2022 ജൂൺ 17, വെള്ളിയാഴ്‌ച

അച്ഛൻ


.                      അച്ഛൻ

സ്നേഹം പുറത്തുകാട്ടീടുവാനാകാത്ത
സ്നിഗ്ദ്ധമനസ്സിന്റെനാഥനാകുമച്ഛൻ  
പണ്ടത്തെ'യച്ഛൻ'വിശേഷണത്തിൻബാക്കി
പത്രമാണിന്നത്തെയച്ഛന്നിത് ചേരുമോ?

അന്നൊക്കെയച്ഛന്റെയൊറ്റനോട്ടത്തിനാൽ
വന്നിടും മക്കളച്ഛന്റെയാജ്ഞക്കൊത്ത്
അച്ചടക്കത്തോടുമല്പംഭയത്തോടു-
മച്ഛന്റെ വാക്കുകൾ പാലിച്ചിരുന്നവർ 
  
ലാളിച്ചു സ്നേഹിച്ചു ചോദിക്കുവതെന്തും
ലോഭമില്ലാതേകി ലക്ഷ്യമില്ലാതായ 
കുട്ടികൾക്കിന്നെത്രയുണ്ടച്ചടക്കവും
കൂറുംമുതിർന്നോർതൻമുമ്പിലെന്നോർക്കണം.

എങ്കിലു'മച്ഛനെ'ന്നുള്ളവാക്കിന്റെമേൽ 
എല്ലാപ്പിതാക്കൾക്കുമൊന്നേയവകാശം
അർപ്പിച്ചിടട്ടെഞാനാശംസകളോരോ 
അച്ഛന്നുമീദിനം സ്നേഹാദരങ്ങളാൽ      


  


         

ശിക്ഷണബോധം,achadakkam
 
പത്രമാം ബാധിക്ക 
പത്രമാ/ണിന്നതി/ന്നെന്താണു   
"അച്ഛൻ"ദി/നമാണി/ന്നച്ഛന്മാ/രെല്ലാരു-
മിസ്സിസ്ശ്ച   
നിശ്ശബ്ദനായ്   
എന്താണഭിനയമെന്നറിയാതെത-
ന്നെന്തോരഭിനയം സ് 

2022 ജൂൺ 14, ചൊവ്വാഴ്ച

മോഹങ്ങൾ

മോഹങ്ങൾ

കമ്പിന്റെതുമ്പിലായ് തൂങ്ങിക്കിടക്കുന്ന 
കാരറ്റുതുണ്ടൊന്നു വായിലാക്കാനുള്ള മോഹമോടെത്രയോ ദൂരേക്കുമേ ഭാര-
മേറ്റിഗ്ഗമിക്കാൻമടിച്ചിടാഗർദ്ദഭം. 

പെയ്യാത്തകാർമുകിൽ കണ്ടവേഴാമ്പലും
കൊയ്തുകൂട്ടും മോഹമോടെത്ര കറ്റകൾ!
മാമരക്കൊമ്പിലായെത്രനാൾപോലുമേ
മേലോട്ടു/നോക്കിത്ത/പസ്സനു/ഷ്ഠിച്ചിടും.

പൊട്ടക്കിണറ്റിൽക്കിടക്കും തവളയ്ക്കും
ഒട്ടല്ലമോഹം കരയ്ക്കങ്ങു കേറുവാൻ
ആകാതെവന്നിടേകേറുവാൻ, തന്നുടെ
ലോകമീ/കൂപമെ/ന്നങ്ങുക/ല്പിച്ചിടും.

മണ്ണിര/യ്ക്കുമുണ്ട് ഗ്ര/ഹണത്തിൻ /നേരത്തു
മെല്ലെശ്ശി/രസ്സൊന്നു/യർത്തീടുവാ/നായ്മോഹം