട്ടുകൾ

കാത്തിരിക്കാനുള്ള ധൈര്യത്തെ സർ വ്വംസ-
ഹത്വമായിക്കണക്കാക്കേണ്ടതേയില്ല
കാത്തിരുന്നിടേ കാട്ടീടുമാ മനോഭാ- 
വത്തെ സർവ്വംസഹത്വമായ്‌ കണ്ടിടൂ

കാത്തിരിക്കാൻ വിധിക്കപ്പെട്ട ഏതോരു
കർത്തവ്യവും തിരിച്ചെത്തിടും പുത്തനാം
ആറേഴു ധാർമ്മിക കർത്തവ്യവുമായി-
ട്ടേറെക്കടുക്കുമൂരാക്കുടുക്കിനൊപ്പം

കാത്തിരിക്കേണ്ടതേയില്ല ചെയ്യാൻ നല്ല
കാര്യം വിശിഷ്ടമാം സാഹചര്യത്തിനായ്
നല്ലപ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി 
തെല്ലുസാമാന്യമായീടും സ്ഥിതി പോരും

കാത്തിരിപ്പിന്നായിമാറ്റിടാ ജീവിതം.
കാലത്തിനാവില്ലുറക്കം നടിക്കുവാൻ 
മിന്നുന്നയോർമ്മകൾ കാത്തുസൂക്ഷിച്ചിടൂ
മായ്ക്കൂ മുഖം ചുളുപ്പിക്കുന്നതൊക്കെ യും

കാത്തിരുന്നീടൊലാ മറ്റുള്ളവർക്കായി 
സ്വന്തം തടസ്സങ്ങളെക്കീഴടക്കുവാൻ 
കൂടെത്തടസ്സം കടക്കാൻ മനസ്സുള്ള
കൂട്ടരേയും ക്കൂട്ടി മുന്നോട്ടു പോയിടൂ

കാത്തുസൂക്ഷിച്ചിടൂ വാഗ്ദാനമൊക്കെ യും, 
ബന്ധുത്വവും,സ്നേഹബന്ധങ്ങളൊക്കെയും
സ്വയം ഉണ്ടാക്കില്ലവയൊന്നും ആരവം 
സ്വയം ഉടഞ്ഞീടിലുണ്ടാക മൗനമാം

കാപട്യമില്ലാതെയാകണം ജീവിക്ക,
കോപിച്ചിടാതെ പ്രിയം കാട്ടുകവേണം
ശ്രദ്ധിച്ചിടവേണം ന്യായീകരിക്കാതെ     
സംവദിക്കൂ മനം വേദനിപ്പിക്കാതെ

കാരണം ഉണ്ടായിടാം സംഭവങ്ങൾക്കു 
കാരണത്താലേറെ മാറ്റങ്ങളുമുണ്ടാം
മാറ്റമുണ്ടാക്കിടാം ദോഷവും നഷ്ടവും
മാറ്റങ്ങളെങ്കിലും സ്വീകാര്യമെന്നുമേ.

കാരുണ്യം തേടവേ കാട്ടും വിശ്വാസ്യത
കാട്ടണമതുപോലെ,യനുകമ്പ നേടവേ  
മറ്റുള്ളവർക്കും പ്രയോജനപ്രദമായ്- 
മാറണം നമ്മൾ നയിക്കുമീ ജീവിതം

കാരുണ്യമോടെനാമോതും പദങ്ങളും 
ഓരോപ്രവൃത്തിയും ഹൃദ്യമാം ഹാസവും
നമ്മുടെ ഹൃത്തിന്റെയുമാത്മാവിന്റെയും
നന്മയും ഒപ്പം പ്രതിച്ഛായയുമല്ലോ

കാരുണ്യവാനാകുവാനായുപയോഗി-
ക്കേണമാരും തന്റെ ശബ്ദത്തെ വേണ്ട പോൽ
സത്യത്തിനായ്‌മനസ്സിന്നെയും ഹൃത്തി ന്നെ
സ്നേഹത്തിനായും ഉപയോഗിച്ചീടണം.

കാര്യങ്ങളനായാസമാണെന്നിരിക്കിൽ
കാര്യമായ്‌ നമ്മൾ വളർച്ച പ്രാപിച്ചിടാ 
നേരിടേ ബുദ്ധിമുട്ടേറുന്ന ജോലികൾ
കാര്യമായുള്ള വളർച്ചയുണ്ടായിടും

കാര്യങ്ങളെപ്പലപ്പോഴും തിരസ്‌ക്കരി-
ക്കാൻ പഠിക്കുന്നതെത്രയോനല്ലകാര്യം.
ഉള്ളിൽ സമാധാനമുണ്ടെന്ന ബോധ ത്തെ
ഉണ്ടാക്കുവാനായതു സാദ്ധ്യമാക്കിടും

കാര്യങ്ങളോരോന്നു ചെയ്യുവാനായിട്ടു 
തീരുമാനിപ്പതിൻ മുൻപുറപ്പാക്കണം
സന്തോഷമേകുന്ന കാര്യമെന്നും മന-
സ്സിന്നതേകില്ലൊട്ടുമേ വേദനയെന്നും

കാര്യമാക്കീടേണ്ട തെറ്റുകൾ വന്നാലും
കാര്യമായ് മുന്നോട്ടുപോയില്ലയെന്നാലും
കാരണം ഇപ്പോഴുമെത്രയോയാളുകൾ
ആരംഭരേഖയിൽ നട്ടംതിരിയുന്നു!

കാര്യമാക്കേണ്ടതേയില്ലെന്തുതന്നെയാ-
കട്ടേയിതേവരേയും തൻ ചരിതത്തിൽ.
ബാക്കിയുള്ള താളിൽ നിങ്ങളെന്തായിടും 
രേഖപ്പെടുത്തെന്നതാം സാരമാക്കേണ്ടു

കാര്യസിദ്ധിക്കായിമാത്രം ശ്രമിക്കാതെ
ആരുമേയാദരിക്കും വ്യക്തിയായ്മാറു.
മൂല്യമേറീടുന്ന സ്വത്തിന്നു തുല്യമാം 
മാന്യർതൻഹൃത്തിൽ നേടീടുന്നയാസ്പദം

കാര്യസിദ്ധിയുണ്ടാകില്ല യദൃച്ഛയാ,
സംരംഭവും സ്ഥിരോത്സാഹവും വിദ്യയും 
പാണ്ഡിത്യവും യജ്ഞവും,ചെയ്യുവാനുള്ള
ഇഷ്ടവും ചേരിലേ സാധ്യമാകൂ ജയം.

കാര്യസിദ്ധിയുള്ളജീവിതത്തിനേറെ-
ത്തിരക്കുണ്ടാമെന്നിരിക്കേ, വെറുമേകാ-
കിത്വമാകട്ടെ ഒന്നുമേ ചെയ്യുവാനി- ല്ലാത്തോരവസ്ഥയിലെത്തിക്കുമാരെയും

കാലത്തിനേയാകു മനുഷ്യന്റെ നേരാം 
മൂല്യമെന്തെന്നതെ സ്ഥാപിക്കുവാനായി.
കാലം കഴിയേ നേരല്ലാത്തവർ മാഞ്ഞും
അല്ലാതുള്ളവർ തെളിഞ്ഞും മുന്നേറിടും

കാലത്തിനൊപ്പം ഗമിക്കുന്നതാം നന്ന്
മാലോകരെല്ലാമൊരുപോലെയാവില്ല, 
സാധ്യമാകേയൊഴുക്കിന്നെതിരെ നീന്താ ൻ
സാധ്യമോ കാലത്തിനെതിരേ ഗമിക്കാൻ  

കാലത്തിനോരോന്നിനുമോരോ കാരണം
കാണുമത്രേ,യതേപോലെതന്നെയോരോ
പ്രശ്നത്തിനുമുണ്ടാമർത്ഥവത്താമോരു
ആശയം നാമതുൾക്കൊള്ളണം വേണ്ട പോൽ

കാലത്തെയും നെഞ്ചിടിപ്പിനേയും ദൈവ-
കല്പിതത്തേയും തഥാ ജീവിതത്തെയും
ആകാ പിടിച്ചുനിർത്തീടാൻ നമുക്കെ ന്നാ-
ലാകും ബന്ധങ്ങൾ നിലനിർത്തീടാനായ് 

കാലം ഒഴുകിപ്പോകും ജലത്തിൻസമം 
കാണുവാനോ തൊടാനോ ആയിടാ നിർഗ്ഗ- 
മിച്ചുപോയോരാ ജലത്തേയൊരിക്കലും
മേലിലാവെള്ളം ഒഴുകീടില്ലീ മാർഗ്ഗെ

കാലം മനുഷ്യന്റെ കോലത്തെ മാറ്റുവാൻ 
കാരണമാണെന്ന കാര്യം ശരിയാകാ. 
കേവലം മർത്യന്റെയകൃത്രിമമാം മു-
ഖത്തിനെ പ്രത്യക്ഷമാക്കിത്തരുന്നതാം

കാലവും ദേഹവുമാസ്തിയും ത്രാണിയും
കൂട്ടായിയെപ്പൊഴും വർത്തിക്കയില്ലഹോ!
ഉത്തമ വ്യക്തിത്വവും ഗ്രാഹ്യശക്തിയും 
ആത്മീയ മാർഗ്ഗവും യോജിച്ചുപോയിടും

കാലാവധിയെത്തിട്ടപ്പെടുത്താത്ത തൽ- 
ക്കാല സന്ദർശകച്ചീട്ടുതാൻ ജീവിതം
ആകാ പുതുക്കുവാനും യാത്ര ചെയ്യാനു-
മാസ്വദിക്കാനുമാ ചീട്ടുള്ള നാൾവരേം

കാറ്റടിക്കെക്കൊച്ചു ദീപമണഞ്ഞുപോം
കാട്ടുതീയാട്ടെയാളിക്കത്തിടും തീർച്ച
നമ്മളും കാട്ടുതീയെപ്പോലെയാവണം
നേരിടേണം ഏതു സാഹചര്യത്തെയും

കീഴടക്കൂ ക്ഷിപ്രകോപിയെ സ്നേഹമേ-
കീട്ടും പിശുക്കനേയൗദാര്യമോടെയും.
ദൈവത്തെ കീഴടക്കീടണം ധ്യാനിച്ചു-മേവമുൽകൃഷ്ഠമാകും ചെയ്തികളാലും

കുഞ്ഞായിരിക്കവേ മന്ദഹസ്സിച്ചിടും 
കാര്യമൊന്നുമില്ലാതെതന്നെല്ലാവരും
പ്രായമാകേയേതുകാര്യം മറയ്ക്കാനു- മായാസമോടെ നാം പുഞ്ചിരിച്ചീടുന്നു

കുറ്റപ്പെടുത്തുവാൻ, ഒറ്റപ്പെടുത്തുവാൻ 
മറ്റുള്ളവർക്കായിടുന്നു നിസ്സാരമായ് 
ഒത്തുചേർത്തങ്ങുനിർത്തീടുവാനായിട്ടു 
ഒട്ടു ബൃഹത്താം മനസ്സുകൾക്കേയാകു

കുറ്റമറ്റതായിട്ടുണ്ടായിരിക്കില്ല 
ഒറ്റക്കുടുംബവും ഈഭൂവിലെങ്ങുമേ
തർക്കവും മിണ്ടാട്ടമില്ലായ്കയും തല്ലു-
മൊക്കെമാറും സ്നേഹമായിട്ടവസാനം

കുറ്റമറ്റോരവസ്ഥയുണ്ടാകാനായ് 
കാത്തിരിക്കേണ്ടാ തുടക്കംകുറിക്കുവാൻ
നന്നായ് തുടക്കം കുറിച്ചുവെന്നാകിലും   
ദോഷമറ്റോരവസ്ഥ പ്രതീക്ഷിച്ചിടാ

കൂടുതൽ കാണ്മതും ഏറെവേദനിപ്പി- ക്കുന്നതുമഭ്യസിക്കുന്നതും ഒന്നുപോൽ 
വിദ്യനേടീടുവാനായിട്ടു പോരുന്ന 
വ്യത്യസ്തമായുള്ള മാർഗ്ഗങ്ങളല്ലയോ

കൂട്ടുകാർ പ്രായമേറേ വിട്ടുപോയിടാ,  
ഇഷ്ടമേറെയുള്ളോരാരെന്നുമറിയാം
മോശം സമയത്തേ നല്ലതാക്കിയവർ 
മാറ്റിടും മറക്കാനായിടാത്ത വിധം
 
കൂട്ടുകെട്ടിൽനിന്നുമേറെപ്പഠിപ്പതിൽ
കൊള്ളാത്തതും നല്ലതും തഥാ വേദനി-
പ്പിക്കുന്നതുമാനന്ദിപ്പിക്കതും കാണും 
എങ്കിലുമെല്ലാമമൂല്യമായുള്ളതാം

കൂപത്തിന്നാഴത്തിലേക്കരഞ്ഞാണവും,
കെട്ടിടത്തിന്നുച്ചിയിലേക്കായേണിയും,
യാനത്തിലാം വ്യോമ-യാഴി-ഭൂമീ യാത്ര
യാനം വിനാ നരക സ്വർഗ്ഗ യാത്രയും 

കൂരിരുട്ടെന്നതിന്നർത്ഥമായീടും പ്ര-
കാശമൊട്ടുമില്ലാത്തോരവസ്ഥാന്തരം
പ്രശ്നങ്ങളും ഉത്തരം തേടുവാനുള്ള
ആശയം കിട്ടാത്തവസ്ഥതന്നായിടും.

കൃത്യമായിട്ടു നമ്മൾ ധരിച്ചീടുന്ന-
തെത്രയും തുച്ഛമായിട്ടറിഞ്ഞീടവേ.
കാര്യബോധം ഏറവേ സംശയങ്ങളും
കാര്യമായ് ഏറിടും എന്നതാം വാസ്തവം

കൃത്യമാം നേരമെത്തേ ചിട്ടയില്ലാതെ
പന്തൊന്നുതട്ടിയാലും ലക്ഷ്യമെത്തിടാം  
എങ്കിലും ലക്ഷ്യം സ്വയംകാണ്മതായിടും
ഏറ്റവും മാധുര്യമുള്ളതാകും ജയം.

ക്രോധം ക്ഷണനേരത്തേക്കു കാട്ടീടുന്ന-
ചേതോവികാരമാകാം, നിയന്ത്രിച്ചിടൂ.
നിങ്ങൾനിയന്ത്രിക്കയില്ലയെന്നാൽ സ്വയം
നിങ്ങളേയാകും നിയന്ത്രിക്കുക,ക്രോധം.

കേട്ടീടവേണം ക്ഷമകാട്ടും കാതോടെ
കാരുണ്യമോലുന്ന കണ്ണാലെ കാണണം
സ്നേഹംവഴിഞ്ഞിടും വാക്കാലെ ചൊല്ല ണം
മോഹംനിയന്ത്രിച്ചു ജീവിക്കുക വേണം

കേമത്തം തദ്ദേശമാകാം ചിലർക്കൊക്കെ
കാര്യം അവർതൻ കൂട്ടുകാരൽപ്പരാം!
അന്യാദൃശമാകും ഏകാഗ്രതയോടേ 
ആന്യർക്കു കുറ്റമുണ്ടോയെന്നു നോക്കി ടും!

കേവലം പണംമാത്രമാകാ സമൃദ്ധി-
ക്കുള്ളോരു മാനദണ്ഡം മറിച്ചു ശീല-
ങ്ങളും പല മൂല്യങ്ങളും തഥാ ചട്ട-
ങ്ങളൊക്കെവിധിക്കും സമൃദ്ധിയെപ്പറ്റി

ക്ലേശമുണ്ടായിടേ ആത്മാർഥത കാട്ടൂ
ഐശ്വര്യമുണ്ടാകെ നാട്യം വെടിഞ്ഞിടൂ
ആധിപത്യം കിട്ടെ മര്യാദ കാട്ടിടൂ
ക്രോധമുണ്ടായിടേ മൗനിയായ് മാറിടൂ.

കൈമാറുവാനും പകർന്നീടുവാനുമാ- കാത്തകാര്യമാകും ഭാഗ്യം അതിന്നാലെ
കീഴടങ്ങീടണം വാസ്തവസ്ഥിതിയോട്
കിട്ടില്ല പ്രശ്നങ്ങളേതിനും ഉത്തരം

കൈവരിക്കുംചിലപ്പോൾ ജയം മാനുകൾ
ജീവരക്ഷക്കുമാഹാരത്തിനും വേണ്ടി
മത്സരിച്ചോടവേ, സിംഹത്തിനുമേലേ 
താത്‌പര്യമാകുമാവശ്യമല്ല മുഖ്യം

കൈവരിച്ചെന്നു വന്നീടാംവിജയങ്ങൾ
ദൈവയോഗം കാരണം നിങ്ങളെങ്കിലും 
കൈകൊട്ടിയുള്ളയാഹ്ലാദങ്ങളുമംഗീ-
കാരങ്ങളും രാഷ്ട്രസേവകർ നേടിടും.

കൈവിടാ ധൈര്യത്തെ തോറ്റുവെന്നാ കിലും,
കൈവരിക്കൂ ശാന്തത നേട്ടമുണ്ടാകെ 
മാറ്റിൽ മുഖഭാവം, സംഭവിക്കില്ലൊന്നും 
മാറ്റത്തെ നേരിടിൽ ഏറെ മാറ്റം വരാം

കൈവിടാം വസ്തുവിന്നെച്ചിലർക്കായിട്ടു 
കൈവിടാ ഇഷ്ടമുള്ളോരെച്ചിലതിന്നായ്
തന്നിടും ജീവിതം വീണ്ടുമെന്തിന്നെയും
തന്നിടാ ആളിന്നെയെന്നതാം കാരണം

കൊടുങ്കാറ്റൊഴിഞ്ഞുപോയീടുവാനായി
കാത്തിരിക്കുന്നതായ് മാറിടാ ജീവിതം
പെയ്തിറങ്ങും മഴച്ചാറ്റിലായ്‌ നർത്തനം 
ചെയ്തു ശീലിക്കുകിൽ എത്രയോ കാമ്യ മാം.

കൊണ്ടുപോകില്ല സമ്പാദിച്ചവയൊന്നും
കൂടൊന്നുമേ കൊണ്ടുവന്നിട്ടുമില്ലഹോ! 
എന്നായിടും യാത്രയാകുന്നതെന്നതോ
എങ്ങോട്ടുപോയീടുമെന്നും അറിഞ്ഞിടാ

കോകിലം ആലപിക്കേ തന്റെ ഭാഷയിൽ,
കാട്ടിലും നാട്ടിലും പാടിപ്പറക്കുന്നു. 
കേൾക്കുന്നതേറ്റു ചൊല്ലീടുന്ന തത്തകൾ
കൂട്ടിൽ അടക്കപ്പെടുന്നതിന്നാൽത്തന്നെ

കോട്ടകൾ ചാടിക്കടക്കുന്ന ചിന്തകൾ
കാരണം ഉണ്ടായിടാമസന്തുഷ്ടികൾ
എപ്പോഴുമെന്തിലേലും വ്യാപൃതരാകൂ
എന്നാൽ ഒഴിവാക്കൂ വ്യർത്ഥമായുള്ളവ

കോപത്തിലേക്കാനയിക്കും കലഹങ്ങൾ
താപത്തെയുണ്ടാക്കിടും വിചാരങ്ങളും
ധന്യമായ്മാറ്റിടാമീജീവിതമെന്നാൽ
ധൈര്യമോടെന്തിനേയും ഉപേക്ഷിക്കു കിൽ.

കോപം പ്രകടിപ്പിക്കുന്നയാൾ തൻറെ വൈ-
കല്യമാകും പ്രദർശിപ്പിക്കയെന്നതാം
മൗനമെന്നാൽ ബുദ്ധിയും മന്ദഹാസം ക്ഷ-  
മാശീലവുമാകും വ്യക്തമാക്കീടുക

  78
253
331 14/07/24)



                              ഖ 


ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-ഖിക്കാനുതകീടും മാത്രകൾ ഓർത്തിടൂ
മറക്കൂ, പോയകാലത്തേദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

ഖേദിച്ചിടാ പോയകാര്യങ്ങളെച്ചൊല്ലി
വേദനിച്ചെങ്കിൽ പരിജ്ഞാനമായിട്ടും    
കിട്ടിൽ ഗുണം ആശ്ചര്യമായിട്ടും കണ-ക്കാക്കിയെന്നുംതന്നെ ജീവിക്കവേണ്ടിടും


                            ഗ  


ഗ്രന്ഥകര്‍ത്താവാകു തൻജീവിതത്തിന്റെ,
സ്വന്തം മനസ്സിന്റെ വായനക്കാരനും.
തന്നേക്കുറിച്ചേറെ പഠിക്കാൻകഴിഞ്ഞാ ൽ 
അന്യന്റെ സാക്ഷിപത്രം വേണ്ടതില്ലഹോ
 
ഗ്രാഹ്യമാകേണമെന്നില്ലമദ്ധ്യസ്ഥന്,
ഗ്രാഹ്യമാകുന്നോർ വിധിക്കില്ലയൊട്ടുമേ 
ഒന്നുംഗ്രഹിക്കാത്തവരെന്തോന്നറിയും?
ഒന്നോടെയെല്ലാം ഗ്രഹിപ്പവർശ്രേഷ്ഠരാം

ഗ്രാഹ്യമില്ലാത്ത കാര്യം പഠിക്കാനായി
ഗ്രാഹ്യമുള്ളോരേ സമീപിക്കുകയെന്നാൽ
വിശ്വസിച്ചീടാമതുസൂചിപ്പിച്ചിടും 
വിജ്ഞാനവും ബുദ്ധിയും വളർന്നീടുന്നു

ഗ്രാഹ്യമുണ്ടാക്കുവാനുള്ളോരു സൂത്രമാം
ഗൗനിക്കവേണ്ടാത്തതെന്തെന്നു ബോധി ക്ക.
മേന്മയെന്നാൽ മെല്ലെമെല്ലേയൊരു കാ ര്യം 
മെച്ചപ്പെടുത്താൻ ശ്രമിക്കെന്നതുമാകും


                               ച  


ചന്തമുള്ളാനനത്തിനൊപ്പം ഗാത്രവും 
ചുക്കിച്ചുളിഞ്ഞുപോയീടും വയസ്സാകെ
സൗന്ദര്യമുള്ളൊരാത്മാവിന്റെയാനനം 
ചന്തം തികഞ്ഞുതന്നെന്നുമുണ്ടായിടും!

ചർച്ചചെയ്‌തീടു യോജിച്ചിടാതാകുകിൽ 
ചോദിച്ചറിഞ്ഞിടൂ കാര്യങ്ങളെന്തെന്നു
ഇഷ്ടമായില്ലയെന്നാൽ സൗമ്യമായ്ചൊ ല്ലു 
ഇഷ്ടമാകുംവിധം തീരുമാനിച്ചിടൂ

ചാതുര്യമുള്ളോരു വസ്ത്രത്തിനായിടും
ഏതൊരാളിന്റെയും സ്വത്വത്തെമാറ്റുവാൻ 
ചന്തമേറും സ്വഭാവത്തിനാണേൽ ജീവി- 
തത്തിനെത്തന്നെ മാറ്റീടുവാനായിടും

ചായയിൽമുക്കിയോരു ബിസ്കറ്റുപോല വേ-
യായിടാമേതു സന്ദർഭവും നിശ്ചയം
താമസം നേരിടുന്നെങ്കിലോ, ഓർക്കണം 
തീർത്തുമാസാദ്ധ്യത കൈവിട്ടുപോയിടാം

ചാർച്ചകൾക്കാവശ്യമില്ല വശ്യ ശബ്ദം,
ചന്തമുള്ളാനനത്തിന്റെയാവശ്യവും.
വേണം വിടവുണ്ടാകാത്ത വിശ്വാസവും
വാരുറ്റ, നൈർമല്യമുള്ളോരു മനസ്സും

ചിത്തത്തെ നയിക്കുന്നതിന്നായി മുന്നോ ട്ട് 
പ്രാപ്തിയുള്ള കാര്യം രണ്ടുണ്ടറിഞ്ഞിടൂ
നല്ലതിന്നായുള്ള താൽപ്പര്യമാണൊന്നു
തിന്മയെപ്പറ്റിയുള്ളാശങ്കയാം രണ്ട്

ചിന്തകൾക്കാം വികാരത്തെ ബാധിക്കു വാൻ 
ബാധിച്ചിടും നിർണ്ണയത്തേ വികാരവും
തീരുമാനം ജീവിതത്തെയും ബാധിക്കാം
ഓരോ കടമ്പയും സൂക്ഷിച്ചു നീങ്ങിടൂ 

ചിന്തകൾതൻ ഗതാഗതത്തിൻ നിരത്താം
അന്തഃകരണമെന്നു ബോധ്യമാകുകിൽ
എത്രയും ചിന്തിച്ചാരാഞ്ഞെടുക്ക വേണ്ടും
Pയാത്രാവഴിയേതാകും കേമമെന്നതേ 

ചിന്തകൾ താഴിട്ടു പൂട്ടുവാനാകുമോ? 
ചന്ദ്രനെത്താഴേക്കിറക്കുവാനൊക്കുമോ?
സ്വന്തം മനസ്സിന്നടക്കമില്ലയെങ്കിൽ 
എന്തിനായ് ചിന്തിക്കതന്യനെപ്പൂട്ടുവാൻ

ചിന്തതൻ മണ്ഡലം നോക്കുകണ്ണാടിപോ-
ലെന്തും തരംപോലെയുൾക്കൊള്ളുവാ നുള്ള
വിധേയത്വം കാട്ടുന്നതിന്നാലതിന്നേ 
വിശാലദൃശ്യത്തിനായ് രൂപപ്പെടുത്തൂ.

ചിന്തതൻ സ്വാതന്ത്ര്യവും ശബ്ദശക്തി യും
ആത്മാഭിമാനവും ഹൃദയോന്മേഷവും
ചേർത്തുനമുക്കുനയിച്ചിടാം നമ്മളെ
ആർക്കുമാവാ നമ്മളെപ്പിന്നിലാക്കുവാൻ

ചിന്താവിഷയങ്ങൾ കൂട്ടിനെന്നുമുണ്ടാം
ഉത്തരം കണ്ടിടാം, വിട്ടുമാറി നില്‍ക്കാം
പ്രശ്നങ്ങളോടൊത്തു ജീവിച്ചിടേണ്ടുമാ-
വശ്യത്തെ വർജ്ജിച്ചിടുന്നതാണുത്തമം

ചിന്തിക്കുവാനേറെ വ്യക്തമാം കാര്യങ്ങൾ
അന്തക്കരണത്തിന്നേകിൽ സുനിശ്ചയം
ആശ്ചര്യമേകിടും സംഭവങ്ങളാലേ
ആകർഷകമാക്കി മാറ്റിടും ജീവിതം

ചിന്തിച്ചിടാതെ കാര്യങ്ങൾ നടത്തുകിൽ
ചിന്താവിഷയങ്ങൾ ജീവിതത്തിലുണ്ടാം
ഒന്നും പ്രവർത്തിച്ചിടാതെതന്നെപ്പൊഴും
ചിന്തിക്കിലുമുണ്ടാം പ്രശ്നങ്ങളോർ ത്തിടൂ

ചുണ്ടുകൾരണ്ടും മലർക്കെത്തുറക്കുന്ന
ചന്തമേറീടും ചിരിയും ഉള്ളിലുള്ള 
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തത്തിനേയുമാം നമുക്കേറെയിഷ്ടം.

ചുറ്റുപാടുമുള്ളോർ നമ്മേപ്പഠിപ്പിക്കും 
ജീവിക്കുവാനായ്,നിന്ദിച്ചും വിമർശിച്ചും.
ആവും വിധമിച്ഛാശക്തിയാർജ്ജിച്ചതി-
ജീവിക്കുവാനായ്പഠിക്കവേണം നമ്മൾ

ചെങ്കുത്താം കുന്നിലേറീടുന്നതിനാദ്യം 
വയ്ക്കവേണം സാവധാനം ചുവടുകൾ
സന്തോഷമോടേ വഹിച്ചുവെന്നാകിലോ
എന്തും ലഘുവായിത്തോന്നിടും നിശ്ചയം

ചെയ്തോരുകാര്യങ്ങളോർത്തു ചിന്തിച്ചി ടാ
ചെയ്യുവാനുള്ളകാര്യങ്ങളേയോർത്തിടൂ
ചെയ്തകർമ്മത്തിന്നു സമ്മാനമായിട്ടു 
പ്രാപ്തിനേടി വീണ്ടും മറ്റൊന്നുചെയ്തിടൂ

ചെയ്യുന്നതോ ശുദ്ധമനസ്സാലെ വേണം 
ചോദ്യമാവാ തിരിച്ചൊന്നും അതിന്മേലെ
നിഷ്‌ഫലത്വം തോന്നിടേണ്ടതില്ലൊട്ടുമേ
ന്യായമായും അതിൽ തെറ്റില്ല, താം ഹേതു

ചെയ്യേണ്ടതെന്തെന്നു നിങ്ങളോടാരുമേ
ചൊല്ലുകിൽ ശ്രദ്ധിക്കവേണമെന്നേയില്ല
നല്ലതാണെന്നുറപ്പുള്ളതെച്ചെയ്യുവാ-
നായി ധൈര്യം പകർന്നീടുകിൽ കേട്ടിടൂ.

ചേതോവികാരവും വാസ്തവീകത്വവും 
ചേർന്നോരനുരഞ്ജനമാണീ ജീവിതം
ചേതോവികാരത്തെ വിട്ടോരോ ഘട്ടവും
വാസ്തവീകത്വം വരിക്കേണ്ടതായ് വരും

ചോദ്യത്തിനെല്ലാമൊരേപോലുതകീടും
പ്രത്യുത്തരം മൗനമാണെന്നറിയേണം 
എല്ലായവസ്ഥകൾക്കും തുല്യമായിടും
നല്ലോരെതിർകർമ്മമാണു മന്ദഹാസം!


. 28
331
359

                             ജ 

ജ്ഞാനമുള്ളോർക്കൊക്കെ സ്വപ്നത്തി നൊപ്പമാം
ജീവിതം, എങ്കിലോ മൂഢർക്കു ചൂതാട്ട 
തുല്യവും സമ്പന്നരായോർക്കു ജീവിതം 
ഉല്ലാസവും ദരിദ്രർക്കു ദുരന്തവും

ജീവജാലങ്ങൾക്കശേഷം ഒരേപോലെ 
ജീവിക്കുവാനുണ്ടവകാശം ഭൂമിയിൽ 
സ്വാർത്ഥതയാവട്ടെ മർത്യന്നെ ഭൂമിത-
ന്നസ്ഥിവാരം വരെത്തോണ്ടുവാൻ പ്രേരി പ്പു

ജീവിച്ചിരിക്കുന്നതി,ന്നേറെ നാളുകൾ,
ആവശ്യമായിട്ടു വന്നിടും സംഭവം
 ശക്തിയും ബുദ്ധിയും അല്ല, ജീവിക്കണം 
യുക്തിപൂർവ്വം പരിതഃസ്ഥിതിയോടൊ ത്തു

ജീവിക്കവേണമെന്നുണ്ടാകിലേറെനാൾ
സാവധാനത്തിലായീടണം ജീവിക്ക.
വേഗമോടെ ജീവിക്കുന്നവർക്കൊക്കെ യും
വൈകിക്കുകെന്നതേ ചിന്തനീയമാകാ

ജീവിതത്തിൽ മാറ്റമുണ്ടാക്കുവാനായി-
ട്ടാവശ്യമാവതേതു പാദമുദ്രയാം,
എന്നകാര്യത്തിലില്ല വ്യക്തതയെന്നാൽ
സന്തുഷ്ടിയെത്തിടാമേതു നേരത്തുമേ

ജീവിതത്തിലുറപ്പോ മുൻകൂറായുള്ള 
ജാമ്യമോ ലഭ്യമായീടാ, പകരമായ് 
സംഭവ്യതകളോ യോഗ്യമാം കാലമോ
ലഭ്യമായ് വന്നിടും കൈവിടാതെ നോക്കൂ

ജീവിതപ്പാതയിൽ ഒഴിവാക്കീടുവാ-
നാവാത്ത നാലു കാര്യങ്ങളുണ്ടറിയൂ
നേട്ടങ്ങളും തോൽവിയും, ജയം, പിന്നെ യോ
നേട്ടങ്ങളെപ്പങ്കുവയ്ക്കെന്ന കാര്യവും

ജീവിതപ്പാതയിൽ വാമഭാഗമെന്നും
മേവീടവേണ്ടിടും ചങ്ങാതിയെപ്പോലെ 
ഒറ്റക്കുടുംബത്തെ പോലെ കൂട്ടുകാരും 
ഒന്നിച്ചുചേരുകിൽ ജീവിതം സ്വർഗ്ഗമാം .

ജീവിതത്തിന്റെയോരോ ഘട്ടവുമെത്തേ
ഏവരും നേടിടും ഏറേയവബോധം 
പാഠങ്ങൾ നാംഗ്രഹിക്കുന്നതുണ്ടോ,വൃഥാ
പേജും മറിച്ചിരിപ്പോചിന്തനീയമാം 

ജീവിതപ്പാതയിൽ ഏറ്റവും വമ്പിച്ച 
പോർവിളിയായിടും സ്വയംഗ്രഹിക്കെന്ന ത് 
രണ്ടാമതുണ്ടായിടും വെല്ലുവിളിയാം  
കണ്ടെത്തുകയുള്ളതിൽനിന്നു സംതൃ പ്തി.

ജീവിതാരംഭം വിലപിച്ചാണെങ്കിലോ
വാവിട്ടു അന്യർകരഞ്ഞിട്ടവസാനം 
എന്തുകൊണ്ടാകായിടക്കുള്ള കാലത്തെ
എന്നും ചിരിക്കുവാനുള്ളതായ്മാറ്റിടാൻ

ജീവിതം അർത്ഥവത്താക്കുവാനായിട്ട്
യൗവ്വനേയാവശ്യമാം പ്രായമായവർ
തന്നുടെ ജ്ഞാനവും പോരേലതേപോ ലെ  
തന്നെ പ്രായമാകേ യൗവ്വനവീര്യവും

ജീവിതം ഉത്കര്‍ഷപ്രാപ്തിയേകീടുവാ-
നാവശ്യമായോരുപാധിയാകും, നല്ല 
സന്ദർഭമൊന്നൊട്ടനുകൂലമായ് വരിൽ 
സാദ്ധ്യമായിട്ടതപ്പോൾതന്നെ മാറ്റിടൂ .

ജീവിതമേറെ മെച്ചപ്പെടുത്താനായ്സ-
ജീവമായിട്ടു സ്വയംശ്രമിച്ചീടുകിൽ
മെച്ചപ്പെടുന്നത് കാണാം നമ്മുടെ ചുറ്റു- 
മുള്ളവയൊക്കെയും നമ്മളുടെയൊപ്പം

ജീവിതം ചായകൂട്ടുന്നതുപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ, യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുമാറ്റീട്ടാസ്വദിച്ചിടാം ധന്യത 

ജീവിതം, ജന്മമെടുപ്പതിന്നും വയ-
സ്സാവുന്നതിന്നും ഇടക്കുള്ളവസ്ഥയാം
വർഷങ്ങളങ്ങോട്ടു നീണ്ടുപോയീടവേ 
വാർദ്ധക്യമേറിടും വർഷങ്ങളോടൊത്ത്.

ജീവിതം താൽപ്പര്യമുള്ളതായ് മാറിടും 
പോർവിളിക്കൊത്തുനാംമുന്നോട്ടുനീങ്ങിടിൽ
പോർവിളിയേറ്റെടുത്തിട്ടതിന്നേയതി-
ജ്ജീവിക്കുകെന്നാലതർത്ഥവത്തായിടും

ജീവിതം താൽപര്യമെന്നുമുണർത്തീടു-
മാവോളമെന്നതാണല്ലോ പരമാർത്ഥം
കാരണം സന്താപമേറെ നൽകീടുന്ന 
കാര്യങ്ങളാമേറെ ശക്തി സമ്മാനിക്ക

ജീവിതം നന്നായ് നിയന്ത്രിക്കാനായിടും  
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കോപിഷ്ഠനായീടേ മൂകനുമാകുകിൽ

ജീവിതം നമ്മൾക്കു പ്രകൃത്യാ കിട്ടവേ
ആവേണമെന്നില്ല നല്ലതോ ചീത്തയോ.
വന്നോരു ജീവിതം എന്തായി മാറ്റണം
എന്നു തീരുമാനിക്കേണ്ടതോ നമ്മളാം

ജീവിതം നല്ലോരു ക്യാമറക്കു തുല്യം
ആവുംവിധം കേന്ദ്രബിന്ദു ക്രമീകരി-
ച്ചെത്രയും നല്ലകാലത്തെപ്പകർത്തു,അ-
ല്ലാത്തതൊക്കെ പോഷിപ്പിച്ചെടുത്തിടൂ

ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും  
ജീവിച്ചിടുന്നു കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ

ജീവിതം ബുദ്ധിമുട്ടിലായീടുമ്പൊഴും
സർവ്വവും മോശമായിട്ടുമാറുമ്പൊഴും
ഓർത്തിടൂ ആമയ്ക്കുമാകും ക്ഷമകാട്ടി ൽ
ഓടിയെത്താനാമൊരോട്ടമത്സരത്തിൽ

ജീവിതം മുന്നോട്ടതിവേഗമോടിടേ 
പൂർവ്വവിദ്വേഷമുപേക്ഷിക്കു, പിന്നെയോ
പ്രേമിക്കുവാനും ചിരിക്കുവാനും തഥാ
വിസ്മരിക്കാനും ക്ഷമിക്കാനുമാകട്ടെ

ജീവിതം വേഗം കടന്നങ്ങു പോയിടും  
മേവും ദയാലുത്വമെന്നെന്നുമോർത്തിടൂ 
ആഗ്രഹിച്ചീടുന്നതൊക്കെയും കിട്ടില്ല,
അർഹിച്ചിടുന്നവയൊക്കെയും കിട്ടിടും

ജീവിതത്തിൻ സമ്പ്രദായം വഴിതന്നെ-
യാവേണമെന്നില്ല ആയാസമുണ്ടാക.
കാരണം തന്റെ പ്രതിസ്‌പന്ദനങ്ങളാം, 
നേരെയാമെല്ലാം മനോഭാവം മാറ്റുകിൽ

ജീവിതത്തിന്നു നമ്മൾക്കുതന്നീടാൻയോ-
ജിച്ചോരു പാരിതോഷികം തീർച്ചയായും
ഏറെസ്നേഹം പകർന്നേകുവാനാകുന്ന,
ഏവർക്കും സ്നേഹിക്കുവാനാകുമമ്മ യാം 

ജീവിതത്തിലേറ്റം തെറ്റാമൊരു കൃത്യം 
ഏവരും ചെയ്‌വതാം തന്റെയീ ജീവിതേ
താമസിക്കാനന്യരേ സമ്മതിക്കെന്ന
തെറ്റ,തിന്നർഹരാണോയെന്നു നോക്കാ തെ

ജീവിതത്തിന്നു നീക്കങ്ങളനിവാര്യം
സർവ്വപ്രധാനമായീടും സ്ഥിതിഭേദം
വീക്ഷണം മുന്നോട്ടുതന്നെയായീടണം
തീക്ഷ്‌ണവും സമ്പൂർണ്ണവുമാക്കീടാനഹം

ജീവിതത്തിന്നോരു മാറ്റവും തന്നെസം-
ഭവ്യമാകായൊറ്റ ദിനംകൊണ്ടെങ്കിലും 
തീർത്തുമൊറ്റക്ഷണം കൊണ്ടെടുത്തീടു ന്ന 
തീരുമാനം ജീവിതത്തെ ബാധിച്ചിടാം

ജീവിതത്തിൻ തുറന്നുള്ളോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായ്പഠിച്ചിട്ടു ഹൃദിസ്ഥവുമാക്കീ-
ടുന്നതിന്നായിത്തെരഞ്ഞീടുന്നന്യരേ.

ജീവിതത്തിലെല്ലാം നഷ്ടപ്പെടുന്നെന്നും
ഭാവിയെല്ലാമിരുണ്ടുപോയെന്നുംതോന്നെ ഓർക്കൂ തരുക്കൾ തളിർക്കുവാൻ കാ ത്തിടും 
വർഷങ്ങളിലെല്ലാം പത്രമടർത്തിയും.

ജീവിതത്തെയെത്തിച്ചീടും വിജയത്തിൽ 
ആവുംവിധം ക്ഷമാശീലം വളർത്തുകിൽ
ഉന്മാദത്തിലേക്കാനയിക്കാം വികാരം
ഉത്തേജിതമാമാഗ്രഹം ഖേദമേകാം

ജീവിതത്തിലനേകർവന്നുചേർന്നിടും
ഏവരും തങ്ങിടാ നല്ലവർ തങ്ങിടും 
ഒത്തുള്ള ജീവിതം സ്നേഹം പഠിപ്പിക്കെ
ഒറ്റപ്പെടൽ പഠിപ്പിച്ചിടും ജീവിതം.

ജീവിതത്തിലുണ്ടാകുന്ന സാഫല്യത്തെ
കേവലം സ്ഥാനമാനത്താലളന്നിടാ
നേരിട്ട വിഘ്നങ്ങളൊക്കെയും നിർഭയം
നീക്കി മുന്നേറിയോ എന്നതും നോക്കണം

ജീവിതത്തിലുണ്ടാകുന്ന സ്വാധീനവും  
ദ്രവ്യവും കായ്കനിക്കൊപ്പമാകാമതിൻ.
കൂട്ടുകാരും കുടുംബങ്ങളും വേരതിൻ;
കായില്ലയെങ്കിലും വേരല്ലോ വേണ്ടതും

ജീവിതത്തിലുണ്ടായീടുന്ന ദൗർഭാഗ്യ 
മാവേണമെന്നില്ല,ആത്യന്തികമൃത്യു.
ദൗർഭാഗ്യമാകുമെന്നാൽ നമ്മിലുള്ള വൈ-
ദഗ്ധ്യങ്ങളെപ്പങ്കിടാതെപോയീടുകിൽ

ജീവിതത്തിലുണ്ടാമേറെത്തിരിച്ചടീ-
മാവോളവും തടസ്സങ്ങളുമെങ്കിലും
ഒക്കെയും ജീവിതത്തിൻഭാഗമാണെന്നു
ഓർത്തിട്ടു കാത്തുസൂക്ഷിക്കു പ്രതീക്ഷ കൾ

ജീവിതത്തിലെന്നും നാമാഗ്രഹിക്കുന്ന
സർവ്വവും കിട്ടേണമെന്നില്ലയെന്നതിൻ
കാരണം നാമർഹരല്ലെന്നതാവില്ല,
നേരേമറിച്ചേറെയർഹിപ്പുവെന്നതാം

ജീവിതത്തിലെല്ലാം ഭദ്രമെന്നതിന്നാ-
ലാവില്ല സന്തുഷ്‌ടരാകുന്നതാരുമേ 
ജീവിതത്തോടവർ കാട്ടും ശരിക്കുള്ള 
ഭാവമാണവർതൻ സന്തോഷ കാരണം

ഏറ്റവും വമ്പിച്ചതാകും വെല്ലുവിളി
ഏവരും തങ്ങളാരെന്നു സ്വയമേവം 
ബോധ്യപ്പെടെന്നതാം, രണ്ടാമത്തേതാട്ടെ 
ബോദ്ധ്യമായീടിൽ പൊരുത്തപ്പെടെന്ന തും 

ജീവിതത്തിന്റെ തിരക്കിലൂടോടവേ 
ആവില്ലകാണുവാൻ കൂടെയോടുന്നോരെ
കാണുവാനായിടും നമ്മളോടീടവേ
വീണുപോയാൽ മാത്രമെന്നതാം വാസ്
തവം 

ജീവിതത്തിൽ ജയം നേടെയാൾക്കൂട്ടവും
നോവേറുമേകാന്തതേലന്തരാളവും
സൃഷ്ടിച്ചിടേ ജീവിതത്തിലേയേറ്റവും 
കഷ്ടകാലം നമ്മെ മാറ്റും മനുഷ്യരായ്

ജീവിതപ്പാതയിൽ ഒന്നുമേ പാഴായി- 
പ്പോവില്ല, നല്ലതോ മോശമോ ആയുള്ള
ജ്ഞാനവും മറ്റുള്ള പാഠങ്ങളൊക്കെയും
മാനസത്തേം ബുദ്ധിയേയുമൊരുക്കിടും

ജീവിതമർത്ഥവത്താക്കുവാനായിട്ട്
യൗവ്വനത്തിൽ വേണം പ്രായമയോരുടേ-
പോലുള്ളയനുഭവജ്ഞാന, മതുപോൽ  
പ്രായമാകേവേണം യൗവ്വനത്തിൻ വീര്യം

ജീവിതവീഥിയിൽ ഒഴിവാക്കിടുവാ-
നാവാത്ത നാലു കാര്യങ്ങളുണ്ടറിയൂ
നേട്ടങ്ങളും ജയം തോൽവിയും പിന്നെയോ
നേട്ടങ്ങളെപ്പങ്കുവയ്ക്കെന്ന കാര്യവും

ജീവിതവീഥിയിൽ വാമഭാഗമെന്നും
മേവീടവേണം സുഹൃത്തെന്ന പോലവേ
സ്നേഹിതർകൂടൊപ്പം ചേർന്നുവെന്നാകി ലോ
സ്വർഗ്ഗതുല്യമാക്കി മാറ്റിടാം ജീവിതം






404. (15/07/24)'
414. (25/7/25)