സ്വാതന്ത്ര്യ സമര സേനാനികൾ - ശുദ്ധനും വ്യാജനും
എൻറെ FB സ്നേഹിതൻ Mr. B.R.രാമചന്ദ്രൻ നായരുടെ, "പ്രേമൻ എന്ന പേരിൽ ഒരു ദൈവം" എന്ന തലക്കെട്ടോടു കൂടിയ ഒരു പോസ്റ്റ് കാണുകയുണ്ടായി. ഡൽഹിയിൽ ജോലിയുണ്ടായിരുന്ന അദ്ദേഹം അവധിയിൽ നാട്ടിൽ എത്തിയപ്പോൾ തന്റെ നാട്ടുകാരനും മാന്യനുമായ, അറിയപ്പെടുന്നസമര സേനാനി അദ്ദേഹത്തെ സമീപിച്ചു - തിരിച്ചു ഡല്ഹിയിലെത്തുമ്പോൾ വേണ്ടപ്പെട്ട ഓഫീസിൽ ചെന്നു അനുവദിക്കപ്പെടാതെ കിടക്കുന്ന തന്റെ സ്വാത്രന്ത്ര്യ സമര പെൻഷൻ ഒന്ന് ശരിയാക്കിച്ചു കൊടുക്കണമെന്ന അഭ്യത്ഥനയുമായി. അതനുസരിച്ചു കേന്ദ്ര മന്ത്രാലയത്തിലെ, പരിചയമുള്ള മലയാളിയായ, Freedom Frghters സെക്ഷൻ അധികാരിയുമായി, നേരിട്ടെത്തി, ബന്ധപ്പെട്ടെങ്കിലും ടിയാന്റെ ഫയൽ കുന്നുകൂടിക്കിടക്കുന്ന കൂമ്പാരത്തിൽ നിന്നും കണ്ടെടുക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി, താൻ പിറ്റേ ദിവസ്സം ചെന്നു് ആ കൂമ്പാരത്തിൽ നിന്നും ഫയൽ കണ്ടുപിടിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു മടങ്ങേണ്ടി വന്നു. പിറ്റേ ദിവസ്സം തന്റെ ഓഫിസിസിൽ നിന്നും FF സെക്ഷനിലേയ്ക്ക് പോകുന്ന വഴി അദ്ദേഹത്തോടൊപ്പം, അന്ന് ആ സമയം, ആദ്യമായി കണ്ടു പരിചയപ്പെട്ട, ജോലിയന്വേ ഷിച്ചു നടന്നിരുന്ന അഭ്യസ്തവവിദ്യനായ 'പ്രേമൻ' എന്ന മലയാളി, സ്വമേധയാ കൂടുകയും വളരെ നേരത്തെ ശ്രമത്തിനു ശേഷം ആ ഫയൽ കണ്ടു പിടിക്കുന്നതിൽ സാഹസയിക്കുകയും പെൻഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. നല്ലവനായ ആ സ്വാതന്ത്ര്യ സമര സേനാനിയെ സഹായിക്കുവാൻ ദൈവം 'പ്രേമന്റെ' വേഷത്തിൽ എത്തി തന്നേയും സഹായിക്കുകയായിരുന്നോ എന്നു Mr. രാമചന്ദ്രൻ നായർ ചാരിതാർഥ്യത്തോടെ അത്ഭുതം പ്രകടിപ്പിക്കുന്നതാണ് വിഷയം.
ഇത്തരുണത്തിൽ, ഞാൻ അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരാളുടെ INA സ്വാതന്ത്ര്യ സമര പെൻഷൻ വിഷയത്തിൽ എനിയ്ക്കു അപ്രതീക്ഷിതമായി ഇടപെടേണ്ടി വന്നതിനെപ്പറ്റിയും പിന്നീടുണ്ടായ, കയ്പ്പുള്ള, അനുഭവവത്തെപ്പറ്റിയും ഓർമ്മ വന്നത് ഇവിടെ പങ്കു 1977 ൽ എന്റെ വിവാഹം കഴിഞ്ഞു സ്വന്തം നാടായ അയിലറയിൽ (അഞ്ചൽ) തങ്ങുന്ന സമയം. ഒരു ദിവസ്സം അടുത്തു പരിചയമുള്ള ഒരു നാട്ടുകാരൻ, ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത, അറുപത്തഞ്ചോളം വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുമായി വീട്ടിലെത്തി. നാട്ടുകാരൻ പറഞ്ഞു: "ഇദ്ദേഹംThank you ഉപന്റെ ഭാര്യയുടെ നാട്ടുകാരനാണ്. ഈയിടെ ഇവിടെ വന്നു താമസ്സമാക്കിയതാണ്. ഉപനോടെന്തോ പറയുവാനായി എന്നെയും കൂട്ടി വന്നതാണ".
പിന്നെ വന്നയാൾ തന്റെ പേരും ആഗമനോദ്ദേശ്യവും വെളുപ്പെടുത്തി. അയാൾ INA യിൽ ബർമയിലും സിംഗപ്പൂരിലും, മറ്റു സ്ഥലങ്ങളിലുമായി യുദ്ധത്തിലേർപ്പെട്ടിരുന്നെന്നും, ഇപ്പോൾ കേന്ദ്ര സർക്കാർ INA പെൻഷൻഅനുവദിച്ചു കൊടുക്കുന്നുണ്ടെന്നും, കൂടെയുണ്ടായിരുന്ന പലർക്കും ഇതിനകം പെൻഷൻ അനുവദിച്ചു കിട്ടിയെന്നും, തനിക്കു ഇതേവരെ അപേക്ഷിക്കുവാൻ സാധിച്ചില്ലെന്നും, തന്റെ കൈവശമുള്ള എല്ലാ details ന്റെയും ബലത്തിൽ English ൽ തനിക്കൊരു നല്ല pettition തയ്യാറാക്കി കൊടുത്തു സഹായിക്കണമെന്നതുമായിരുന്നു അയാളുടെ ആവശ്യം. എന്നിട്ട് കയ്യിലുണ്ടായിരുന്ന കവറിൽ നിന്നും നാലഞ്ചു കടലാസുകൾ എടുത്തു നോക്കി, INA യിൽ ഏതു ബറ്റാലിയനിലായിരുന്നെന്നും, ഏതൊക്കെ സ്ഥലങ്ങളിൽ യുദ്ധത്തിലേർപ്പെട്ടിരുന്നെന്നും, ആരൊക്കെയായിരുന്നു ക്യാപ്റ്റനും മറ്റു, മലയാളികളായ അംഗങ്ങളെന്നും പേരെടുത്തു പറഞ്ഞുള്ള വിശദീകരണവും കൂടിയായപ്പോൾ അയാൾ പറഞ്ഞതിൽ എനിക്കു അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മാത്രമല്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയയോട് ആർക്കും തോന്നാവുന്ന ബഹുമാനവും അനുകമ്പയും എനിക്കദ്ദേഹത്തിനോട് തോന്നുകയുമുണ്ടായി, എന്നതാണ് വാസ്തവം. കടലാസ്സുകളുടെ കൂട്ടത്തിൽ മറ്റാരോ കേന്ദ്ര ഗവൺമെന്റിൻെറ INA പെൻഷൻ വിഭാഗത്തിനയച്ച അപേക്ഷയുടെ പകർപ്പും ഉള്ളതായി എനിക്കു മനസ്സിലായി. എന്നാൽ ആ കടലാസ് എന്റെ കയ്യിൽ തരികയുണ്ടായില്ല. അയാൾകൊണ്ടുവന്ന വെള്ളക്കടലാസ്സും കാർബൺ പപ്പേറുമുപയോഗിച്ച് ഞാൻ അപേക്ഷ തയ്യാറാക്കി കൊടുക്കുകയും, എനിക്കു നന്ദി പറഞ്ഞു പോകുമ്പോൾ എന്നാണു ഞാൻ തിരികെ ഡൽഹിയ്ക്ക് മടങ്ങുന്നതെന്നു അയാൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഞാൻ പോകുന്നതിന്റെ തലേ ദിവസ്സം, അപേക്ഷ അയച്ചത് മന്ത്രാലയം കൈപ്പറ്റിയതിന്റെ acknowledgement ഉം കാണിച്ച്, അയച്ച അപേക്ഷയുടെ ഒരു കാർബൺ പകർപ്പും തന്നിട്ട്, ഞാൻ ഡല്ഹിയിലെത്തിയാൽ INA വിഭാഗത്തിൽ ചെന്നു വേണ്ടപ്പെട്ടവരെക്കണ്ടു തന്റെ പെൻഷൻ ഒന്നു ശരിയാക്കിക്കൊടുക്കണമെന്ന അടുത്ത ആവശ്യവുമായി, അയാൾ വീണ്ടും എന്നെ സമീപിച്ചു. 1963 മുതൽ 1976 അവസാനം വരെ ജോലി ഡൽഹിക്കു വെളിയിലായിരുന്നതിനാൽ മന്ത്രാലയത്തിൽ ആരെയും എനിക്കു പരിചയമില്ലെന്നും എങ്കിലും, എന്നാൽ കഴിയുന്ന വിധം ഞാൻ ശ്രമിക്കാമെന്നു ഉറപ്പ് കൊടുക്കുകയും ചെയ്തു. എന്റെ ഡൽഹി അഡ്ഡ്രസ്സും നിർബന്ധിച്ചു കൈവശമാക്കിയിട്ടേ അയാൾ മടങ്ങിപ്പോയുള്ളു.
അന്ന് ഞാൻ Planning Commission ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. തിരിച്ചു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞിട്ട് എന്റെ സഹപ്രവർത്തകനായിരുന്ന Section Offivcer Mr. ജോസഫിനോട് INA പെൻഷൻ കാര്യം സംസാരിച്ചു. ഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഒരു അടുത്ത പരിചയക്കാരൻ INA പെൻഷൻ വിഭാഗത്തിലുണ്ടായിരുന്നു. മി. ജോസഫ് തന്ന ഒരു കുറിപ്പായി ഞാൻ പിറ്റേ ദിവസ്സം തന്നെ അവിടെയെത്തി. വളരെ പുതിയ കേസ്സായിരുന്നതിനാൽ ഫയൽ കണ്ടു പിടിക്കുവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് മാത്രമല്ല, മൂന്നാഴ്ചയ്ക്കകം പെൻഷൻ അനുവദിച്ച ഉത്തരവിന്റെ ഒരു പകർപ്പ് എനിക്കു കിട്ടിയത് ഞാൻ അപേക്ഷകന് അയച്ചു കൊടുക്കുകയും ചെയ്തു. ഇത്ര പെട്ടെന്ന് കാര്യം നിസ്സാരമായി സാധിച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു പോയി. INA പെൻഷൻ കാര്യത്തിൽ വിശ്വസനീയമായ കാര്യങ്ങൾ അപേക്ഷയിൽ അടങ്ങിയിട്ടുണ്ടെങ്കിൽ പെൻഷൻ ബുദ്ധിമുട്ടില്ലാതെ അനുവദിക്കാറുണ്ടെന്നു സെക്ഷൻ അധികാരി എന്നോട് സൂചിപ്പിക്കുകയുണ്ടായി. അർഹനായ ഒരാൾക്ക് സഹായം ചെയ്തുകൊടുക്കാനായ സന്തോഷത്തിൽ, എന്റെ സ്നേഹിതൻ മി. രാമചന്ദ്രൻ നായരെപ്പോലെ തന്നെ ഞാനും ചാരിതാർഥ്യം കൊണ്ടു. ആ 'സ്വാതന്ത്ര്യ സമര സേനാനി' നന്ദി രേഖപ്പെടുത്തിക്കൊണ്ടു എനിക്കു മറുപടി തരികയും ചെയ്തു. അധികം താമസിയാതെ ആ സംഭവം തന്നെ എന്റെ മറവിയിലേക്കൊതുങ്ങുകയും ചെയ്തു.
Anti-climax
ഒന്നര വർഷത്തിന് ശേഷം അവധിയിൽ ഞങ്ങൾ നാട്ടിലെത്തി. ഒരു ദിവസ്സം വർക്കലയിൽ നിന്നും ഭാര്യാ പിതാവും ഭാര്യയുടെ ഇളയ സഹോദരനും കൂടി ഞങ്ങളെ സന്ദർശിച്ചിട്ടു അന്നുതന്നെ വന്ന ടാക്സിയിൽ തിരികെപ്പോയി. അവർ പോയി അര മണിക്കൂർ കഴിഞ്ഞപ്പോൾ നാട്ടുകാരനായ ഒരു പരിചയക്കാരൻ സൈക്കിളിൽ ബദ്ധപ്പെട്ടു വന്ന് എന്നോട് പറഞ്ഞു : "ഉപന്റെ അമ്മായിയച്ഛനും അളിയൻ പയ്യനും പോയ ടാക്സിയിൽ താഴെ വച്ചു കള്ളും കൊണ്ടു വന്ന ലോറി ഇടിച്ചു ചെറിയ ഒരപകടമുണ്ടായി. ഭാഗ്യത്തിന് അവർക്കു ഒന്നും പറ്റിയില്ല. ടാക്സിക്ക് ചെറിയ കേടുപാടുണ്ട്. അളിയന്റെ മൂക്കിനൊരു പോറലുമുണ്ടായി. തെറ്റ് ലോറി ഡ്രൈവറുടേതാണെന്നു കണ്ടവർ തറപ്പിച്ചു പറയുന്നുണ്ട്. അയാൾ വണ്ടി വിട്ടുപോകുവാൻ ഷാപ്പുടമ പറഞ്ഞപ്പോൾ കാര്യം ഒത്തുതീർത്തിപ്പിലാക്കിയിട്ടു പോയാൽ മതിയെന്ന് പറഞ്ഞു നാട്ടുകാരും ടാക്സി ഡ്രൈവറും കൂടി ലോറി തടഞ്ഞു നിറുത്തിയിരിക്കയാണ്. ഉപൻ വന്ന് കാര്യം ഒന്നു വേണ്ടവിധം കൈകാര്യം ചെയ്യ്"
ഉടൻ തന്നെ ഞാൻ ആ സൈക്കിളിന്റെ പിന്നിലിരുന്ന് സംഭവ സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കള്ളുഷാപ്പിനടുത്തുള്ള ഒരു വളവിലാണ് അപകടം. അവിടെ നിന്ന് കള്ളുഷാപ്പ് കാണാം. അപകടം നടന്നയുടൻ ഷാപ്പുടമ അവിടെയെത്തി കാറിന്റെ കേടുപാടുകളും മുൻസീറ്റിലിരുന്ന കൊച്ചളിയന്റെ മൂക്കിലെ ചെറിയ മുറിവും നിരീക്ഷിച്ചതിനു ശേഷം തനിക്കു കള്ളു ബാരലുകളും കൊണ്ടു വന്ന ലോറി ഡ്രൈവർക്കു സഹായകരമായ നിർദേശം കൊടുത്തു: "ഇതൊരു നിസ്സാര അപകടം മാത്രം, സാരമില്ല, താൻ വണ്ടിയെടുത്തു കൊണ്ടു പൊയ്ക്കോളൂ" അതു കേട്ട നാട്ടുകാരും ടാക്സിഡ്രൈവറും ചേർന്നു ലോറി തടഞ്ഞു നിറുത്തിയിട്ട് എന്നെ വിവരമറിയിക്കുവാൻ ആളെ സൈക്കിളിൽ വിടുകയാണുണ്ടായത്. ഞാൻ ടാക്സി ഡ്രൈവറോട് കേടുപാടുകൾ നികത്തുവാൻ എത്ര രൂപാ വേണ്ടിവരുമെന്ന് ചോദിച്ചു. അയാൾ എല്ലാം ഒന്നു കൂടി പരിശോധിച്ചു നോക്കിയിട്ടു ഒരു തുക പറഞ്ഞു. ലോറി ഡ്രൈവറെ സമീപിച്ചു ആ തുക കൊടുത്തു ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ആളേ വിട്ടു പോലീസിനെ വിളിപ്പിച്ചു കൊണ്ടുവരുമെന്ന് ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ മനസ്സില്ലാ മനസ്സോടെ അയാൾ തികയാത്ത രൂപാ ഷാപ്പുടമയിൽ നിന്നും വാങ്ങി കാര്യം settle ആക്കി ലോറിയുമെടുത്തു കൊണ്ടു പോയി. തിരികെ ടാക്സിയ്ക്കടുത്തു ചെന്നപ്പോൾ അച്ഛൻ, കള്ളുഷാപ്പിന് മുന്നിൽ നിന്ന് കാര്യങ്ങൾ വീക്ഷിച്ചു കൊണ്ടുനിന്നിരുന്ന ആളേ ചൂണ്ടിക്കാണിച്ച് അയാളുടെ പേരും പറഞ്ഞിട്ട് എന്നോട് പറഞ്ഞു: "ആ നിൽക്കുന്ന ഷാപ്പുടമയെ എനിക്കു നന്നായറിയാം. വർക്കലെ നമ്മുടെ വീട്ടിൽ നിന്നും അല്പമകലെയാണ് താമസിച്ചിരുന്നത്. ഞങ്ങളോടൊപ്പം സിംഗപ്പൂരിലും ഉണ്ടായിരുന്നു. ആളത്ര മാന്യനൊന്നുമല്ല. സംസ്ക്കാരവുമില്ല. രണ്ടു വർഷം മുൻപ് അവിടുത്തെ സ്ഥലം വിറ്റിട്ട് എവിടെയോ പോയെന്നറിഞ്ഞായിരുന്നു. ഇപ്പഴാണറിയുന്നയത് അയാളിവിടെയാണെത്തിപ്പെട്ടതെന്ന്. അപകടം നടന്നയുടനെ വന്ന് ടാക്സിയുടെ കേടുപാടും മോന്റെ മൂക്കിലെ മുറിവും നോക്കിയിട്ടു ലോറി ഡ്രൈവറോട് പൊയ്ക്കൊള്ളാനാണയാൾ പറഞ്ഞതു. നാട്ടുകാരാ തടഞ്ഞു നിറുത്തിയത്. ടാക്സിയിൽ പിറകിലിരുന്ന എന്നെ ആദ്യം അയാൾ കണ്ടിരുന്നില്ല. കാര്യം പന്തിയല്ലെന്ന് കണ്ട് പതുക്കെ മുങ്ങുവാൻ നോക്കിയപ്പോ ഞാൻ അയാളെ പേരെടുത്തു വിളിച്ചു. അടുത്തു വന്നപ്പോളാണ് അയാൾ എന്നെ കണ്ടത്. ഞാനാണെന്നറിഞ്ഞപ്പോൾ ഒരു ചമ്മലോടെ, ഒന്നും പറയാതെ, ഒരു ജാള്യ ചിരിയും ചിരിച്ചു ധൃതിയിൽ സ്ഥലം കാലീയാക്കുകയാണ് ആ ഭീരു ചെയ്തത്".
ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായിട്ടാണ് അടുത്തയിടെ ഒരു കള്ളുഷാപ്പ് തുടങ്ങിയത്. ഉടമ ആരാണെന്നെനിക്കറിയാമായിരുന്നില്ല. പേര് പറഞ്ഞു അച്ഛൻ അയാളെ ചൂണ്ടിക്കാണിച്ചപ്പോളാണ് ഞാൻ അത്ഭുതപ്പെട്ടു പോയത്. ഞാൻ ഒന്നു കൂ ടി സൂക്ഷിച്ചു നോക്കി ആൾ അതു തന്നെയെന്നുറപ്പ് വരുത്തി; സംശയമില്ല, അതു ഞാൻ സഹായിച്ച, ബഹുമാനിച്ച, ആ INA 'സ്വാത്രന്ത്യ സമര സേനാനി' തന്നെ. അയാൾക്ക് INA പെൻഷൻ കിട്ടുവാൻ വേണ്ടി ഞാൻ സഹായിച്ച കഥ അച്ഛനോട് ചരുക്കിപ്പറഞ്ഞു. കേട്ടപ്പോൾ അച്ഛനും അത്ഭുതം! "എടാ മോനേ, ആ നെറിയില്ലാത്തവൻ നിന്നേ ശരിക്കും പറ്റിച്ചല്ലോ. അവൻ സിംഗപ്പൂരിൽ ലൊട്ടു ലൊടുക്ക് പണിയൊക്കെ ചെയ്തു കഴിഞ്ഞവനാ. ആദ്യം മുതലേ എമിക്കവനെ അവിടെ വച്ചറിയാം INA എന്താണെന്ന് പോലും അവനറിയില്ല. ശരിക്കും INA യിൽ പ്രവർത്തിച്ചിരുന്ന വർക്കലക്കാരായ ചില മലയാളികൾ പിന്നീട് സിംഗപ്പൂരിൽ വന്ന് ഞങ്ങൾ സിവിലിയൻസിനോടൊപ്പം ഉണ്ടായിരുന്നു. അവർ പറഞ്ഞ കഥകൾ കേട്ടുള്ള അറിവേ അവനുള്ളൂ. ഞങ്ങളെല്ലാവരും നാട്ടിൽ എത്തി കുറേ വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ സ്വാതന്ത്ര്യ സമര പെൻഷൻ അനുവദിച്ചു തുടങ്ങിയത്. എനിക്കറിയാവുന്ന ചില യഥാർത്ഥ INA ക്കാർ അപേക്ഷിക്കുകയും അവർക്കു പെൻഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. അതറിഞ്ഞു സിംഗപ്പൂരിൽ നിന്നും ഒപ്പം തിരിച്ചെത്തിയ ഇവിടെയുള്ള രണ്ടുമൂന്നു വ്യാജന്മാരും മറ്റവരുടെ അപേക്ഷയിലുള്ള വിശദാമ് ശങ്ങൾ ചോർത്തിയെടുത്തു വേണ്ട തിരുത്തലുകളൊക്കെ വരുത്തി അപേക്ഷിച്ചപ്പോൾ അവർക്കും പെൻഷൻ അനുവദിച്ചു കിട്ടുകയുണ്ടായി. അതു മനസ്സിലാക്കി, രണ്ടു വർഷം മുൻപ് നീ സഹായിച്ച ഈ വ്യാജ മാന്യൻ INA പെൻഷന് അപേക്ഷിക്കുവാൻ വേണ്ടി സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു എന്നേ സമീപിച്ചപ്പോൾ അർഹത ഇല്ലാത്തത് ആഗ്രഹിക്കരുതെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയതാണ്. എന്നിട്ടിപ്പോൾ എത്ര നിസ്സാരമായിട്ടാണ് പഹയൻ കാര്യം സാധിച്ചെടുത്തിരിക്കുന്നത്? അമ്മായിയച്ഛൻ സഹായിച്ചില്ലെങ്കിലെന്താ, മരുമകനെക്കൊണ്ട് സാധി പ്പിച്ചെടുത്തല്ലോ? എങ്ങിനെ അത്ഭുതപ്പെടാതിരിക്കും?!!!"
എന്നേ വഞ്ചിച്ചതിൽ അയാളോട് എനിക്കമർഷം തോന്നുകയും അതേപ്പറ്റി ചോദ്യം ചെയ്യണമെന്ന് സൂചിപ്പിച്ചപ്പോൾ മാന്യതയും സംസ്ക്കാരവുമില്ലാത്ത അയാളോട് സംസാരിക്കാതിരിക്കു ന്നതാണ് ബുദ്ധിയെന്നു പറഞ്ഞു അച്ഛൻ എന്നേ നിരുത്സാഹപ്പെടുത്തി. ആ സംഭവം കഴിഞ്ഞു അധികം താമസ്സിയാതെ അയാൾ മരിച്ചു പോയെന്നാണ് പിന്നീടറിഞ്ഞത്. ദൈവത്തിന്റെ ഓരോ കളികളേ !!! തോന്നി.
1977 ൽ എന്റെ വിവാഹം കഴിഞ്ഞു സ്വന്തം നാടായ അയിലറയിൽ (അഞ്ചൽ) തങ്ങുന്ന സമയം. ഒരു ദിവസ്സം അടുത്തു പരിചയമുള്ള ഒരു നാട്ടുകാരൻ, ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത, അറുപത്തഞ്ചോളം വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുമായി വീട്ടിലെത്തി. നാട്ടുകാരൻ പറഞ്ഞു: "ഇദ്ദേഹംThank you ഉപന്റെ ഭാര്യയുടെ നാട്ടുകാരനാണ്. ഈയിടെ ഇവിടെ വന്നു താമസ്സമാക്കിയതാണ്. ഉപനോടെന്തോ പറയുവാനായി എന്നെയും കൂട്ടി വന്നതാണ".

എന്നേ വഞ്ചിച്ചതിൽ അയാളോട് എനിക്കമർഷം തോന്നുകയും അതേപ്പറ്റി ചോദ്യം ചെയ്യണമെന്ന് സൂചിപ്പിച്ചപ്പോൾ മാന്യതയും സംസ്ക്കാരവുമില്ലാത്ത അയാളോട് സംസാരിക്കാതിരിക്കു ന്നതാണ് ബുദ്ധിയെന്നു പറഞ്ഞു അച്ഛൻ എന്നേ നിരുത്സാഹപ്പെടുത്തി. ആ സംഭവം കഴിഞ്ഞു അധികം താമസ്സിയാതെ അയാൾ മരിച്ചു പോയെന്നാണ് പിന്നീടറിഞ്ഞത്. ദൈവത്തിന്റെ ഓരോ കളികളേ !!!