കാളിഘട്ട കാണ്ഡം
മേമ്പൊടി
കാളി മാതാവിൻറെ നഗരിയിലെത്തിയാ
ഹൂഗ്ളീ നദി മേലേ തൂങ്ങുന്ന പാലമത്
കണ്ടു നിന്നത്ഭുതം കൂറി, യെന്നിട്ടഹോ,
കണ്ടു ഞാൻ പിന്നെയും കാണാത്ത കാഴ്ചകൾ!
കണ്ടുഞാൻ“ബോസ്സി”ലെ കാരുണ്യഹീനനാം കോമരത്തെ, ജാതിക്കോമരത്തെ, ഒരു
പ്രതികാര ദാഹിയെ, മനുഷ്യത്വമേലാത്ത
പതിതനെ, പാപിയെ, യവനെത്തഴഞ്ഞു ഞാൻ!
അവനെത്തഴഞ്ഞിട്ടും ധിക്കരിച്ചിട്ടുമെൻ
ജീവിതയാശയാം ഉന്നത വിദ്യ താൻ
നേടിയെടുത്തഹോ, അറിയാതെ ഭാവിയിൽ
നേടുവാൻ ജോലിയന്താരാഷ്ട്ര സ്ഥാപനേ!
പിന്നെയും കണ്ടു ഞാൻ മറ്റൊരു ‘ബോസ്സി” ലൊരു
പാപിയാം ലൈംഗിക വൈകൃത വീരനെ
ഉന്നത സ്ഥാനീയർ സംസ്ക്കാര ച്യുതിയേറ്റാ-
ലുന്നത സ്ഥാനവും വിദ്യയും വ്യർത്ഥമാം.
ഇന്ദ്രപ്രസ്ഥ കാണ്ഡം
മേമ്പൊടി
താപ്പാനകളുടെയിടയിൽപ്പെട്ടഥ
വീർപ്പും മുട്ടിക്കഴിയുന്നേരം
പാപ്പാൻ, രാമൻ നാഥനു തുല്യൻ,
തീർപ്പും കല്പിച്ചവരെയൊതുക്കി!
അസൂയ രാജന്മാരേ തോൽപ്പി-
‘ച്ചെസ്സോ’ പദവിലെത്തീ ലേബർ
കാര്യാലയ, മവരോതീ, പോകൂ
'തിരുവോന്തരമാ’ നിൻ കർമ്മ പഥം!
അനന്തപുരി യുദ്ധ കാണ്ഡം
മേമ്പൊടി
വന്നു പെട്ടൂ ഞാനൊരേടാകൂടത്തിലായ്
കണ്ണു പൂട്ടിക്കൊണ്ടെൻ കർമ്മം നടത്തേണം!
കണ്ണു തുറന്നു ഞാൻ കർമ്മം നടത്ത്യപ്പോൾ
‘ദണ്ണം’ പിടിപെട്ടനേകം മഹാന്മാർക്ക് !
എംപി, യെമ്മെല്ലെമാർ , മന്ത്രിമാരും മറ്റു
വമ്പരാം രാഷ്ട്രീയ നേതാക്കളും പിന്നെ,
പോലീസുദ്യോഗസ്ഥർ, യാത്രാ ദല്ലാളുകൾ,
എല്ലാർക്കുമെന്നെ കടിച്ചൊന്നു കീറണം
എല്ലാരും, പോലീസും, ചേർന്നു പ്രവാസിയെ
മെല്ലെ ‘ച്ചവിട്ടിക്കയറ്റാൻ’ തുടങ്ങവേ
തെല്ലും മടിക്കാതെ ഒറ്റയാൾ റെയ്ഡിൽ ഞാൻ
പൊല്ലാപ്പറിഞ്ഞു താൻ പൊക്കി പോലീസിനെ.
വന്നൂ പിറകേയെൻ ജീവന്ന് ഭീഷണി,
തന്നൂ എനി ‘ക്കൈജി’ രക്ഷാ കവചങ്ങൾ!
ചെന്നൂ പരാതികളേറെ
മന്ത്രാലയേ
ചെന്നനേകം ചോദ്യം
പാർലമെന്റിൽ പോലും!
എന്നിലെ നേരും നെറിയുമറിയുന്ന
ഉന്നതർ, മന്ത്രാലയത്തിലുള്ളോർ
എന്നേ തുണച്ചതു കാരണം വ്യർത്ഥമായ്
ഒന്നുപോലെല്ലാ പരാതിയും ചോദ്യവും!
എന്നെ വീണ്ടും വെട്ടിച്ചാ റിപ്ലബിക് ദിനേ
നന്നായ് ‘ചവിട്ടിക്കയറ്റാൻ’ ശ്രമിച്ചവർ,
ഉന്നത പോലീസേമാൻമാര, വരെ ഞാൻ
ഒന്നോടെ പൊക്കി, സസ്പെൻഷനേകി
തന്നൂ എനി ’ക്കൈജി’ സാക്ഷ്യപത്രമൊന്ന്
എന്നും ഞാൻ ‘പൊലീസിൻ പേടി സ്വപ്നം’.
ശേഖർജി സാക്ഷ്യപ്പെടുത്തി, അ.ന്വേഷണ
ലേഖനേ, ഞാനൊരു ‘രജത രേഖ’!
തന്നെയേല്പിച്ചൊരാ ദുഷ്ക്കരമാം ജോലി
നന്നായി ചെയ്തെന്ന ചാരിതാർഥ്യം പേറി,
എന്നും തൻ ചെയ്തികൾ സത്യ ധർമങ്ങൾ തൻ
വെന്നിക്കൊടി പൊക്കി, പൊക്കിപ്പറത്തുവാൻ
പിന്നോട്ടു നോക്കാതെ, ധൈര്യമായ് മുന്നോട്ട്
എന്നും തൻ നിശ്ചയദാർഢ്യം തുണച്ചീടു-
മെന്നുള്ള വിശ്വാസം തന്നിലർപ്പിച്ചുകൊ-
ണ്ടിന്ദ്രപ്രസ്ഥത്തിലേയ്ക്കെന്നേ നയിച്ചു ഞാൻ.
ദണ്ഡകാരണ്യ കാണ്ഡം
മേമ്പൊടി
ഇല്ലാത്ത ലാവണമുണ്ടാക്കിത്തന്നൊരു
ജോലിയെനിക്കായി സുബ്രമണ്യൻ സാറ്
ദണ്ഡകാരണ്യ പ്രോജക്ടിൻറെ ഓഫിസിൽ
കൃഷ്ണമൂർത്തിക്കു ഞാൻ കണ്ണിലുണ്ണി
ശബരിയുടെ മക്കളെ സ്നേഹിച്ച രാജൻറെ
ശിബിരം പണി തീർത്തു, പുതു രാജ ശിൽപ്പികൾ!
ശബരീ നദിയുടെ തീരത്താ മക്കൾക്കും,
ശവകുടീരം തീർത്തു കൂട്ടമായ്, കശ്മലർ.
രാമൻറെ പാവന പാദ സ്പർശങ്ങളാൽ,
രമ്യ മനോഹര ക്ഷേത്രമായ് തീർന്നൊരീ
മാമല, പാവന ദണ്ഡകാരണ്യമേ,
നിന്മനോഹാരിത നെഞ്ചിലേറ്റുന്നു ഞാൻ!
മാവോകളാൽ നിൻറെ പാവന ഭൂവിത്
മാനഭംഗത്തിന്നിരയായി മാറവേ,
മാനസം ഭാവിയിൽ കേഴുമെന്നറിയാതെ,
മടിയോടെ വിട, ദണ്ഡകാരണ്യമേ, വിട!